• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

രാഷ്ട്രീയ- പ്രത്യയശാസ്ത്രപരമോ, മതപരമോ,
പ്രാദേശികമോ ആയ ചിന്തകൾക്ക് അതീതമായി വിവിധങ്ങളായ വിശ്വാസ ചിന്താധാരകളെ കൂട്ടിയിണക്കുന്ന  ബഹുസ്വരതയുടെ ശബ്ദമാണ് ബഹ്റൈൻ കേരളീയ സമാജം എന്ന്  രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ.ജയശങ്കർ അഭിപ്രായപ്പെട്ടു.
വളരുന്തോറും പിളരുന്ന നാട്ടിലെയും മറുനാട്ടിലെയും ഇതര സംഘടകളിൽ നിന്ന് വിഭിന്നമായി,
സമാനതകളില്ലാത്ത വിധം മാതൃകാപരമായ കൂട്ടായ പ്രവർത്തനങ്ങൾ നടത്താൻ സമാജത്തിന് കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈൻ കേരളീയ സമാജം  2024- 26  പ്രവർത്തന വർഷത്തെ ഭരണ സമതിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ.ജയശങ്കർ.
ബഹ്റൈനിലെ ഇതര സാംസ്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സമാജം അംഗങ്ങളുമടക്കം ആയിരക്കണക്കിനാളുകൾ ഉദ്ഘാടന ചടങ്ങിനു സാക്ഷികളായി.

സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി സ്വാഗതം ആശംസിക്കുകയും ചെയ്ത ഉദ്ഘാടന സമ്മേളനത്തിൽ ദേവദാസ് കുന്നത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.
സ്ഥാനമൊഴിഞ്ഞ അംഗങ്ങളെ പുതിയ ഭരണസമിതി അംഗങ്ങൾ ഉപഹാരം നൽകി ആദരിച്ചു.
കഴിഞ്ഞയാഴ്ച നടന്ന വാർഷിക ജനറൽബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പി വി രാധാകൃഷ്ണപിള്ള( പ്രസിഡന്റ്), ദിലീഷ് കുമാർ( വൈസ് പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി) , മഹേഷ് (അസിസ്റ്റന്റ് സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറർ) , റിയാസ്  (എന്റർടൈൻമെന്റ് സെക്രട്ടറി),, വിനോദ് അളിയത്ത് (മെമ്പർഷിപ് സെക്രട്ടറി)
 വിനയചന്ദ്രൻ ആർ നായർ (സാഹിത്യ വിഭാഗ സെക്രട്ടറി, നൗഷാദ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി) , വിനോദ്.പി ജോൺ (ലൈബ്രേറിയൻ),പോൾസൺ ലോനപ്പൻ (ഇന്റേണൽ ഓഡിറ്റർ). എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങളായി സ്ഥാനമേറ്റത്.
ഉദ്ഘാടനത്തിൻ്റെ ഭാഗമായി ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപകരുടെ ശിക്ഷണത്തിൽ നൃത്തസമന്വയവും അരങ്ങേറി.

േരളീയ സമാജം ദേവ്ജി കലോത്സവം ആരംഭിച്ചു. ചിത്രകല മത്സരങ്ങളോടെ ആരംഭിച്ച കലാപരിപാടികൾ ദേവ്ജി ഗ്രൂപ്പ്‌ ജോയിന്റ് ഡയറക്ടർ ജയദീപ് ഭാരത് ജി ഉദ്ഘാടനം ചെയ്തു. മുഖ്യഥിതിയായി അഡ്വാ. എ ജയശങ്കർ പങ്കെടുത്ത പരിപാടിയിൽ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള, വർഗീസ് കാരക്കൽ, ബാല കലോത്സവം ജനറൽ കൺവീനർ നൗഷാദ് മുഹമ്മദ്‌,ജോയിന്റ് കൺവീനർ രേണു ഉണ്ണികൃഷ്ണൻ, ബിറ്റോ തുടങ്ങിയവർ പങ്കെടുത്തു.

 

 

ബഹ്‌റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി നടന്നുവരുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2024 ന്റെ ഫിനാലെ തിയ്യതി പ്രഖ്യാപിച്ചു.  മെയ് 1 ന് BKS ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് വൈകുന്നേരം 5:00 മണിക്ക് ആരംഭിക്കുന്ന ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയായിരിക്കും. കേരള നിയമസഭാംഗം പ്രമോദ് നാരായണൻ, ദേവ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ജയദീപ് ഭരത്ജി എന്നിവർ മറ്റു അതിഥികളായിരിക്കും. തിരഞ്ഞെടുത്ത ഗ്രൂപ്പ്  ഇനങ്ങളിൽ ജേതാക്കളാകുന്ന ടീമുകളുടെ നൃത്തനൃത്യങ്ങൾ, സംഘഗാനം മറ്റു കലാപരിപാടികൾ എന്നിവ പരിപാടി

വർണ്ണാഭമാക്കും. വ്യക്തിഗത, ഗ്രൂപ്പ് മതസരങ്ങളുടെ സമ്മാനദാനങ്ങൾക്ക് പുറമെ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന കുട്ടികൾക്കുള്ള കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലതിലകം, ഗ്രൂപ്പ് ചാമ്പ്യൻഷിപ്പുകൾ, പ്രത്യേക ഗ്രൂപ്പ് ചാമ്പ്യൻഷിപ്പുകൾ, നാട്യരത്‌ന, സംഗീത രത്‌ന, സാഹിത്യ രത്‌ന, കലാ രത്‌ന തുടങ്ങി എല്ലാ ടൈറ്റിൽ അവാർഡുകളും അന്നേ ദിവസം സമ്മാനിക്കും.

 

രണ്ടു പതിറ്റാണ്ടുകൾക്കേറെയായി സമാജത്തിന്റെ വാർഷിക കലണ്ടറിലെ മുഖ്യ പരിപാടിയായി തുടരുന്ന ബാലകലോത്സവം രണ്ടു വര്ഷങ്ങള്ക്കു മുൻപാണ്  ജിസിസി കലോത്സവം എന്ന പുതിയ പേര് സ്വീകരിച്ചത്. കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി വയസ്സിനനുസരിച്ചു വ്യത്യസ്ത വിഭാഗങ്ങളിലായി 135-ലധികം വ്യക്തിഗത ഇനങ്ങളും പതിനഞ്ച് ഗ്രൂപ്പ് ഇനങ്ങളും ആണ് ഇത്തവണത്തെ കലോത്‌സവത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നത്. ജി.സി.സി. യിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കം എന്ന് ഇതിനോടകം പേരുസമ്പാദിച്ച കലോത്സവം മാർച്‌  അവസാന വാരത്തിലാണ് ആരംഭിച്ചത്. ഇതിനോടകം തന്നെ വ്യക്തിഗത ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയാക്കി ഗ്രൂപ്പ് ഇനങ്ങളിലെ കടന്ന മത്സരങ്ങൾ ഈ മാസം 27 ന് അവസാനിക്കുന്ന വിധത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.  ഒരു മാസത്തോളം നീണ്ടുനിന്ന മത്സരപരിപാടികളുടെ ഔദ്യോഗിക പര്യവസാനമായിരിക്കും മെയ് ഒന്നിന് നടക്കുന്ന പരിപ്പാടിയിൽ നടക്കുക.

 

കലോത്സവം കൺവീനർ നൗഷാദ് ചേരിയിലിന്റെ  നേതൃത്വത്തിൽ നൂറിലധികം വളണ്ടിയർമാരുടെ അക്ഷീണ പ്രയത്നങ്ങളാണ് ഈ വർഷത്തെ കയറ്‌സവത്തിന്റെ മാറ്റ് കൂട്ടിയത്. ബഹ്‌റൈനിൽ നിന്നുള്ള വിദഗ്ധരായ വിധികർത്താക്കളോടൊപ്പം ശാസ്ത്രീയ നൃത്തത്തിലും സംഗീതത്തിലും പ്രാവീണ്യമുള്ള, ഇന്ത്യയിൽ നിന്ന് എത്തിച്ചേർന്ന ആറ് വിദഗ്ധ വിധികർത്താക്കളുടെ സാന്നിധ്യം വിധി നിർണ്ണയം കുറ്റമറ്റതാക്കാൻ ഉപകരിച്ചു. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച പ്രാവീണ്യം വിധികർത്താക്കളെ അമ്പരപ്പിക്കുകയും അവരുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ കലോത്സവം എന്ന് അറിയപ്പെടുന്ന കേരളത്തിലെ സംസ്ഥാന യുവജനോത്സവത്തിനോട് കിടപിടിക്കുന്ന പ്രകടനങ്ങളാണ് ബഹ്‌റൈനിലെ പ്രവാസി കുട്ടികൾ

പുറത്തെടുത്തതെന്നു അവർ അഭിപ്രായപ്പെട്ടു.

 

വ്യക്തിഗത മതസരങ്ങൾ ഇന്ത്യൻ വംശജരായ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും, ഗ്രൂപ്പ് മത്സരങ്ങൾ ഏവർക്കുമായി തുറന്നുകൊടുത്തിരുന്നു. പന്ത്രണ്ടിൽ അധികം സ്‌കൂളുകളിൽ നിന്നുള്ള 700-ലധികം വിദ്യാർത്ഥികൾ കലോത്സവത്തിന്റെ ഭാഗമായത് കലോത്സവത്തിന്റെ മികച്ച വിജയത്തെ അടയാളപ്പെടുത്തുന്നതായി കരുതുന്നു.

 

കലോത്സവത്തോടുള്ള സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും ബഹ്‌റൈൻ കേരളീയ സമാജം എല്ലാ വിദ്യാര്ഥികളോടും അവരെ ഒരുക്കിയ  കുടുംബാംഗങ്ങളോടും അധ്യാപകരോടും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2024 ഫിനാലെ ആഘോഷങ്ങളിൽ പങ്കുചേരാൻ BKS എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിൽ  ഏവരേയും സ്‌നേഹപൂർവം ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്, ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2024 ജനറൽ കൺവീനർ, ശ്രീ. നൗഷാദ് ചേരിയിലിനെ 39777801 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2024-25 അധ്യയന വർഷത്തെ തുടക്കക്ലാസ്സുകളിലേക്കുള്ള പ്രവേശനം മാർച്ച് 23, 24 തീയതികളിൽ നടക്കും.

2024 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് അഡ്മിഷനു വേണ്ടി അപേക്ഷിക്കാമെന്ന്  ഭാരവാഹികൾ അറിയിച്ചു.
https://www.bksbahrain.com/2024/padasala/registration.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത ശേഷം നിർദ്ദിഷ്ട തീയതികളിലൊന്നിൽ സമാജത്തിൽ എത്തി അഡ്മിഷൻ എടുക്കാം.

കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം പാഠശാലയിൽ ആയിരത്തിലധികം കുട്ടികളാണ് വിവിധ കോഴ്സുകളിലായി മാതൃഭാഷാ പഠനം നടത്തുന്നത്‌. പുതുതായി എത്തുന്ന കുട്ടികൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെയാണ് ക്ലാസ്സ്.
അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരക്കൾക്ക് 36045442,38044694,39215128,39498114

മനാമ: ബഹ്റൈൻ കേരളീയ സമാജം  2024 മാർച്ച് 15 ന് നടത്തിയ വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
 സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ട്രഷറർ ആഷ്ലി കുര്യൻ എന്നിവർ സന്നിഹിതരായ പൊതു യോഗത്തിൽ അവതരിപ്പിച്ച   വാർഷിക റിപ്പോർട്ടും  ഇൻ്റേർണൽ ഓഡിറ്റർ റിപ്പോർട്ടും പൊതുയോഗം അംഗീകരിക്കുകയും അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ബജറ്റ് പാസാക്കുകയും ചെയ്തു.

മുഖ്യ വരണാധികാരി ശ്രീ വേണുഗോപാൽ സഹവരണാധികാരി ശ്രീ സക്കറിയ എന്നിവർ  ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ നിയന്ത്രിച്ചു. താഴെ പറയുന്ന അംഗങ്ങൾ ഭരണ സമിതിയിലേക്കു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പി വി രാധാകൃഷ്ണപിള്ള( പ്രസിഡന്റ്), ദിലീഷ് കുമാർ( വൈസ് പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി) , മഹേഷ് (അസിസ്റ്റന്റ് സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറർ) , റിയാസ് (എന്റർടൈൻമെന്റ് സെക്രട്ടറി),, വിനോദ് അളിയത്ത് (മെമ്പർഷിപ് സെക്രട്ടറി)
 വിനയചന്ദ്രൻ ആർ നായർ (സാഹിത്യ വിഭാഗ സെക്രട്ടറി, നൗഷാദ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി) , വിനോദ് വി ജോൺ (ലൈബ്രേറിയൻ),പോൾസൺ ലോനപ്പൻ (ഇന്റേണൽ ഓഡിറ്റർ).

ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി മാനവിക - സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഭാഷയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്നും സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

 

ദേവ്ജി-ബികെഎസ്ജിസിസി കലോത്സവം 2024 രജിസ്ട്രേഷൻ 18 വരെ നീട്ടി.

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് - ഏപ്രിൽ മാസങ്ങളിലായി നടത്തുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ  തീയതി മാർച്ച് 18 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.
https://www.bksbahrain.com/gcckalotsavam2024 എന്ന ലിങ്ക് ഉപയോഗിച്ച്
പൂർണ്ണമായും ഓൺലൈനിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.  രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയുന്ന തരത്തിലാണ് രജിസ്ട്രേഷൻ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.

ഗ്രൂപ്പ് മത്സരങ്ങളിൽ ,ബഹ്റൈനിൽ താമസിക്കുന്ന ഏതു രാജ്യത്തു നിന്നുള്ള കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ് അതേസമയം വ്യക്തിഗത ഇനങ്ങൾ ഇന്ത്യൻ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
കലോത്സവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സമാജം വെബ്സൈറ്റിൽ ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക് 39777801, 37789495, 38360489, 39898050 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതും സമാജത്തിൽ സ്ഥിതി ചെയ്യുന്നബാലകലോത്സവം ഓഫീസ് സന്ദർശിക്കാവുന്നതുമാണ് പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 7:30  മുതൽ 9:30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ10:00 മുതൽ വൈകുന്നേരം 5:00  വരെയും ഓഫീസ്  പ്രവർത്തിക്കുന്നതാണ്.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery