മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഹറൈനിലെ എഴുത്തുകാർക്കായി കഥാരചനാ മത്സരം നടത്തി.
മത്സര സമയത്തു നൽകിയ വിഷയ സൂചനയെ ആസ്പദമാക്കിയായിരുന്നു മത്സരം.
മുപ്പതോളം പേർ മത്സരത്തിൽ പങ്കെടുത്തു.
"കഥവട്ടം - എഴുത്തും വിചാരവും " എന്ന സാഹിത്യ സദസ്സിന്റെ ഭാഗമായാണ് കഥാരചനാമത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി നടന്ന സാഹിത്യ സദസ്സിൽ ശ്രീദേവി' വടക്കേടത്ത്
"ചെറുകഥ ഇന്ന് " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.പി രഘു, സാഹിത്യ വേദി കൺവീനർ ഷബിനി വാസുദേവ് , ബാജി ഓടംവേലി എന്നിവർ സംസാരിച്ചു