• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സി.പി.ആർ (കാർഡിയോ പൾമോണറി റെസസിറ്റേഷൻ) ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.
ഇന്ന് രാത്രി 8.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ക്ലാസ്സ്.
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ വിദഗ്ദർ പങ്കെടുക്കും.

ഹൃദയാഘാതം, പെട്ടെന്നുള്ള ഹൃദയസ്തംഭനം തുടങ്ങിയവ കാരണമായി പ്രതിവർഷം 1.86 കോടി ആളുകളാണ് ലോകത്താകമാനം മരണപ്പെടുന്നതെന്നാണ് വേൾഡ് ഹാർട്ട് ഫെഡറേഷന്‍റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

ബഹ്റൈനിലെ പ്രവാസികൾക്കിടയിൽത്തന്നെ ദിനംപ്രതി ഹൃദയ രോഗങ്ങളും ഹൃദ്യയാഘാത മരണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്
ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള  ബോധവൽക്കരണത്തിൻ്റെയും ഭാഗമായി ക്ലാസ്സ് സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

വിശദവിവരങ്ങൾക്ക് വിനയചന്ദ്രൻ.ആർ.നായർ  39215128, രജിത അനി 38044694

ബഹറിൻ കേരളീയ സമാജത്തിൽ വച്ച് സംഘടിപ്പിച്ച നോളജ് വില്ലേജ്  ബ്ലോഗ്    ഉദ്ഘാടന പരിപാടിയിൽ റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യ അതിഥിയായിരുന്നു.

ബഹറിൻ കേരളീയ സമാജം
പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ,  സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറാർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.


ചടങ്ങിൽ വച്ച് ഇതുവരെയുള്ള നോളജ് വില്ലേജ്  വാർത്തകൾ വീഡിയോകൾ ഉൾപെടെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒറ്റ ക്ലിക്ക് ചെയ്താൽ  ഒറ്റ ലിങ്കിൽ എല്ലാ വിവരവും ലഭ്യമാകുന്ന നോളജ് വില്ലേജ് ബ്ലോഗ് ലോഞ്ചിംഗ് റാന്നി എംഎൽഎ പ്രമോദ് നാരായണൻ നിർവഹിച്ചു.

ബ്ലോഗ് ലിങ്ക് നിർമ്മിച്ചത് തുടക്കം മുതൽ നോളജ് വില്ലേജിന്റെ ഫാൻ ആയ റാന്നി സ്വദേശിയും റിക്രൂട്ട്മെൻറ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ബഹറിനിൽ ദീർഘകാല  പ്രവാസിയുമായ സുനിൽ തോമസ് റാന്നി ആണ്.
ആദ്യമായാണ് നോളജ് വില്ലേജ് വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുന്ന ബ്ലോഗ് നിർമിക്കുന്നത്.
അടുത്ത ഘട്ടത്തിൽ പോർട്ടൽ ആയി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്

 

ബഹ്‌റൈൻ  കേരളീയ സമാജത്തിൽ നോർക്ക റൂട്ട്സ്  വൈസ് ചെയർമാൻ  ശ്രീ പി രാമകൃഷ്ണൻ, നോർക്ക റൂട്ട്സ്  സി ഇ ഒ അജിത് കൊളാശേരി എന്നിവർ സന്ദർശിക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.

മെയ്‌ 9 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബഹറൈൻ കേരളീയ സമാജത്തിൽ വെച്ചു സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിൽ നോർക്കയുമായി ബന്ധപ്പെട്ട വിവിധ ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതോടൊപ്പം നിലവിൽ നോർക്കയുമായി ബന്ധപ്പെട്ട പരാതികൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ പങ്കുവെക്കാനുള്ള മികച്ച അവസരമാണ്  ബഹ്‌റൈൻ മലയാളി പ്രവാസികൾക്കായി കേരള സർക്കാർ സംവിധാനമായ നോർക്കാ റൂട്ട്സും ബഹ്‌റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്നത്.

ഓപ്പൺ ഫോറത്തിൽ  ബഹ്റൈനിലെ  മുഴുവൻ  രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക, പ്രവാസി സംഘടനകളുടെയും പ്രവർത്തകരുടെയും  സജീവ സാന്നിധ്യത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതോടൊപ്പം താങ്കളെയും താങ്കളുടെ സംഘടന പ്രതിനിധികളെയും  പ്രത്യേകം ക്ഷണിക്കുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് കെ ടി സലിം33750999. സക്കറിയ ടി എബ്രഹാം 3982 7543 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പി വി രാധാകൃഷ്ണപിള്ള.
(പ്രസിഡന്റ് ബഹറൈൻ കേരളീയർ സമാജം.)

വർഗ്ഗീസ് കാരക്കൽ
(ജനറൽ സെക്രട്ടറി,ബഹറൈൻ കേരളീയ സമാജം)

ബി.കെ.എസ് ഓപ്പൺ ജുനിയർ - സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റ് മെയ് 17ന് തുടക്കം.

മനാമ: ബഹ്റൈൻ കേരളീയ സമാജം ഇൻഡോർ ഗയിംസ് വിഭാഗം സംഘടിപ്പിക്കുന്ന ബി.കെ.എസ് ഓപ്പൺ ജുനിയർ - സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റ് മെയ് 17 ന് ആരംഭിക്കും.വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾ മെയ് 26 വരെ നീണ്ടു നിൽക്കുമെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സിംഗിൾസ് മത്സരങ്ങൾക്കു പുറമെ പുരുഷന്മാർക്കും വനിതകൾക്കും വേണ്ടിയുള്ള ഡബിൾസ്, മിക്സഡ് ഡബിൾസ് , 45 വയസ്സിനും  50 വയസ്സിനും മുകളിലുള്ളവർക്കായി പ്രത്യേകം പ്രത്യേകം മാസ്റ്റേർസ് ഡബിൾസ് 80 കഴിഞ്ഞവർക്കായി ജംബിൾഡ് ഡബിൾസ് മത്സരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന ടൂർണ്ണമെൻറിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഇൻഡോർഗയിംസ് സെക്രട്ടറി നൗഷാദ്.എം പറഞ്ഞു. ടൂർണ്ണമെൻ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് മെയ് 11 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് നൗഷാദ്.എം39777801
തൃപ്തിരാജ് 33078662
 

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2024-25 അധ്യയന വർഷത്തെ തുടക്കക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായി ബുധനാഴ്ചവരെ ( 23 .04 .2025 )അപേക്ഷിക്കാം.

2025 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്കാണ് അഡ്മിഷൻ. ഓരോ വർഷവും നിശ്ചിത കുട്ടികൾക്കാണ് പ്രവേശനം എന്നതിനാൽ താത്പര്യമുള്ളവർ
https://bksbahrain.com/2025/mp/register.html
 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു..

കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം പാഠശാലയിലെ പുതിയ അധ്യയന വർഷത്തെ ക്ലാസ്സുകൾ ജൂൺ ആദ്യ ആഴ്ച ആരംഭിക്കും. പുതുതായി  എത്തുന്ന കുട്ടികൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെയാണ് ക്ലാസ്സ്.
അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരക്കൾക്ക്,38044694,36045442

മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 9 ദിവസം നീണ്ടു നിൽക്കുന്ന വിഷ്വൽ സ്റ്റോറി ടെല്ലിംഗ് വർക്ക്ഷോപ്പിന് തുടക്കമായി. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായ
സണ്ണി ജോസഫ് ആണ് ക്യാമ്പ് ഡയറക്ടർ.

1983ൽ പൂന ഫിലിം ഇൻസ്റ്റ്യൂട്ട് നിന്ന് ചലച്ചിത്ര സംവിധാനത്തിലും സിനിമാട്ടോഗ്രാഫിയിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സണ്ണി ജോസഫ് അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ടി.വി.ചന്ദ്രൻ, എം.ടി.വാസുദേവൻ നായർ, ഷാജി.എൻ.കരുൺ, വേണു
മോഹൻ, നെടുമുടി വേണു, എം.രാജീവ് കുമാർ തുടങ്ങി പ്രശസ്തരായ നിരവധി സംവിധായർക്കു വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പിറവി
തീർത്ഥം, ഒരേ തൂവൽ, പക്ഷികൾ,ഒറ്റയടിപ്പാത,
 വാസ്തു ഹാര ,ഒരു ചെറുപുഞ്ചിരി, ദയ, പൂരം,ആലീസിന്റെ അന്വേഷണം തുടങ്ങിയവയൊക്കെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത പിറവി എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.

സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ക്യാമ്പ് ഡയറക്ടർ സണ്ണി ജോസഫ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ഫിലിം ക്ലബ്ബ് ക്ലബ് കൺവീനർ അരുൺ.ആർ.പിള്ള എന്നിവർ സന്നിഹിതരായിരുന്നു.

നല്ല ചലച്ചിത്ര ആസ്വാദകരായിരിക്കുമ്പോഴും മികച്ച ചലച്ചിത്രപ്രർത്തകരായി മാറാൻ പലർക്കും കഴിയാത്തതിനു കാരണം പരിശീലനങ്ങളുടെയും ചലച്ചിത്ര പഠനങ്ങളുടെയും അപര്യാപ്തയാണെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ,
സിനിമയുടെ വിവിധ സാങ്കേതിക മേഖലകളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ചലച്ചിത്ര രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെ മനസ്സിലാക്കുവാനും അതുവഴി മികച്ച ചലച്ചിത്ര സൃഷടികൾ ഉണ്ടാകുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടാണ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.

ചലച്ചിത്ര പഠനത്തിന്റെ ആമുഖം, ചലച്ചിത്രരംഗത്തെ നൂതന പ്രവണതകൾ, കഥാ- തിരക്കഥാ ചർച്ചകൾ, പ്രായോഗിക ഛായാഗ്രഹണം, പ്രകാശത്തിന്റെയും ലൈറ്റിംഗിന്റെയും ഗുണനിലവാരം
ചലച്ചിത്രനിർമ്മാണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ,  കഥയുടെയും
കഥാപരിസരങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങി വിവിധ വിഷയങ്ങളിലായി ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന വർക്ക് ഷോപ്പ്
ഈ മാസം 11ന്  ,ക്യാമ്പിൽ നിന്നു തെരഞ്ഞെടുക്കുന്ന തിരക്കഥയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന  ഷോർട്ട് ഫിലിമിന്റെ ചിത്രീകരണത്തോടെ അവസാനിക്കുകയും തുടർന്ന് പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ ഓൺ ലൈൻ ആയിട്ട് പഠിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയി
 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery