സമാജത്തിലെ വർഷം മുഴുവൻ നീണ്ടു നില്ക്കുന്ന കലാ പ്രവര്ത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതു സമാജം കലാവിഭാഗമാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നതോടോപ്പം സംഗീതം, നാടകം നൃത്തം എന്നിങ്ങനെയുള്ള വിവിധ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ശില്പശാലകൾ , പരിശീലന കളരികൾ എന്നിവയും കലാവിഭാഗം ഒരുക്കുന്നു.
സ്കൂൾ ഓഫ് ഡ്രാമ
നാടക പ്രവർത്തനങ്ങളെ അതീവ ഗൗരവ മായി കണ്ടുകൊണ്ടു നിരവധി പ്രവർത്തനങ്ങളാണ് സമാജം സ്കൂൾ ഓഫ് ഡ്രാമ നിർവഹിക്കുന്നത് . നാടക പരിശീലന കളരികൾ, വിവിധ നാടക മത്സരങ്ങൾ, ഗൾഫ് മേഖലാ തല റേഡിയോ നാടക മത്സരം ഒപ്പം നിരവധി നാടകങ്ങൾ അവതരിപ്പിക്കാനുള്ള സഹായ സഹകരണങ്ങൾ ഒരുക്കുകയും നാടകാഭിരുചിയുള്ള വർക്ക് തല്പര മേഖലയിൽ പ്രാവീണ്യം നേടുന്നതിനുള്ള സഹായവും സമാജത്തിൽ ലഭ്യമാണ്. കുട്ടികൾക്കായി ഒരുചിൽഡ്രൻസ് തിയേറ്ററും സമാജത്തിൽ പ്രവര്ത്തിക്കുന്നുണ്ട്.
നാദബ്രഹ്മം സംഗീത ക്ലബ്
സംഗീത പ്രേമികളുടെ കൂട്ടായ്മയാണ് നാദബ്രഹ്മം സംഗീത ക്ലബ്. സംഗീതത്തിൽ കഴിവും അഭിരുചിയുള്ള നിരവധി പേരാണ് ഈ ക്ലബ്ബിലെ സജ്ജീവ അംഗങ്ങൾ. സംഗീത പരിശീലന കളരികൾ, സംഗീത മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.