ബഹ്‌റൈൻ കേരളീയ സമാജം അംഗങ്ങളുടെ കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനു നിരവധി അവസരങ്ങളാണ് ഒരുക്കിയിരി ക്കുന്നത്. വിവിധ ഇൻഡോർ ഗെയിമുകളായ കാരംസ്, ചെസ്, റമ്മി മുതലായയവക്കുള്ള സൌകര്യങ്ങല്ക്കൊപ്പം വിപുലമായ ഒരു ബാറ്റ്മിന്റൻ ക്ലബ്ബും സമാജത്തിനുണ്ട്. ഇതോടൊപ്പം സമാജം വിവിധ കായിക മത്സരങ്ങളുടെ ടൂർണമെന്റുകൾസംഘടിപ്പികയും സ്പോര്ട്സ് മീറ്റുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു
ബാറ്റ്മിന്റൻ ക്ളബ്
സമാജം കായികവിഭാഗത്ത്തിലെ ഏറ്റവും വിപുലമായ വിഭാഗമാണ് ബാറ്റ്മിന്റൻ ക്ലബ്. ഏകദേശം നാനൂറിലധികം പേർ ബാട്മിന്ടൻ ക്ലബ്ബിൽ സജീവമായുണ്ട്. ഇവർക്കായി അന്താരാഷ്‌ട്ര നിലവാരമുള്ള കോർട്ടുകൾ, മികച്ച ട്രെയിനര്മാരും കായിക താരങ്ങളും നയിക്കുന്ന പരിശീലന കളരികൾ, വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി ലോകോത്തര താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റുകൾ എന്നിവ ബാറ്റ്മിന്റൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട് സമാജം ബാറ്റ്മിന്റൻ ക്ലബ്സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് ഏഷ്യൻ ബാറ്റ്മിന്റൻ ഫെഡറേഷന്റെ അംഗീകാരവുമുണ്ട് .