Library

Print

ബഹ്‌റൈന്‍ കേരളീയ സമാജത്തെ ഇതര പ്രവാസി കൂട്ടായ്മകളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത് അതിന്റെ സാംസ്ക്കാരിക സാഹിത്യ പ്രവര്‍ത്തനങ്ങളാണ് . ഈ പ്രവര്ത്തനങ്ങ ല്ക്കെല്ലാം പിന്നില്‍ അറിവിന്റെ വായനയുടെ അക്ഷരങ്ങളുടെ നിധിയായി പ്രവര്‍ത്തിക്കുന്ന വലിയൊരു ഗ്രന്ഥ ശാല സമാജത്തിനു സ്വന്തമായുണ്ട്. മലയാള പുസ്തകങ്ങളുടേയും പത്രങ്ങളുടെയും ആനുകാലികങ്ങളുടേയും ലഭ്യത വളരെ അപൂര്‍വമായിരുന്ന മുന്‍ പതിറ്റാണ്ടുകളില്‍ ബഹ്‌റൈന്‍ മലയാളിയുടെ വിജ്ഞാന സാഹിത്യ അഭിരുചികള്‍ക്ക് കേന്ദ്രമായത് ഈ ലൈബ്രറിയായിരുന്നു. 1965 ല്‍ ആഴ്ചയില്‍ ഒരിക്കല്‍ ഉരുവില്‍ എത്തിയിരുന്ന ഒരു പത്രവുമായി ആരംഭിച്ച ഈ ലൈബ്രറി ഇന്ന് പതിനായിരത്തില്‍ അധികം പുസ്തകങ്ങളും എല്ലാ ദിന പത്രങ്ങളുംആനുകാലികങ്ങളും കൊണ്ട് സമ്പന്നമാണ്.

മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും വിവിധ വിഭാഗങ്ങളിലായി വായനക്കാരുടെ അഭിരുചികള്‍ക്കനുസരിച്ചു തയ്യാറാക്കിയ ഈ ലൈബ്രറി എല്ലാ ദിവസവും വൈകുന്നേരം ഏഴര മുതല്‍ ഒന്‍പതര വരെ പ്രവര്‍ത്തിക്കുന്നു ആനുകാലികങ്ങളും പത്രങ്ങളും ലഭ്യമാകുന്ന റീഡിംഗ് റൂം വൈകീട്ട് ആറു മണി മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുസ്തകങ്ങള്‍ സമാഹരിക്കാനും എല്ലാവര്‍ഷവും ഇറങ്ങുന്ന പുതിയ പുസ്തകങ്ങള്‍ ചേര്‍ത്ത് നവീകരിക്കുവാനും പുസ്തകങ്ങളെ കൃത്യമായി കാറ്റലോഗ് ചെയ്തു തരം തിരിച്ചു വെക്കാനും മുന്നില്‍ നില്‍ക്കുന്നത് എല്ലാം ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കമ്മറ്റിയാണ്. ഇതോടൊപ്പം വായനക്കൂട്ടം എന്ന ആസ്വാദന കൂട്ടായ്മയും നിലവിലുണ്ട്.