ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗം ബി കെ എസ് സിനിമ ക്ലബിന്റെ സഹകരണത്തോടെ ജൂലൈ 5 ,6 തീയതികളിൽ ''Shoot A Short '' എന്ന പേരിൽ ഹ്രസ്വചിത്ര നിർമ്മാണത്തെക്കുറിച്ചുള്ള പരിശീലനക്കളരി സംഘടിപ്പിക്കുന്നു. രാവിലെ 9 .30 മുതൽ 5 മണിവരെയാണ് ക്ലാസ്. ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള പഠനത്തോടൊപ്പം കുട്ടികൾ തന്നെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ ചിത്രീകരണവും ഉണ്ടായിരിക്കും. പ്രശസ്തനായ സിനിമാപ്രവർത്തകനുംനടനുമായ ശ്രീ. രവീന്ദ്രൻ ആണ് ക്ലാസ്സ് നയിക്കുന്നത്. നിക്കോൺ സ്കൂളിന്റെയും കൊച്ചി മെട്രോ മലയാളം ഷോർട്ട് ഫിലിം ഫെസ്റിവലിന്റെയും സഹകരണത്തോടെ നടക്കുന്ന ഈ പരിശീലനക്കളരിക്ക് നേതൃത്വം നൽകുന്നത് ആദിത്യ രഞ്ജിത്ത് (ചിൽഡ്രൻസ് വിങ് കലാവിഭാഗം സെക്രട്ടറി ) ദേവിക വാമദേവൻ (ചിൽഡ്രൻസ് വിങ് കലാവിഭാഗം അസി. സെക്രട്ടറി) എന്നിവരാണ്.
കൂടുതൽ വിവരങ്ങൾക്കായി ശ്രീമതി . ഫ്ളൈടി സുമേഷ് - 33030240 ( ഇവന്റ് കൺവീനർ ) ശ്രീമതി. ഫാത്തിമാ ഖമീസ് - 38478882 (ചിൽഡ്രൻസ് വിങ് പേട്രൺ കമ്മറ്റി കൺവീനർ ), ശ്രീ. വിനയചന്ദ്രൻ - 35523151 (ചിൽഡ്രൻസ് വിങ് പേട്രൺ കമ്മറ്റി ജനറൽ കോഡിനേറ്റർ ), ശ്രീ. മോഹൻ രാജ് - 39234535 (ബി കെ എസ് വൈസ് പ്രസിഡന്റ് ),എന്നിവരുമായി ബന്ധപ്പെടുക.