Induction Ceremony of BKS Vanithavedhi 2016-17
ബഹറിന്‍ കേരളീയ സമാജം വനിതാ വേദിയുടെ 2016-2017 വര്‍ഷത്തെ കമ്മിറ്റിയുടെ ഔദ്യോഗികമായ സ്ഥാനാരോഹണം ജൂണ്‍ 9 വ്യാഴാഴ്ച്ച രാത്രി 8.15 നു സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വച്ച് നടത്തപെടുത്തുന്നതായി സമാജം പ്രസിഡന്റ് ശ്രി പി വി രാധാകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറി ശ്രി എന്‍ കെ വീരമണി വനിതാ വേദി കോ-ഓര്‍ഡിനേറ്റര്‍ ശ്രീ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ അറിയിച്ചു.
പ്രശസ്ത സിനിമ താരം ശ്രീമതി സീമ മുഖ്യാതിഥി ആയിരിക്കുന്ന ചടങ്ങില്‍ തട്ടത്തിന്‍ മറയത്ത് ഫയിം ഇഷ തല്‍വാര്‍ , കാനറ ബാങ്ക് ബഹറിന്‍ ശാഖ സി ഇ ഓ ശ്രീമതി ഗീതിക ശര്‍മ്മ എന്നിവര്‍ വിശിഷ്ടാഥിതികളും ആയിരിക്കും. ശ്രീമതി മോഹിനി തോമസ് പ്രസിഡന്റും ശ്രീമതി ബിജി ശിവകുമാര്‍ ജനറല്‍ സെക്രട്ടറിയും ആയുള്ള 15 അംഗ കമ്മിറ്റി ആണ് വ്യാഴാഴ്ച്ച സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്.
ഇതിനോടകം തന്നെ വനിതാ വേദി Health and Happiness എന്ന പേരില്‍ യോഗ ക്ലാസ്സ് സംഘടിപ്പിച്ചു കൊണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ആരോഗ്യ ശിബിരം എന്ന പേരില്‍ നടത്തപെടുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിന്‍റെ ഭാഗമായി നടത്തിയ ക്ലാസ്സില്‍ കൊച്ചിന്‍ ആസ്റ്റെര്‍ മെഡിക്കല്‍സിലെ ന്യുറോളജി സര്‍ജന്‍ ഡോ. ദിലീപ് പണിക്കര്‍ നടത്തിയ ക്ലാസ്സ് , ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു നടത്തിയ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ എന്നിവ ശ്രദ്ധേയമായി. വനിതകള്‍ക്കായുള്ള തയ്യല്‍ ക്ലാസ്സ് പ്രവര്‍ത്തനവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യോഗ ക്ലാസ്സ് ജൂണ്‍ പകുതിയോടെ ആരംഭിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.
ഏവരെയും ബഹറിന്‍ കേരളീയ സമാജം വനിതാ വേദിയുടെ 2016-2017 വര്‍ഷത്തെ കമ്മിറ്റിയുടെ ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .