• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ഈ വർഷം ബാലകലോത്സവം ബഹറിന്റെ അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള   സ്കൂൾ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് DEVJI-BKS GCC KALOTSAVAM  2023 എന്ന പേരിൽ സ്കൂൾ കുട്ടികളുടെ ഈ കലാ മാമാങ്കം നടത്തപ്പെടുന്നത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ബിനു വേലിയിൽ ജനറൽ കൺവീനർ ആയുള്ള  വിപുലമായ 100 അംഗ  കമ്മിറ്റിയായാണ് ഈ പ്രാവശ്യത്തെ DEVJI-BKS GCC KALOTSAVAM  2023 നു നേതൃത്വം നൽകുന്നത് . ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞതായി സമാജം ഭരണസമിതി അറിയിച്ചു . സൂര്യ സ്റ്റേജ് & ഫിലിം സൊസൈറ്റി  ഡയറക്ടർ ശ്രീ സൂര്യ കൃഷ്ണമൂർത്തി ക്യാബ് ഡയറക്ടർ ആകാമെന്ന് സമ്മതിച്ചിട്ടുള്ളതായി സമാജം അറിയിച്ചു.

DEVJI - BKS GCC KALOTSAVAM  2023 ൻ്റെ ഔപചാരിക ലോഗോ പ്രകാശനം സമാജത്തിന്റെ ആദരണീയനായ പ്രസിഡൻറ് ശ്രീ പി വി രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു . സമാജം ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരയ്ക്കൽ , സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, DEVJI-BKS GCC KALOTSAVAM 2023 - ജനറൽ കൺവീനർ ശ്രീ ബിനു വേലിയിൽ ,  ജോയിൻ ജനറൽ കൺവീനർ ശ്രീ. നൗഷാദ്,  ബി കെ എസ് ലേഡീസ് വിംഗ് പ്രസിഡൻറ് ശ്രീമതി മോഹിനി തോമസ് , പ്രശസ്ത ടി വി അവതാരിക രഞ്ജിനി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു .ബഹറിനിലെ പ്രശസ്ത കലാകാരൻ ശ്രീ.ഹരീഷ് മേനോൻ ആണ് ലോഗോ ഡിസൈൻ ചെയ്തത്.

ഏപ്രിൽ മാസം 1 ആം തീയതി മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്നതാണ് മത്സരങ്ങൾ . നൃത്ത സംഗീത മത്സരങ്ങൾ ഈദ് അവധി ദിവസങ്ങളിൽ നടത്തപ്പെടും. വിവിധ GCC രാജ്യങ്ങളിൽ നിന്നായി ഏകദേശം 3000 കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഈ മാസം 17 ന് ആരംഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്  ജനറൽ കൺവീനർ ബിനു വേലിയിലുമായി(0097339440530) ബന്ധപ്പെടുക.

 

ശ്രാവണം 2022 ന് മാറ്റു കൂട്ടാൻ നഞ്ചിയമ്മ സെപ്റ്റംബർ 8 നു ബഹ്റൈൻ കേരളീയ സമാജത്തിൽ.

 

മികച്ച പിന്നണി ഗായികയ്ക്കുള്ള  ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ നഞ്ചിയമ്മ സെപ്റ്റംബർ 8 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ. തിരുവോണ ദിവസം വൈകിട്ട് നടക്കുന്ന സംഗീത പരിപാടിയിൽ നഞ്ചിയമ്മയെ ബഹ്റൈൻ കേരളീയ സമാജം ആദരിക്കുമെന്ന് സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള , സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. തുടർന്ന് നടക്കുന്ന സംഗീത പരിപാടിയിൽ നഞ്ചിയമ്മ ഗാനങ്ങൾ ആലപിക്കും. അയ്യപ്പനും കോശി എന്ന ചിത്രത്തിലെ  നഞ്ചിയമ്മ തന്നെ ഇരുള ഭാഷയിൽ എഴുതിയ "കാളകാത്ത സന്ദന മേരം" എന്ന ഗാനം ആലപിച്ചാണ് അവർ പുരസ്കാരത്തിന് അർഹയായത് . അട്ടപ്പാടിയിലെ ആദിവാസി വിഭാഗമായ ഇരുളർ സമുദായത്തിൽ ജനിച്ച നഞ്ചിയമ്മ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാസമിതിയിലെ നാടൻ  പാട്ട് കലാകാരിയാണ്.

 

പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് എൻ്റർടെയ്ൻമെൻ്റ് സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്: (39542099),ജനറൽ കൺവീനർ ശങ്കർ പല്ലൂർ (3311 5886) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ബഹറിൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗ് മെയ്‌ 18 വ്യാഴാഴ്ച ചുമതലയേറ്റു. പ്രസിദ്ധ ചലച്ചിത്ര നടനും, തിരക്കഥ കൃത്തുമായ ശ്രീ. മധുപാൽ ആയിരുന്നു ചടങ്ങിൽ മുഖ്യ അഥിതി.അദ്ദേഹം ഭദ്രദീപം തെളിയിച്ചു കൊണ്ട് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഗോപു അജിത്, പ്രസിഡണ്ട്‌ ആയും അനിക് നൗഷാദ് ജനറൽ സെക്രട്ടറി ആയുള്ള 16 അംഗ കമ്മറ്റിയാണ് ചുമതലയേറ്റത്.
സാറ ഷാജൻ -വൈസ് പ്രസിഡണ്ട്‌, സംവൃത് സതീഷ് -അസിസ്റ്റന്റ് സെക്രട്ടറി, മിലൻ വർഗീസ്- ട്രഷർ,
ഹിരൺമയി അയ്യപ്പൻ- അസിസ്റ്റന്റ് ട്രഷർ, മീനാക്ഷി ഉദയൻ - കലാവിഭാഗം സെക്രട്ടറി, റിയ റോയ് - അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി, ശ്രേയസ് രാജേഷ് - മെമ്പർഷിപ് സെക്രട്ടറി, മിത്ര പാർവതി, വൈഷ്ണവി സന്തോഷ്‌, ദിൽന മനോജ്‌, എന്നിവർ അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി, ഐഡൻ മാതെൻ ബിനു - സാഹിത്യ വിഭാഗം സെക്രട്ടറി, ആയിഷ നിയാസ് - അസിസ്റ്റന്റ് സാഹിത്യ വിഭാഗം സെക്രട്ടറി, രോഹിത് രാജീവ് - സ്പോർട്സ് സെക്രട്ടറി, നിധിൽ ദിലീഷ് - അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി എന്നിവരെയാണ് മുഖ്യ അതിഥി ശ്രീ മധുപാൽ ഔദ്യോധിക ബാഡ്ജ് നൽകി കൊണ്ട് സ്ഥാനാരോഹണ ചടങ്ങ് നിർവ്വഹിച്ചത്.

കൊറോണ മഹാമാരി കൂടുതൽ ബാധിച്ചത് കുട്ടികളെ ആണെന്നും, അവരുടെ പഠനം, മറ്റു കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങളെ സരമായി ബാധിച്ചിരുന്നു എന്നും,  എന്നാൽ മാറിയ സാഹചര്യത്തിൽ കൂടുതൽ ഊർജ്ജം കൈകൊണ്ട് വിവിധ മേഖലകളിൽ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ഈ പുതിയ കമ്മറ്റിക്ക് സാധ്യമാകട്ടെ എന്ന് ശ്രീ മധുപാൽ തന്റെ പ്രസംഗത്തിൽ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ സമാജം ആക്ടിങ് പ്രസിഡന്റ്‌- ശ്രീ ദേവദാസ് കുന്നത്ത്,ആക്ടിങ് ജനറൽ സെക്രട്ടറി ശ്രീ.വർഗീസ് ജോർജ്, ചിൽഡ്രൻസ് വിങ് പ്രസിഡന്റ്‌ മാസ്റ്റർ. ഗോപു അജിത്, ജനറൽ സെക്രട്ടറി-അനിക് നൗഷാദ്, വൈസ് പ്രസിഡന്റ്‌ - കുമാരി. സാറ ഷാജൻ, പാട്രൺ കമ്മറ്റി കൺവീനർ ശ്രീ. മനോഹരൻ പാവറട്ടി എന്നിവർ പങ്കെടുത്തു.

ചിൽഡ്രൻസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച "അഖിലാണ്ടമണ്ഡല മണിയിച്ചൊരുക്കി "എന്ന് തുടങ്ങുന്ന പ്രാർത്ഥന ഗാനം ശ്രീമതി ജെസ്‌ലി കലാമിന്റെ ശിക്ഷണത്തിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സംഗീത അധ്യാപിക ശ്രീമതി. ദിവ്യ ഗോപകുമാർ ചിട്ടപ്പെടുത്തിയ സംഘ ഗാനം, നൃത്ത അധ്യാപകരായ ശ്രീമതി. സ്വാതി വിപിൻ, കുമാരി. അഭിരാമി സഹരാജൻ, ശ്രീ. ശ്യാം രാമചന്ദ്രൻ എന്നിവർ ചിട്ടപ്പെടുത്തിയ വ്യത്യസ്തയാർന്ന സംഘ നൃത്തങ്ങൾ വേറിട്ട അനുഭവമായിരുന്നു.

ലോകപ്രശസ്ത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ ജീവിതവുമായി ചേർത്തുകൊണ്ട് ശ്രീ. ചിക്കൂസ് ശിവൻ രചിച്ച "തിരുവത്താഴം " എന്ന ലഘു നാടകം കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. ഡാവിഞ്ചി യായി മാസ്റ്റർ, ഐഡൻ ആഷ്‌ലി, ജയിൽപ്പുള്ളി യായി മാസ്റ്റർ, ശ്രീസന്തോഷ് എന്നിവർ വളരെ മികച്ച അഭിനയം കാഴ്ചവച്ചു. നാടകത്തിലെ മാറ്റു കഥാപാത്രങ്ങളായ, ജുവാൻ പ്രദീഷ്, ആരോൺ മനു, ഐഡൻ ഷിബു, ആശനാഥ് അനീഷ്, നിധിൽ ദിലീഷ്, സാവന്ത് സതീഷ് എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചു... നാടകത്തിന്റെ ഗാന രംഗത്ത് നൃത്തം അവതരിപ്പിച്ച എല്ലാ കൊച്ചു കുഞ്ഞുങ്ങളായ - ആധ്യലക്ഷ്മി സുഭാഷ്
അലോറ ഇസെബെല്ലെ മനീഷ്,ഇവാ മറിയം ലിജോ,നവമി വിഷ്ണു,അമ്മാളു ജഗദീഷ്,അനിക അഭിലാഷ്,അനന്യ അഭിലാഷ്,ആൻലിൻ മിയ ആഷ്ലി,ചാർവി വിനോജ്,ഇഷാൻവി ഗണേഷ്,സിദ്ധി രാജേഷ്
ഇഷാൽ മെഹർ ഹഷീം,വാസുദേവ് വിപിൻ,ശ്രീനിക അനീഷ്,അർണവ് പ്രശാന്ത്,ആശിഷ് രാജ്,ലക്ഷ്യ സഞ്ജിത്ത് കുമാർ,ജോഹാൻ ജോസഫ് പ്രദീഷ്,അമാന ബിനു മാത്യുഎന്നിവർ ആ നാടകത്തിന്റെ വലിയൊരു ഭാഗമായിരുന്നു.. മനോഹരൻ പാവറട്ടി സംവിധാനം നിർവ്വഹിച്ച നാടകത്തിൽ അസിസ്റ്റന്റ് സംവിധാനം ശ്രീമതി. ജയ രവികുമാർ, ഡ്രാമ കോർഡിനേഷൻ ശ്രീമതി. മായ ഉദയൻ, സംഗീത നിയന്ത്രണം - കുമാരി ഐശ്വര്യ മായ, ശബ്ദ നിയന്ത്രണം പ്രദീപ്‌ ചോന്നമ്പി, ചമയം ലളിത ധർമ്മരാജ്, ദീപ നിയന്ത്രണം കൃഷ്ണകുമാർ പയ്യന്നൂർ, വിഷ്ണു നാടകഗ്രാമം, ഷിബു ജോർജ്, രാജേഷ് കോടോത്ത്, സാങ്കേതിക സഹായം അജിത് നായർ, മനോജ്‌ ഉത്തമൻ, ബിറ്റോ, നൗഷാദ്, ദിലീഷ് എന്നിവരായിരുന്നു.

ചിൽഡ്രൻസ് വിങ് അധികാരം ഏറ്റെടുത്തത്തോട് കൂടി സമാജം അംഗങ്ങളെ ചേർത്ത് നിർത്തികൊണ്ട് കുട്ടികൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പ്രവർത്തനം തങ്ങൾ തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ്‌ ഗോപു അജിത്, സെക്രട്ടറി. അനിക് നൗഷാദ് എന്നിവർ തങ്ങളുടെ പ്രസംഗത്തിൽ വ്യക്തമാക്കി.

കൊറോണ കാലത്തിനു ശേഷം നിലവിൽ വന്ന ചിൽഡ്രൻസ് വിങ് കമ്മറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ സഹായ സഹകരണവും സപ്പോർട്ടും നൽകി കൊണ്ട്.. കുട്ടികളുടെ പ്രവർത്തനം മികവുറ്റത്താക്കി മറ്റുവാൻ ശ്രമിക്കുമെന്ന് ശ്രീ ദേവദാസ് കുന്നത്ത്, ശ്രീ. വർഗീസ് ജോർജ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുൻ ചിൽഡ്രൻസ് വിങ് കമ്മറ്റി അംഗം കുമാരി. ശിവാംഗി  വിജു അവതാരകയായി ചടങ്ങ് നിയന്ത്രിച്ചു.

 
ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ കൊണ്ടാടപ്പെടുന്ന ആഘോഷങ്ങളിൽ ഒന്നാണ് കക്കിടക മാസത്തിലെ തിരുവോണ നാളിലെ ''പിള്ളേരോണം"
 
പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ ആഘോഷം
പിള്ളേരോണത്തെക്കുറിച്ച് ഒരു പാട് ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും
പഞ്ഞമാസം എന്നറിയപ്പെടുന്ന കർക്കിടകത്തിൻ്റെ വറുതിയിലും ഓണം അത്രമേൽ പ്രിയപ്പെട്ടതാണ് എന്ന സന്ദേശമാണ് ഈ ആഘോഷം
ലോകത്തിനു സമ്മാനിക്കുന്നത്.
 
കാലത്തിനൊപ്പം മാറിയെങ്കിലും ഓണക്കാലം മലയാളിക്ക് ഇന്നും ഗൃഹാതുരത്വമൂറുന്ന ഓര്‍മ്മകളും  സന്തോഷവുമാണ് പകരുന്നത്.
പ്രവാസഭൂമിയിലെ ഏറ്റവും വലിയ 
ഓണോഘോഷ പരിപാടിയായ ബഹ്റൈൻ കേരളീയ സമാജത്തിന്റെ  ശ്രാവണം 2022 ന്റെ ഭാഗമായി ഇതാദ്യമായി ''പിള്ളേരോണ "ത്തിന് അരങ്ങൊരുങ്ങുന്നു. 
ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതലാണ് ആഘോഷം.
 
വിവിധങ്ങളായ നാടൻ കളികളും മത്സരങ്ങളുമായി നടത്തപ്പെടുന്ന ഈ ആഘോഷത്തിൽ 18 വയസ്സിനു താഴെ പ്രായമുള്ള പ്രവാസി മലയാളികളായ കുട്ടികൾക്ക് സമാജം തയ്യാറാക്കിയ ലിങ്കിൽ  പേര് രെജിസ്റ്റർ ചെയ്ത്‌  സൗജന്യമായി പങ്കെടുക്കാമെന്ന്  ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള,    ജനറൽസെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പിള്ളൊരോണം കൺവീനർ രാജേഷ് ചേരാവള്ളിയുമായോ  (35320667), എന്റർടൈന്റ്‌മെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറൂക്കുമായോ (34169364) ബന്ധപ്പെടാം.


Registration Link   https://bksbahrain.com/sravanam2022/pilleronam-registration.html

ബി കെ എസ് ഓണാഘോഷങ്ങളുടെ (ശ്രാവണം 2022) ലോഗോ പ്രകാശനവും മെഗാ ചരട് പിന്നിക്കളി, മെഗാ തിരുവാതിര എന്നിവയുടെ  റിഹേഴ്സലിന്റെ ഔദ്യോഗിക ഉദ്ഘാടനം വും നടന്നു .

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി, 100 സ്ത്രീകളെ വീതം പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിക്കുന്ന മെഗാ ചരട് പിന്നിക്കളിയുടെയും മെഗാ തിരുവാതിരയുടെയും റിഹേഴ്സലിന്റെ ഔദ്യോഗിക ഉദ്ഘാടനം  ( ജൂണ്13 ന്  തിങ്കളാഴ്ച) വൈകിട്ട്  07 30 ന്  സമാജത്തിൽ നടന്നു.  സമാജത്തിന്റെ പ്രസിഡന്റ് ശ്രീ പിവി രാധാകൃഷ്ണ പിള്ളൈ  സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കലിന്റെ സാനിധ്യത്തിൽ ഭദ്രദീപം കൊളുത്തി ചടങ്ങു  ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ എം പി രഘു . സമാജം ഭരണ സമിതി അംഗങ്ങൾ , കൺവീനർമാരായ ശ്രീമതി മോഹിനി തോമസ്, ശ്രീമതി ജയാ രവി കുമാർ  , ഓണാഘോഷ കമ്മിറ്റി ജനറൽ കൺ വീനർ ശ്രീ ശങ്കർ പള്ളൂർ മറ്റു സമാജം അംഗങ്ങൾ തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.

ഈ വർഷത്തെ ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery