ബഹ്‌റൈൻ കേരളീയ സമാജം വനിത വിഭാഗവും
ചാരിറ്റി-നോർക്ക കമ്മിറ്റിയും സംയുക്തമായി, സമാജം അംഗങ്ങൾക്കും കുടുംബംഗങ്ങൾക്കുമായി
ഷിഫ അല്‍ജസീറ മെഡിക്കല്‍ സെന്ററുമായി ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഡിസംബർ 7 വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് 3 വരെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടക്കുന്ന ക്യാമ്പിന് നേത്രരോഗ വിദഗ്ധരായ ഡോ. ശ്രേയസ് പാലവ്, ഡോ. അഞ്ജലി മണിലാല്‍, ഡോ. പ്രേമലത എന്നിവര്‍ നേതൃത്വം നല്‍കും.
ക്യാമ്പ് ഡയബറ്റിക് റെറ്റിനോപതി പരിശോധനക്ക് സൗകര്യമൊരുക്കും. സൗജന്യമായി ഷുഗര്‍, ബിപി പരിശോധനയും ഉണ്ടാകും. ഷിഫ ഡയബറ്റോളജിസ്റ്റുമാരും ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമാരുമാ ഡോ. പ്രദീപ് കുമാര്‍, ഡോ. ബിജു മോസസ് എന്നിവരുടെ നേതൃത്വത്തില്‍ ഡയബറ്റിക് ക്ലിനിക്കും പ്രവര്‍ത്തിക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ റോൾ നമ്പർ, പേര് (കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ അവരുടെയും പേരുകൾ), മൊബൈല്‍ നമ്പർ എന്നിവ താഴെപ്പറയുന്ന ഏതെങ്കിലും ഒരു മൊബൈല്‍ നമ്പറില്‍ ഡിസംബർ 5നു മുമ്പ് വാട്‌സപ്പ് മെസ്സേജ് അയച്ചു രജിസ്റ്റര്‍ ചെയ്യാം.
മോഹിനി തോമസ് - 39804013 (Ladies Wing President)
രജിത അനിൽ - 38044694 (Ladies Wing Secretary)
കെ. ടി. സലിം - 33750999 (Charity - Norka Gen. Convener)
രാജേഷ് ചേരാവള്ളി -35320667 (Norka Helpdesk Convener)
മോഹൻ രാജ് - 39234535 (Vice President).