• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബഹറിൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2025 ന് നാന്ദികുറിച്ചുകൊണ്ടുള്ള ഓണ വിളംബരവും കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ജൂൺ 28 ശനിയാഴ്ച യുനീക്കോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയശങ്കർ വിശ്വനാഥനും പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്ന് നിർവ്വഹിച്ചു.
ഓണാഘോഷ കമ്മിറ്റി കൺവീനർ വർഗീസ് ജോർജ്, ജോയിൻ്റ് കൺവീനർമാരായ ഹരികൃഷ്ണൻ, നിഷ ദിലീഷ് , രാജേഷ് കെ പി, അഭിലാഷ് വേളുക്കൈ എന്നിവരോടൊപ്പം മറ്റു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ശ്രാവണം 2025 കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓഫീസ് ഉദ്ഘാടനത്തിന് ശേഷം സമാജം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.  കലാപരിപാടികൾക്ക് പ്രോഗ്രാം കൺവീനർ സനൽകുമാർ,  ജോയിൻ്റ് കൺവീനർ രമ്യ ബിനോജ് എന്നിവർ നേതൃത്വം നൽകി.  
ഓഗസ്റ്റ് 22ന് പിള്ളേരോണത്തിലൂടെ ആരംഭിക്കുന്ന ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ മൂന്നിന് നടക്കുന്ന ഓണസദ്യ വരെ നീണ്ട് നിൽക്കും.  ഒന്നര മാസത്തോളം നീളുന്ന വിവിധ ആഘോഷ പരിപാടികളാണ് ശ്രാവണം 2025ൻ്റെ ഭാഗമായി നടക്കുന്നത്.

  ബഹറിൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികൾ ബഹ്‌റൈനിലെ മുഴുവൻ പ്രവാസി മലയാളികൾക്കും പങ്കെടുക്കാനും ആസ്വദിക്കാനും ആവുന്ന നിലയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രസിഡൻറ് ശ്രീ പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.  

പിള്ളേരോണത്തെ തുടർന്ന് രാജ് കലേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന രുചി മേള അരങ്ങേറും. സെപ്തംബർ ഒന്നാം തീയതി നടക്കുന്ന കൊടിയേറ്റത്തോടെ ഓണോഘാഷ പരിപാടികൾക്ക് ഒദ്യോഗിക തുടക്കമാകും. തുടർന്ന് വിവിധ കലാ കായിക മത്സരങ്ങൾക്ക് സമാജം വേദിയാകും. ബഹ്റൈനിലെ മുഴുവൻ പ്രവാസികൾക്കും മാത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ അറിയിച്ചു.

 പ്രശസ്ത ഗായകരായ ചിത്രയും മധു ബാലകൃഷ്ണനും നേതൃത്വം നൽകുന്ന  ഗാനമേള, ആര്യ ദയാൽ , സച്ചിൻ വാര്യർ & ടീം അവതരിപ്പിക്കുന്ന ബാൻഡ്, പന്തളം ബാലൻ നേതൃത്വം നൽകുന്ന ഗാനമേള, തുടങ്ങിയവ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.  ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന നാടകീയ നൃത്ത ശില്പം -  വിന്ധ്യാവലി ,  മെഗാ തിരുവാതിര എന്നിവ ശ്രാവണം 2025 ൻ്റെ ഭാഗമായി അരങ്ങേറും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നാം തീയതി നടക്കുന്ന ഓണ സദ്യയോട് കൂടി ശ്രാവണം 2025 സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് ശ്രാവണം 2025 കൺവീനർ ശ്രീ. വർഗീസ് ജോർജിനെ (39291940) ബന്ധപ്പെടാവുന്നതാണ്.

ബഹ്റൈൻ കേരളീയ സമാജം           വായനാദിനം ആഘോഷിച്ചു
           മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സമാജം അങ്കണത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ വായനാദിനം ആചരിച്ചു.                        പുസ്തകങ്ങളിൽ പിറവിയെടുക്കുന്ന അക്ഷരക്കൂട്ടുകൾ നമ്മുടെ ചിന്തയുടെ കനൽ തെളിയിക്കുന്ന ഉരക്കല്ലുകൾ ആണെന്നും അച്ചടി കണ്ടുപിടിച്ചതാണ് ആധുനിക ലോകത്തിൻ്റെ മുഖച്ഛായ മാറ്റിയതെന്നും സെമിനാറിൽ പ്രബന്ധ അവതരിപ്പിച്ചു കൊണ്ട് പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ ഡോ. വേണു തോന്നയ്ക്കൽ പറഞ്ഞു.
          ഇത്തരം ആഘോഷ പരിപാടികൾ മലയാളികളെ വായനയിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കാൻ സഹായിക്കുമെന്ന്  അധ്യക്ഷ പ്രസംഗത്തിൽ സമാജം ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരയ്ക്കൽ അഭിപ്രായപ്പെട്ടു.
          സോഷ്യൽ മീഡിയയുടെ സ്വാധീനം വായനയെ മോശമായി സ്വാധീനിച്ചു എന്ന ആക്ഷേപത്തിൽ കഴമ്പില്ല എന്നും നല്ല പുസ്തകങ്ങൾ ധാരാളമായി അച്ചടിക്കപ്പെടുകയും വിറ്റു പോകുകയും ചെയ്യുന്നതായും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വായനശാല കൺവീനർ അർജുൻ ഇത്തിക്കാട് സെമിനാറിൽ നന്ദി രേഖപ്പെടുത്തി. കുമാരി പ്രിയംവദ കാര്യപരിപാടികൾ നിയന്ത്രിച്ചു.
        സെമിനാറിനോട് അനുബന്ധിച്ച് കുട്ടികളിൽ വായനയെ പരിപോഷിപ്പിക്കുന്നതിലേയ്ക്ക് കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങൾ നടന്നു. മത്സരങ്ങൾ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് സമ്മാന ദാനവും നടക്കുകയുണ്ടായി.

ബഹ്‌റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂൺ 12 വ്യാഴം വൈകീട്ട് 8 മണിക്ക് ശ്രീമതി ദിവ്യ നരേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു. ഒരു ദിവസം പരമാവധി നാല്പത് മിനിറ്റ് ദൈർഘ്യമുള്ള രണ്ട് നാടകങ്ങൾ വീതം നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങൾ അരങ്ങേറുന്നു. പ്രശസ്‌തരായ നാടക രചയിതാക്കളുടെ സൃഷ്ടികൾക്കൊപ്പം ബഹറിനിൽ നിന്നുള്ള മൗലിക രചനകളുടെ നാടകാവിഷ്കാരങ്ങളും ചേർന്നതാണ് ഈ വർഷത്തെ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം.

ബഹ്‌റിനിലെ നാടകങ്ങളുടെ ഈറ്റില്ലമായ ബഹ്‌റൈൻ കേരളീയ സമാജത്തിലെ നാടകപ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിഭാധനരായ സംവിധായകർക്കും അഭിനേതാക്കൾക്കുമൊപ്പം രംഗകലയെ സ്നേഹിക്കുന്ന നവാഗതരായ നിരവധി അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും  ഈ നാടകോത്സവത്തിന്റെ ഭാഗമാകുന്നു. രണ്ട് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ കാലിക പ്രസക്‌തിയുള്ള വിവിധങ്ങളായ പ്രമേയങ്ങളും വ്യത്യസ്തമായ നാടകസങ്കേതങ്ങളുമായാണ് ഓരോ നാടകങ്ങളും പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. ആയതിനാൽ ഈ നാടകോത്സവം തീർച്ചയായും നവ്യമായൊരു നാടകാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്.

ജൂൺ 12,13,14,15 തിയ്യതികളിലെയായി നടക്കുന്ന പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിലേക്ക് എല്ലാ നാടകാസ്വാദകരെയും  സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു

ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി " എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം ജൂൺ 11 ബുധനാഴ്ച രാത്രി 8 മണിക്ക്.
അധ്യാപകനും പ്രമുഖ ചരിത്രകാരനുമായ പി.ഹരീന്ദ്രനാഥാണ് പ്രഭാഷകൻ.

ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാഗാന്ധി കാലവും കർമ്മപർവ്വവും എന്നീ ശ്രദ്ധേയ കൃതികളുടെ  രചയിതാവാണ്  സാമ്പത്തിക ശാസ്ത്രത്തിൽ  ബിരുദാനന്തര ബിരുദധാരിയും വില്യാപ്പിള്ളി ഹൈസ്കൂളിലെ മുൻ അധ്യാപകനുമായ പി.ഹരിദ്രനാഥ്.

ഗാന്ധിജി വിഭാവനം ചെയ്ത അഹിംസയും ധാർമ്മികതയും കൂടുതൽ പ്രസക്തമാകുന്ന കാലത്താണ് പ്രസ്തുത വിഷയത്തിൽ പ്രഭാഷണത്തിന് വേദിയൊരുക്കുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി  സമാജം അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. സമാജം അസിസ്റ്റന്റ് സെക്രട്ടറി മഹേഷ് ജി. പിള്ള   ചടങ്ങിന് നേതൃത്വം  നൽകി . സമാജത്തിന്റെ ഗാർഡൻ ക്ലബ്  സംഘടിപ്പിച്ച ഈ പരിപാടിയിൽ സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ വി.എസ്., ട്രഷറർ ദേവദാസ് കുന്നത്ത്, മുൻ ഭരണ സമിതി അംഗം വറുഗീസ് ജോർജ്ജ്, ഗാർഡൻ ക്ലബ് കൺവീനർ അശോക് കുമാർ, ഗാർഡൻ ക്ലബ് കമ്മിറ്റി അംഗങ്ങൾ ,സമാജം അംഗങ്ങൾ തുടങ്ങിയവർ  പങ്കെടുത്തു.

മനുഷ്യൻ പ്രകൃതിയെ സംരക്ഷിക്കുന്നുണ്ടെങ്കിലും കുറച്ചു കൂടെ കാര്യക്ഷമമായി ഇടപെടുന്നതിന്റെ ആവശ്യകത ഉയർത്തിപ്പിടിക്കുന്നത്തിനായി  പരിസ്ഥിതി ദിനാചരണം മാറേണ്ടതാണ് എന്ന് സമാജം വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. വൃക്ഷതൈകൾ നട്ടതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ സമാജത്തിന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താൻ സമാജം പ്രതിജ്ഞാബദ്ധമായി എന്ന് സമാജം ട്രഷറർ ദേവദാസ് കുന്നത്ത് അറിയിച്ചു. 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery