• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Previous Next

ഭരത് മുരളി സ്മാരക നാടക പുരസ്‌കാരം" പ്രശസ്ത നടി സേതു ലക്ഷ്‌മിക്ക്‌

ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ നൽകിവരുന്ന നാടക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള 2018 ലെ "ഭരത് മുരളി സ്മാരക   നാടക പുരസ്‌കാരം" പ്രശസ്ത നടി സേതു ലക്ഷ്‌മിക്ക്‌ നൽകുമെന്ന് സമാജം പ്രസിഡന്റ്‌ ശ്രീ. പി വി രാധാകൃ ഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എം പി രഘുവും പത്ര കുറിപ്പിലൂടെ അറിയിച്ചു. ശിൽപവും പ്രശംസാപത്രവും അൻപതിനായിരം രൂപയും അടങ്ങിയ പുരസ്കാരം 

2019  ഫെബ്രുവരി 6 ബുധനാഴ്ച തിരുവനതപുരത്ത്‌ വി.ജെ.ടി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ബഹു. കേരള നിയമ സഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ സമ്മാനിക്കും. 

1963ൽ നടന ഭൂഷണം പൂർത്തിയാക്കി നാടക രംഗത്ത്‌ കാലുറപ്പിച്ച തിരുവനന്തപുരം സ്വദേശിയായ സേതു ലക്ഷ്‌മി അനവധി പ്രൊഫഷണൽ നാടക സംഘങ്ങളിലും അമേച്ചർ രംഗത്തുമായി ആയിരകണക്കിനു വേദികളിൽ തന്റെ നടന വൈഭവം തെളിയിച്ചിട്ടുണ്ട്.

കാട്ടുകുതിര, ദ്രാവിഡ വൃത്തം, ഭാഗ്യ ജാതകംചിന്ന പാപ്പാൻ തുടങ്ങിയ നാടകങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി അംഗീകാരവും പല തവണ കരസ്ഥമാക്കിയിട്ടുണ്ട്‌.

2006ൽ ടെലിവിഷൻ സീരിയൽ രംഗത്തും സത്യൻ അന്തിക്കാടിന്റെ രസ തന്ത്രത്തിലൂടെ ചലച്ചിത്ര വേദിയിലും തുടക്കം കുറിച്ച സേതു ലക്ഷ്മി വിനോദ യാത്ര, ഈ കണ്ണി കൂടി, ലഫ്റ്റ്‌ റൈറ്റ്‌, ഹൗ ഓൾഡ്‌ ആർ യു, 36 വയതിനിലെ, ഉട്ടോപ്യയിലെ രാജാവ്‌ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ മായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കലാ കുടുംബത്തിൽ നിന്നും നാടക ചലച്ചിത്ര വേദികളിൽ തിളങ്ങിനിന്ന സേതു ലക്ഷ്‌മിയുടെ നാലുമക്കളിൽ ഏക മകനാണു പ്രമുഖ ചാനൽ ഷോ ആയ കോമഡി എക്‌സ്‌പ്രസ്സിലൂടെ പ്രേക്ഷക പ്രശംസ നേടിയ കിഷോർ .

കേരളീയ സമാജം സ്‌കൂൾ ഓഫ്  ഡ്രാമ  നൽകി വരുന്ന നാടക പുരസ്‌കാരം  കഴിഞ്ഞ വർഷം പ്രശസ്ത നാടകകൃത്ത്‌ ഏ.ശാന്തകുമാറിനു കോഴിക്കോട്‌ സംഘടിപ്പിച്ച പ്രവാസി നാടകോത്സവത്തിൽ വച്ച്‌ നൽകിയിരുന്നു.

Best Regards,

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery