bksamajam@gmail.com
Call Us:(+973) 172 518 78
Time:Mon-Sun: 10.00-20.00
ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കും അസോസിയെറ്റ് അംഗങ്ങള്‍ക്കും മാത്രമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച് കലാ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഇതിന്‍റെ ഭാഗമായി മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ കവിത കഥ ഉപന്യാസ രചനാമത്സരങ്ങള്‍,പ്രസംഗ മത്സരങ്ങള്‍ എന്നീ സാഹിത്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മത്സരങ്ങള്‍ ആയിരിക്കും ആദ്യം നടത്തപ്പെടുക
പദ്യപാരായണം, ലളിതഗാനം, ചലച്ചിത്രഗാനം ,മോണോ ആക്റ്റ് ,പെയിന്റിംഗ്, സിനിമാറ്റിക് ഡാന്‍സ് , ഫോക് ഡാന്‍സ്,നാടന്‍ പാട്ട് , ഭരതനാട്യം,,വെജിറ്റബിള്‍ കാര്‍വിംഗ്. മലയാള സമൂഹ ഗാനം ,സിനിമാറ്റിക് ഡാന്‍സ് ,മൈം, കഥാപ്രസംഗം പെന്‍സില്‍ ഡ്രോയിംഗ് ക്ലേമോഡലിംഗ് എന്നീ ഇനങ്ങളിലുള്ള മത്സരങ്ങള്‍ രണ്ടാം ഘട്ടമായി ഒക്ടോബര്‍ അവസാന വാരം സംഘടിപ്പിക്കും.
കേരളോത്സവം ആദ്യ ഘട്ടം ജൂണ്‍ 20ന് ആരംഭിച്ച് ജൂണ്‍ 30ന് സമാപിക്കും.
കുട്ടികളുടെ കലാമാമാങ്കമായ ബാലകലോത്സവത്തിന്‍റെ വിജയകരമായ പരിസമാപ്തിക്ക് ശേഷം കേരളോത്സവം കലാ സാഹിത്യ മത്സരങ്ങള്‍ അംഗങ്ങള്‍ക്കും അസോസിയെറ്റ് അംഗങ്ങള്‍ക്കും അവരുടെ കലാസാഹിത്യ രംഗത്തെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും മാറ്റ് ഉരയ്ക്കുന്നതിനും അവസരം ഒരുക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.
അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സമാജം ഓഫീസുമായോ (17251878) ജനറല്‍ കണ്‍വീനര്‍ ജയമോഹന്‍ 38881723 കണ്‍വീനര്‍ റെമു 33392403 കണ്‍വീനര്‍ സുനീഷ് 36674139 എന്നിവരുമായോ ബന്ധപ്പെടുക.
സാഹിത്യ മത്സരങ്ങള്‍ക്കുള്ള അപേക്ഷാ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15 ആയിരിക്കും.
ഇശലുമായി സമാജം ഈദ് ആഘോഷം
ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ "മാണിക്യമലരായ ഈദ്‌ഇശല്‍" എന്ന പേരില്‍ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എം. പി. രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡിസൈനര്മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമോരുക്കുന്നുണ്ട്.
ജൂണ്‍ 16 ശനിയാഴ്ച രാത്രി 8 മണിക്ക് ചലച്ചിത്ര പിന്നണി ഗായകനായ കണ്ണൂര്‍ സലീല്‍ സലിം ,പട്ടുറുമാല്‍ സംഗീത പരിപാടിയിലൂടെ പ്രശസ്തയായ കണ്ണൂര്‍ സജിലി സലിം, മാപ്പിളപ്പാട്ടിലൂടെ ജനസമ്മിതി നേടിയ കണ്ണൂര്‍ മമ്മാലി എന്നിവര്‍ നയിക്കുന്ന സംഗീതനിശ അരങ്ങേറും. തുടര്ന്ന് ഒപ്പന മത്സരവും മാപ്പിള പാട്ട് മത്സരവും നടക്കും ആഘോഷങ്ങളുടെ ഭാഗമായി നിരവധി മറ്റു കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഈദ് ആഘോഷങ്ങളെ കുറിച്ചും മത്സരങ്ങളെ പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്ക്കും വനിതാവേദി പ്രസിഡന്റ് ശ്രീമതി മോഹിനി തോമസ് 3980 4013 വനിതാവേദി ജനറല്‍ സെക്രട്ടറി ശ്രീമതി രജിത അനി 3804 4694 എന്നിവരെ വിളിക്കാവുന്നതാണ്.
ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിനു ഒക്ടോബര്‍ 11 ന് തുടക്കമാവും. ഒക്ടോബര്‍ 19 വരെ നീണ്ടു നില്ക്കുടന്ന നവരാത്രി മഹോത്സവത്തില്‍ നിരവധി സംഗീത സദസ്സുകളും നൃത്ത പരിപാടികളും അരങ്ങേറുമെന്ന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ളൈ ജനറല്സെകക്രട്ടറി എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു
ഒക്ടോബര്‍ 19 ന് പുലര്ച്ചെ 4.30 ന് ആരംഭിക്കുന്ന വിദ്യാരംഭത്തില്‍ കുരുന്നുകള്ക്ക് ആദ്യക്ഷരം കുറിക്കുന്നതിനായി ഈ വര്‍ഷം മലയാളത്തിന്റെ പ്രിയ കവി മധുസൂധനന്‍ നായര്‍ എത്തിച്ചേരും.
ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്ട്രേഷന് സമാജത്തില്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. സമാജം അംഗങ്ങളും അല്ലാത്തവരുമായ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും മുന്ഗണനാടിസ്ഥാനത്തില്‍ അവസരം ലഭിക്കുക.
ഇതിനായി സമാജം ഓഫീസില്‍ നേരിട്ട് വന്നു ജിസ്റ്റര്‍ ചെയ്യണമെന്നും സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വന്‍ വിജയമാക്കണമെന്നും സംഘാടകര്‍ അഭ്യര്ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്ക്ക്് ശ്രീ ഹരീഷ് മേനോന്‍ 33988196,ബിജു എം സതീഷ് 36045442 എന്നിവരെ വിളിക്കാവുന്നതാണ്.
No events |