കേരളത്തിനു വെളിയിലെ ഏറ്റവും വലിയ ഭാഷാ പഠന കേന്ദ്രമാണ് സമാജം മലയാളം പാഠശാല. ആയിരത്തോളം കുട്ടികളാണ് സമാജത്തിൽ മലയാളം അഭ്യസിക്കുന്നത് . ഗള്‍ഫില്‍ വളരുന്ന കുട്ടികള്‍ക്ക് മലയാളഭാഷ പഠിക്കാനുള്ള അവസരമാണ് മലയാള പാഠശാല വഴി കൈവരുന്നത് .
ഭാഷ പരിജ്ഞാന ത്തോടൊപ്പം ഇതര കഴിവുകളേയും പരിപോഷിക്കുന്നതിനു ശില്‍പ്പശാലകളും കളിയരങ്ങുകളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട് നാലപ്തോളം അധ്യാപകരും പ്രധാന അധ്യാപകനുമടക്കം ചിട്ടപ്പെടുത്തിയ പഠന പദ്ധതിയും പാഠപുസ്തകങ്ങളും അടക്കം ഒരു വിദ്യാലയത്തിന്റെ മാതൃകയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കേരളത്തെയും കേരളീയ സംസ്ക്കാരത്തെയും ഭൂപ്രകൃതിയേയും പരിചയപ്പെടുത്തുന്ന വിഡിയോ പ്രദര്‍ശനങ്ങളും നാട്ടില്‍ നിന്നും എത്തുന്ന വിദഗ്ധരായ വ്യക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പുകളും പാഠ ശാലയില്‍ ഉണ്ട്. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രി എട്ടു മണിമുതല്‍ ഒന്‍പതര വരെയാണ് പാഠശാല പ്രവര്‍ത്തിക്കുന്നത്. അവധിക്കാലങ്ങളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. സമാജം മലയാളം പാഠശാല കേരള സര്ക്കാരിന്റെ മലയാളം മിഷന്റെ അംഗീകാരവും നേടിയിട്ടുണ്ട്.ഞ്ഞെടുക്കുന്നത്.