ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

Print

ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

 

മനാമ: ബഹ്‌റൈൻ കേരളീയ സമാജവും, ചാരിറ്റി - നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജനുവരി 18 വെള്ളിയാഴ്ച രാവിലെ 8: 30 മുതൽ ഉച്ചക്ക് 12 : 30 വരെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള , ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ പത്രകുറിപ്പില്‍  അറിയിച്ചു. 

സമാജം  ബാബുരാജ് ഹാളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർക്ക്   ബി.കെ.എസ് ചാരിറ്റി നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം (33750999), നോർക്ക റൂട്സ് കൺവീനർ രാജേഷ് ചേരാവള്ളി (35320667) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.