• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബി.എഫ്.സി - ബി.കെ.എസ് 7എ സൈഡ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൻസാര ലിഫ്റ്റ്സ് - ബി.എഫ്.സി - ബി.കെ.എസ് 7എ സൈഡ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ  കൻസാര ഇലവൻ  ജേതാക്കളായി.

ബഹ്റൈൻ കേരളീയ സമാജം മൈതാനത്ത് നടന്ന ആവേശകരമായ ഫൈനലിൽ ജയ് കർണ്ണാടകയെയാണ് പരാജയപ്പെടുത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത  കൻസാര ഇലവൻ, നിശ്ചിത ആറ് ഓവറിൽ
63 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ജയ് കർണാടകയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ  45 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

ലൂസേഴ്സ് ഫൈനലിൽ സരിഗയെ തോൽപ്പിച്ച് ശഹീൻ ഗ്രൂപ്പ് രണ്ടാമത്തെ റണ്ണർ അപ്പ് ആയി.

കൻസാര  ഇലവന്റെ സുമൻ മാൻ ഓഫ് ദി മാച്ചായും  കരൺ ഷാ പ്ളെയർ ഓഫ് ദി ടൂർണമെൻ്റായും തെരഞ്ഞെടുക്കപ്പെട്ടു .

ക്രിക്കറ്റ് പ്രേമികളായ നിരവധി പേർ കാണികളായി എത്തിയ
ഫൈനലിൽ, മത്സരത്തിൻ്റെ മുഖ്യ പ്രയോജകരായ  ബഹ്റൈൻ ഫിനാൻസിംഗ് കമ്പനി, സൂപ്പർ ഫുഡ്സ്, പി.കെ.ഇ. ഗൾഫ് & ബിൻ മൂൺ ട്രേഡിങ്ങിന്റെ പ്രതിനിധികൾ, ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഭരണ സമിതി കമ്മിറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു.

 ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ്  പി.വി. രാധാകൃഷ്ണൻ പിള്ള, ജനറൽ സെക്രട്ടറി  വർഗീസ് കരക്കൽ, സ്പോൺസർമാരായ ബഹ്റൈൻ ഫിനാൻസിംഗ് കമ്പനി, സൂപ്പർ ഫുഡ്സ്, പി.കെ.ഇ. ഗൾഫ് & ബിൻ മൂൺ ട്രേഡിങ് തുടങ്ങിയവയുടെ പ്രതിനിധികൾ വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery