ബഹ്‌റൈ ന്‍ കേരളീയ സമാജം പുതുവത്സര ആഘോഷം 2019

Print

ബഹ്‌റൈ ന്‍ കേരളീയ സമാജം പുതുവത്സര ആഘോഷം ഇക്കുറി വ്യത്യസ്ഥമായ പരിപാടികളോടെ ബഹ്‌റൈന്‍ ബീച്ച് ബേ റിസോര്‍ട്ടില്‍ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി ശ്രി.എം.പി.രഘു എന്നിവര്‍ പത്രക്കുറിപ്പില്‍

അറിയിച്ചു.

 

ഇതാദ്യമായാണ് ബഹ്‌റൈന്‍ കേരളീയ സമാജം ഇത്തരത്തിലുള്ള ഒരു പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഗൈമുകള്‍, നൃത്ത നൃത്യങ്ങള്‍ , ഡി ജെ മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ്, സ്കൈ ലൈറ്റ് സീ ,സീ ലൈറ്റ് സീ,കേക്ക് കട്ടിംഗ്, വിവിധ മത്സരങ്ങള്‍ കൂടാതെ മറ്റനേകം വിനോദ പരിപാടികളും ഇതിന്‍റെ ഭാഗമായ ഒരുക്കിയിട്ടുണ്ട്.

 

സമാജം അംഗങ്ങള്‍ക്കും അംഗങ്ങളുടെ അതിഥികള്‍ക്കും ആഘോഷ പരിപാടിയില്‍ പ്രവേശനം ഉണ്ടാകും. പുതുവത്സര ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും  സുനില്‍ തോമസ്‌392232491-കോര്‍ഡിനെറ്റര്‍, ദിലീഷ് കുമാര്‍ 39720030 ബിനു വേലിയില്‍ 39440530, മനോജ്‌ സുരേന്ദ്രന്‍ 39055574എന്നിവരെ ബന്ധപ്പെടാവുന്നതാണ്.