• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ചെറുകഥ സമാഹാരത്തിലേക്കു രചനകൾ ക്ഷണിക്കുന്നു

ബഹ്‌റൈൻ കേരളീയ സമാജം വായനശാല, ചെറുകഥ സമാഹാരത്തിലേക്കു രചനകൾ ക്ഷണിക്കുന്നു
 
പോയവർഷം ജി.സി.സി. തലത്തിൽ പുറത്തിറക്കിയ കവിതാസമാഹാരം, പവിഴമുത്തുകൾക്കു ശേഷം ബഹ്‌റൈൻ കേരളീയ സമാജം വായനശാല വിഭാഗം പുറത്തിറക്കുന്ന ചെറുകഥ സമാഹാരത്തിലേക്കു രചനകൾ ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ശ്രീ. എം. പി. രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. കെട്ടിലും മട്ടിലും പുതുമകൾ നിറച്ചു കഴിഞ്ഞ പ്രവർത്തനവർഷം പുറത്തിറക്കിയ കവിതാസമാഹാരത്തിനു വളരെ നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. കവിതാസമാഹാരത്തിൽ നിന്നും വിഭിന്നമായി, മലയാളികളായ ആർക്കും രചനകൾ സമർപ്പിക്കാൻ അവസരം നൽകിക്കൊണ്ടാണ് പുതിയ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് പേജിൽ കവിയാത്ത രചനകൾ സമാജം വായനശാലയുടെ, This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്.
 
രചനകൾ ലഭിക്കേണ്ട അവസാന തിയ്യതി, 2018 ജൂലൈ 31 ആണ്. ലഭിക്കുന്ന രചനകളിൽ നിന്നും വിദഗ്ദ്ധരടങ്ങുന്ന സമിതി തിരഞ്ഞെടുക്കുന്ന ചെറുകഥകളായിരിക്കും ഇനിയും പേരിടാത്ത സമാഹാരത്തിലുൾപ്പെടുത്തുക. ഇതോടൊപ്പം, ഈ ചെറുകഥ സമാഹാരത്തിനു ഉചിതമായ പേര് നിർദ്ദേശിക്കാനുള്ള അവസരവും വായനാശാല വിഭാഗം തുറന്നിടുന്നുണ്ട്. പ്രവാസി മലയാളികളുടെ വായനാശീലത്തെയും സാഹിത്യാഭിരുചികളേയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള സമാജം വായനശാലയുടെ ഈ സംരംഭത്തിലേക്കു മലയാള ഭാഷയെ സ്നേഹിക്കുന്ന എല്ലാ സുമനസ്സുകളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
 
കൂടുതൽ വിവരങ്ങൾക്ക്, ലൈബ്രേറിയൻ ശ്രീ. അനു തോമസ് ജോൺ (+973 37778731), ലൈബ്രറി കൺവീനർ ശ്രീ ആഷ്‌ലി കുരിയൻ (+973 39370929) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery