• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Previous Next

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ - വോയിസ് ഓഫ് കേരള 1152 എ എം റേഡിയോ നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും 2017 നവംബർ 23 നു ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നു.

Previous Next

ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ളയുടെ മാതാവും പരേതനായ പ്ലാവേലില്‍ കിഴക്കേതില്‍ വാസുദേവന്‍ പിള്ളയുടെ പത്നിയുമായ  സരസ്സമ്മ (87 വയസ്സ്) നിര്യാതയായി. ഇന്ന് പുലര്‍ച്ചെ ( 18.07.2018) എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഭരണ സമിതി അഗാധമായ  ദു:ഖവും അനുശോചനം  രേഖപ്പെടുത്തി.

 

 പ്രിയ സുഹൃത്തുക്കളെ,
കഴിഞ്ഞ 11 ദിവസങ്ങളിലായി സമാജം സ്കൂൾ ഓഫ്‌ ഡ്രാമ 1152 AM റേഡിയോയുമായി സഹകരിച്ച്‌ നടത്തിയ റേഡിയോ നാടകോത്സവത്തിന്റെ വിധി പ്രഖ്യാപനവും 

Previous Next

ബഹ്‌റൈ ന്‍ കേരളീയ സമാജം ജൂലൈ 6ന് സംഘടിപ്പിച്ച സമാജം അംഗള്‍ക്കായുള്ള മെംബേര്‍സ് നൈറ്റ് സംഘാടന മികവുകൊണ്ട് വ്യത്യസ്ഥത പുലര്‍ത്തി.സമാജം സ്പൌസ് മെംബേര്‍സ് അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അവതരണം കൊണ്ട് ശ്രദ്ധ്യേയമായി. കുട്ടികള്‍ക്കും മുതിന്നവര്‍ക്കുമായി വിവിധ തരം ഗൈമുകളും  മറ്റു വിനോദ പരിപാടികളും മെംബേര്‍സ് നൈറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.

ചടങ്ങില്‍ സമാജം മുതിര്‍ന്ന അംഗങ്ങളെ സമാജം ഭരണ സമിതി പൊന്നാട അണിയിച്ചു ആദരിച്ചു. പന്ത്രണ്ടാം ക്ലാസിലും പത്താം ക്ലാസിലും ഉന്നത വിജയം കൈവരിച്ച സമാജം അംഗങ്ങളുടെ കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു. വിജയികള്‍ക്ക് സര്ടിഫിക്കട്ടുകളും മേമെന്റോയും വിതരണം ചെയ്തു.


കാൽ നൂറ്റാണ്ടു കാലം സമാജത്തിന്റെ കെയർ ടേക്കറായി സേവനമനുഷ്ഠിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫയ്ക്ക് സമാജം ഭരണ സമിതി യാത്രയയപ്പ് നൽകി. സമാജം മെംബേർസ് നൈറ്റിൽ വച്ച് ആക്ടിങ് പ്രസിഡണ്ട് പി.എൻ .മോഹൻരാജ്,സമാജം സെക്രട്ടറി എം.പി.രഘു,മറ്റു ഭരണ സമതി അംഗങ്ങൾ  എന്നിവര്‍ സമാജത്തിന്റെ ആദര സൂചകമായി മെമന്റോ നല്‍കി.

സമാജം അംഗള്‍ക്കായി അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ടായിരുന്നു. ചടങ്ങില്‍ സമാജം മെംബെര്‍ഷിപ്‌ സെക്രട്ടറി ശ്രീ ബിനു വേലിയില്‍ നന്ദി രേഖപ്പെടുത്തി.

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തയ്യല്‍ ക്ലാസിന്റെ പുതിയ ബാച്ച് ആഗസ്റ്റ് ആദ്യ വാരം ആരംഭിക്കുന്നതായി വനിതാ വിഭാഗം പ്രസിഡന്റ്‌ മോഹിനി തോമസ്‌ ജനറല്‍ സെക്രട്ടറി രജിത അനി എന്നിവര്‍ അറിയിച്ചു.

തയ്യല്‍ ക്ലാസില്‍ പങ്കെടുക്കുവാന്‍  താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. ശ്രീവിദ്യ വിനോദ് 33004589, ശ്രീന ശശിധരൻ - 35929620

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery