• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Previous Next

യുഎഇ പ്രസിഡന്റ് എച്ച് ഇ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ദുഃഖകരമായ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച ബികെഎസ് ഇൻഡോ - ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ  ജൂൺ 10-ന് വൈകീട്ട് 7.30-ന് ഷെഡ്യൂൾ ചെയ്‌തതായി ബികെഎസ് പ്രസിഡന്റ്  പി.വി.രാധാകൃഷ്ണ പിള്ള,ജനറൽ സെക്രട്ടറി .വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ലോകപ്രശസ്ത സരോദ് ത്രയോ  ഉസ്താദ് അംജദ് അലി ഖാൻ, അദ്ദേഹത്തിന്റെ മക്കളായ അമൻ അലി ഖാൻ, അയാൻ അലി ഖാൻ എന്നിവരുടെ സംഗീത പരിപാടി ജൂൺ 10 വെള്ളിയാഴ്ച വൈകുന്നേരം 7:00 ന്  ബഹ്‌റൈൻ കേരളീയ സമാജം  ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.

ഇന്ത്യൻ എംബസിയുമായി സഹകരിച്ചു കൊണ്ടും , (BACA) ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് പിന്തുണയോടെയുമാണ് തങ്ങൾ  ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ബികെഎസ് ഇൻഡോ ബഹ്‌റൈൻ ഫെസ്റ്റ് ജനറൽ കൺവീനർ ശ്രീ. പ്രശാന്ത് ഗോവിന്ദാപുരം പറഞ്ഞു .

ബഹ്‌റൈനും  ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രപരവും ആഴത്തിൽ വേരൂന്നിയതും ദീർഘകാലമായി  നിലനിൽക്കുന്നതുമാണ്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ സുവർണ ജൂബിലി വർഷമാണ് 2022. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, BKS അതിന്റെ അസ്തിത്വത്തിന്റെ 75 വർഷവും ആഘോഷിക്കുന്നു , ഈ മൂന്ന് നാഴികക്കല്ലുകളുടെ ആഘോഷങ്ങളുടെ ഭാഗമായാണ് ബഹ്‌റൈൻ കേരളീയ സമാജം ബി കേസ് എസ് ഇൻഡോ ബഹ്‌റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചത് എന്ന് സമാജം ഭരണ സമിതി അറിയിച്ചു .
പ്രശസ്ത വീണ വിദ്വാൻ  രാജേഷ് വൈദ്യയും സംഘവും  അവതരിപ്പിക്കുന്ന പരിപാടി ജൂൺ 12 ഞായറാഴ്‌ച രാത്രി 7 .30 നടക്കും
പാസുള്ളവർ കൃത്യസമയത്ത് സീറ്റുകൾ  കരസ്ഥമാക്കണമെന്നും അതുപോലെ  ഫുട്‌ബോൾ ഗ്രൗണ്ടിലാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു

ബഹറിൻ കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള സമ്മർ ക്യാമ്പ് കളിക്കളം - 2022 ജൂലൈ 05 ന് ആരംഭിച്ച് ആഗസ്റ്റ്19വെള്ളിയാഴ്ച്ച അവസാനിക്കും

ബഹറിൻ  കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള  സമ്മർ ക്യാമ്പ്  കളിക്കളം - 2022 ജൂലൈ 05 ന്  ആരംഭിച്ച്  ആഗസ്റ്റ്19വെള്ളിയാഴ്ച്ച  അവസാനിക്കും വിധമാണ്  ആസൂത്രണം  ചെയ്തിരിക്കുന്നത് .  
എല്ലാവർക്ഷവും ക്യാമ്പിന് നേതൃത്തം  കൊടുക്കുവാനായി നാട്ടിൽ നിന്നും    കലാ ,സാഹിത്യ ,നാടക ,സിനിമ രംഗത്തെ  പ്രഗൽഭരായ  വ്യക്തികളാണ് എത്തിച്ചേരാറുള്ളത്.

1984 ൽ  അവധിക്കാല  കളരികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആലപ്പുഴ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കുട്ടികളുടെ തീയേറ്ററായ ചിക്കൂസ്  കാളിയരങ്ങിന്റെ ഡയറക്ടറും , ചത്രകലാ അധ്യാപകനായി സംസ്ഥാന വിദ്യാഭ്യാസ  വകുപ്പിൽ 35 വർഷകാലം  സേവനമനുഷ്ഠിച്ചിട്ടുള്ള , മികച്ച കലാ പ്രവർത്തനത്തിന് 1999ൽ നാഷണൽ  അവാർഡി ടീച്ചേർസ്  ഫെഡറേഷന്റെ   ഗുരു ശേഷ്ട്ര  പുരസ്‌കാര ജേതാവും , കുട്ടികളുടെ  കലാപ്രവർത്തനങ്ങൾക്ക് ഒട്ടനവധി പുരസ്കാരങ്ങളും    ലഭിച്ചിട്ടുള്ള ,  സംസ്ഥാനത്തൊട്ടാകെ 2000 ൽ  അധികം  വേദികളിൽ  ക്ലാസുകൾ  നയിച്ച, 2009 മുതൽ വിദേശ  രാജ്യങ്ങളിൽ    തുടർച്ചയായി  അവധിക്കാല  ക്ലാസ്സുകൾക്ക് നേതൃത്തം നൽകുന്ന 2019 ലെ ബഹറിൻ കേരളീയ സമാജം ഗുരു ശ്രേഷ്ഠ പുരസ്‌കാര ജേതാവ് കൂടിയായ  ശ്രീ .ചിക്കൂസ്  ശിവനും , ശ്രീമതി .രാജേശ്വരി  ശിവനും  ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്തം കൊടുക്കുവാനായി എത്തിച്ചേരുന്നത് .

മുഴുവൻ സമയവും  കുട്ടികളുടെ  തീയേറ്ററുമായി    ബന്ധപ്പെട്ട് മാത്രം പ്രവർത്തിക്കുന്ന ശ്രീ .ചിക്കൂസ് ശിവൻ  കുട്ടികളുടെ നാടക വേദികളിൽ രചനയും ,സംവിധാനവും ,വേഗതയേറിയ ചിത്രീകരണവും, കുട്ടികളാൽ അവരുടെ സർഗ്ഗ ശേഷിയെ പ്രോത്സാഹിപ്പിക്കും വിധം കളി ചിരിയുടെ താളമേളത്തിൽ വരയും ,ചിരിയും ,ചിന്തയും എന്ന വിഷയത്തിലും കുട്ടികളെ അവരുടെ അഭിരുചികളിലേക്ക് നയിക്കുന്നതാണ്‌ .

വിവിധ മേഖലകളിൽ പ്രഗൽഭരായ  പതിനഞ്ചോളം  സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കുന്നതാണ് .
വിജ്ഞാനത്തിന്റെ  മേഖലകൾ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ ചൈതന്യം  ഉൾകൊള്ളാനും , സർഗ്ഗാത്മക  സിദ്ദികൾക്കു പുതിയ മാനങ്ങൾ കണ്ടെത്തുന്നതോടൊപ്പം സമഗ്രമായ വിജ്ഞാന വർദ്ധനവിനും  ഈ ക്യാമ്പ് സഹായകരമാകും .കഴിഞ്ഞുപോയ  കാലഘട്ടങ്ങൾ , ആനന്ദം നിറഞ്ഞ  കാഴ്ചകൾ , മലയാള കരയിലെ ആഘോഷങ്ങൾ  ബാല്യ കൗമാര കൂട്ടായ്മകൾ എന്നിവയുടെ ഓർമ്മ ചെപ്പു തുറന്നുകൊണ്ട് കുട്ടി പാട്ടുകൾ , കുട്ടി കഥകൾ , കുട്ടിയും കോലും ,വട്ടുകളി തലപ്പന്ത് , അടിച്ചോട്ടം , കൊച്ചം കുത്ത് , ഉപ്പും പക്ഷി , തുമ്പകളി , എന്നിങ്ങനെ  വിവിധയിനം കളികൾ ,നൃത്തം , സംഗീതം , നാടൻ പാട്ട്. സാഹിത്യം ,തിയേറ്റർ ക്യാമ്പ് , ചിത്രരചന  കാർട്ടൂൺ , ക്രാഫ്റ്റ് ,  എന്നിവയിലും കുട്ടികൾക്ക് പരിശീലന ക്ലാസുകൾ ഉണ്ടാകും .അതോടൊപ്പം വ്യക്തിത്ത വികസനം , പ്രസംഗ പരിശീലനം ,വിമാന യാത്രയെക്കുറിച്ചുള്ള വിവരണം പറന്നു പറന്ന് , ട്രാഫിക് , ഇലക്ട്രിക്ക്  ഉപകരണങ്ങൾ  , മെഡിക്കൽ ബോധവൽക്കരണം, തുടങ്ങിയ  നിരവധി ക്ലാസുകൾ , കൂടാതെ കരോട്ടെ , ബാസ്കറ്റ് ബോൾ , ഫുട്ബോൾ , വോളിബാൾ ,ബാഡ്മിന്റൺ , സ്പോർട്സ് ,   എന്നിങ്ങനെ വിവിധയിനം കലാ കായിക പരിപാടികൾ  ക്യാമ്പിന്റ  പ്രത്യേകതകൾ ആയിരിക്കും .
5 വയസ്സുമുതൽ 15 വയസ്സുവരെയുള്ള  കുട്ടികൾക്കാണ് ക്യാമ്പിൽ  പ്രവേശനം അനുവദിക്കുന്നത് ജൂലൈ  5 മുതൽ  ആഗസ്റ്റ്  19 വരെ നീണ്ടു നിൽക്കുന്ന  ക്യാമ്പിലേക്കുള്ള  റെജിസ്ട്രേഷൻ  ആരംഭിച്ചതായി  സമാജം ഭാരവാഹികൾ അറിയിച്ചു .

ബഹ്‌റിനിലെ  വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നതുവരെ സ്ഥിരമായ  വാഹന  സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് .സമാജം വൈസ് പ്രസിഡന്റ്  ശ്രീ . ദേവദാസ് കുന്നത്ത് കോ ഓർഡിനേറ്റർ അയി , ശ്രീ .മനോഹരൻ പാവറട്ടി  ജനറൽ കൺവീനറുമായി വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്തം കൊടുക്കുന്നത് .

ആഗസ്റ്റ്  19 ന് സംഘടിപ്പിക്കുന്ന  സമാപന സമ്മേളനത്തിൽ  ക്യാമ്പിൽ പങ്കെടുത്ത  കുട്ടികൾക്കുള്ള  സർട്ടിഫിക്കറ്റ്  വിതരണവും , കുട്ടികൾ അവതരിപ്പിക്കുന്ന  വിവിധ കലാപരിപാടികളും  ഉണ്ടായിരിക്കുന്നതാണ് .

പ്രവാസികളായ നമ്മുടെ കുട്ടികൾക്ക് നമ്മുടെ  സംസ്കാരത്തെയും സാഹിത്യത്തെയും ,കലയെയും ,പാരമ്പര്യത്തെയും  തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ  അവസരമാണ് ഇത്തരം ക്യാമ്പുകൾ .അവരുടെ സർഗ്ഗ വാസനകളെ  കണ്ടെത്തി  , കലാ ,സാഹിത്യ .കായിക കഴിവുകളെ   പ്രോത്സാഹിപ്പിക്കുവാനും  അവ   വേദികളിൽ  അവതരിപ്പിക്കാനുള്ള  അവസരമൊരുക്കിയുമാണ് ഈ അവധി ക്കാല  ക്യാമ്പിന്  സമാജം   തയ്യാറെടുക്കുന്നത് . ഈ  അവസരം പരമാവധി  പ്രയോജനപ്പെടുത്തണമെന്നും ,ക്യാമ്പ്  വിജയിപ്പിക്കുന്നതിനുള്ള  എല്ലാ സഹായ സഹകരണങ്ങളും  ഉണ്ടാകണമെന്നും  സമാജം  പ്രസിഡണ്ട്  ശ്രീ .പി.വി . രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി .ശ്രീ വർഗീസ് കാരക്കൽ എന്നിവർ അഭ്യർത്ഥിച്ചു. റെജിസ്ട്രേഷനും   മറ്റു വിവരങ്ങൾക്കുമായി  ജനറൽ  കൺവീനർ  മനോഹരൻ  പാവറട്ടി  ( 39848091  ) ബന്ധപ്പെടാവുന്നതാണ്

തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ച പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നിർവഹിച്ചുക്കൊണ്ടിരിക്കുന്ന സർക്കാറാണ് കേരളത്തിലുള്ളത് എന്നും അടിസ്ഥാന മേഖലയിൽ വികസനം ഉറപ്പുവരുത്തുകയും അൻപത്തഞ്ച് ലക്ഷത്തോളം  പേർക്ക് സാമൂഹ്യക്ഷേമ പെൻഷൻ പ്രതിസന്ധികൾക്കിടയിലും നൽകുകയും ചെയ്തു കൊണ്ടിരിക്കുന്നുവെന്നും കേരള ഭക്ഷ്യ സിവിൽ സപ്ലെസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

ബഹറൈൻ കേരളീയ സമാജത്തിൻ്റെ  പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചുക്കൊണ്ട് സംസാരിക്കുകയാരുന്നു മന്ത്രി.

കേരളീയ  സമൂഹം ഈ അടുത്ത കാലത്ത് നേരിട്ട പ്രതിസന്ധികളിലെല്ലാം ബഹറൈൻ കേരളീയ സമാജം നൽകിയ സഹായങ്ങൾ വിലമതിക്കാനാകാത്തതാണെന്നും സർക്കാറിൻ്റെ പ്രവാസികൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ സമാജത്തെ കൂടെ സജീവ പങ്കാളിയാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.  പി വി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വർഗ്ഗീസ് കാരക്കൽ സ്വാഗതവും പി പി.സുനീർ ആശംസയും ദേവദാസ് കുന്നത്ത് നന്ദി പറഞ്ഞു.

തുടർന്ന് നടന്ന കലാപരിപാടിയിൽ  പ്രശസ്ത സിനിമാതാരം ജയാമേനോൻ സംവിധാനം ചെയ്ത പുനർജ്ജനിയും ലക്ഷ്മി ജയനും സംഘവും ഗാനമേളയും ഉണ്ടായിരുന്നു.

പി.വി.രാധാകൃഷ്ണ പിള്ള പ്രസിഡണ്ടായും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലിൻ്റെയും നേതൃത്വത്തിലുള്ള ഭരണ സമിതി ഐക്യകണ്Oനേ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.വൈസ് പ്രസിഡന്റ് : ദേവദാസ് കുന്നത്ത്
അസിസ്റ്റന്റ് ജനറൽ സെക്രട്ടറി : വർഗീസ് ജോർജ്
ട്രഷറർ : ആഷ്‌ലി കുര്യൻ
കലാവിഭാഗം സെക്രട്ടറി : ശ്രീജിത്ത് ഫറോക്ക്
മെമ്പർഷിപ് സെക്രട്ടറി : ദിലീഷ് കുമാർ
സാഹിത്യ വിഭാഗം സെക്രട്ടറി : ഫിറോസ് തിരുവത്ര
ലൈബ്രറി വിഭാഗം സെക്രട്ടറി : വിനൂപ് കുമാർ
ഇൻഡോർ ഗെയിംസ് സെക്രട്ടറി : പോൾസൺ
ഇന്റേണൽ  ഓഡിറ്റർ : മഹേഷ് പിള്ള എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ

സമാജത്തിൽ നാടകോത്സവ അരങ്ങ് ഉണരുകയായി

ബി.കെ.എസ് സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന, പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം 2022 ജനുവരി 11 മുതൽ 19 വരെ, കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടത്തപ്പെടുന്നു. ഒൻപത് രാത്രികളിലായി ഒൻപത് നാടകങ്ങൾ, ബഹറിനിലെ നാടക പ്രേമികൾക്കായി ഒരുങ്ങിയിരിക്കുന്നതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിനോദ് വി ദേവൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഒരു നാടകാവതരണ ത്തിലൂടെയാണ് ബഹറിൻ കേരളസമാജം 75 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതെന്നും, തുടർച്ചയായ ഒമ്പത് ദിവസങ്ങൾ സമാജം ഡയമണ്ട് ജൂബിലി ഹാൾ നാടകങ്ങൾക്ക് മാത്രമായി ഒരുക്കി നിർതുന്നത് നടാടെ ആണെന്നും, സമാജം പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

ഉദ്ഘാടന ദിവസം ജനവരി 11 ചൊവ്വാഴ്ച രാത്രി 8 മണിക്ക്  ബഹ്റൈൻ കേരളീയ സമാജം പുസ്തകശാല മുഖ്യ പ്രായോജകരായ,   ബേബിക്കുട്ടൻ കൊയിലാണ്ടി യുടെ സംവിധാനത്തിൽ അരങ്ങിലെത്തുന്ന നാടകം "ദി ലാസ്‌റ് സല്യൂട്ട് ". ജയൻ തീരുമന , പ്രെറ്റി റോയ് എന്നിവരാണ് രചയിതാക്കൾ.

രണ്ടാം ദിനം ജനുവരി 12 ബുധനാഴ്ച  ജയൻ മേലേത്ത് എഴുതി സംവിധാനം ചെയ്ത നാടകം 'അനർഘ നിമിഷങ്ങൾ' അരങ്ങിലെത്തുന്നു. ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയാണ് നാടകം അണിയിച്ചൊരുക്കുന്നത്.

മൂന്നാം ദിനം ജനുവരി 13 വ്യാഴാഴ്ച കലാകേന്ദ്ര ആർട്സ് സെന്റർ അവതരിപ്പിക്കുന്ന നാടകം 'ഉമ്മീദ്'. രചന സംവിധാനം പ്രജിത് നമ്പ്യാർ.

നാലാം ദിനം ജനുവരി 14 വെള്ളിയാഴ്ച   വൈഖരി അവതരിപ്പിക്കുന്ന നാടകം 'ദ്രാവിഡപ്പെണ്ണ്'. രചന സംവിധാനം ദീപ ജയചന്ദ്രൻ .

അഞ്ചാം ദിനം ജനുവരി 15 ശനി, നാടകം 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കഥ' പ്രദീപ് മണ്ടൂരിന്റെ രചനയിൽ കൃഷ്ണകുമാർ പയ്യന്നൂർ സംവിധാനം ചെയുന്നു . കോൺവെക്സ്  മീഡിയ, സഹൃദയ പയ്യന്നൂർ എന്നിവരാണ് നാടകം അണിയിച്ചൊരുക്കുന്നത്.

നാടകോത്സവം ആറാം ദിനം ജനുവരി 16 ഞായർ, ബോണി ജോസ് എഴുതി സംവിധാനം ചെയ്തു  അരങ്ങിലെത്തുന്നു 'കൂട്ട് ' എന്ന നാടകം.

ഏഴാം ദിവസം, ജനുവരി 17 തിങ്കളാഴ്ച ഔർ ക്ലിക്‌സും പ്രവാസി ബഹ്‌റൈനും സംയുക്തമായി അവതരിപ്പിക്കുന്നു, 'അനാമികളുടെ വിലാപം', രചന ഗിരീഷ് പീ സീ പാലം. സംവിധാനം ശ്രീജിത്ത് പറശ്ശിനി.

ജനുവരി 18  ചൊവ്വാഴ്ച എട്ടാം ദിവസം അരങ്ങിലെത്തുന്നു 'ഐ സീ യു', ജയൻ മേലെത്തിൻ്റെ രചനയിൽ ഷാഗിത്ത് രമേശിൻ്റെ സംവിധാനം. 

നാടകോത്സവം അവസാനദിനം, ജനുവരി 19 ബുധനാഴ്ച. ഫിറോസ് തിരുവത്രയുടെ രചനയിൽ ഹരീഷ് മേനോൻ്റെ സംവിധാനത്തിൽ 'അൽ അഖിറ' എന്ന നാടകം അരങ്ങിലെത്തുന്നു.

തികച്ചും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഗ്രീൻ ഷീൽഡ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. ഒൻപത് നാടക ഉത്സവരാവുകളിലേക്ക് കൃത്യം എട്ട് മണിക്ക് മുമ്പായി ബഹ്റൈൻ കേരളീയ സമാജം  ഡയമണ്ട് ജൂബിലി ഹാളിലേക്ക്, എല്ലാ നാടക പ്രേമികളുടെയും കല  ആസ്വാദകരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, പ്രോഗ്രാം കൺവീനർ വിനോത് അളിയത്ത് (3378 2001)

മനുഷ്യരാശിക്ക് ശാന്തിയും അഭയവുമായി  പിറന്ന യേശു നാഥൻ്റെ തിരുപ്പിറവി ലോകജനതക്കൊപ്പം ബഹറിൻ കേരളീയ സമാജവും സമുചിതമായി ആഘോഷിച്ചു. 

ബഹറൈൻ സർക്കാറിൻ്റെ    കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ആഘോഷങ്ങൾ പുതുമയും വൈവിധ്യവും കൊണ്ട് ജനശ്രദ്ധ നേടി.

സമാജം മെംബർമാർ ആലപിച്ച കരോൾ ഗാനങ്ങളും ക്രിസ്തുമസ് സന്ദേശങ്ങളടങ്ങിയ  നൃത്തങ്ങളും  കൂടാതെ സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ക്രിസ്തുമസ്സ് കരോൾ യാത്രയും ഉണ്ടായിരുന്നു.

തുടർന്ന് നടന്ന സമ്മേളനത്തിൽ  ശ്രീ വർഗ്ഗീസ് ജോർജ്ജ് സ്വാഗതമാശംസിച്ചു . ബി കെ എസ് പ്രസിഡണ്ട് ശ്രീ പി.വി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരക്കൽ ക്രിസ്തുമസ്സ് ദിന സന്ദേശ പ്രസംഗം നിർവ്വഹിച്ചു.

ക്രിസ്തുമസ്സ് പരിപാടികളുടെ കൺവീനർ ജോർജ്ജ് ജെയിംസ് നന്ദി പ്രസംഗം നടത്തി.

രണ്ട് ക്രിസ്തുമസ്സ് പാപ്പമാരും മനോഹരമായ പുൽക്കുടും  ക്രിസ്മസ് പാപ്പയുടെ കൂറ്റൻ രുപവും മാറ്റുകൂട്ടിയ പരിപാടിയിൽ വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു

Devji BKS Balakalotsavam - 2022 registrations have started. Those who wish to participate can now register online by visiting www.bksbahrain.com or www.bksbalakalotsavam.com. Registrations will be accepted till 25th  December 2021.

 
This year, children studying in *any schools* who are currently available in Bahrain can participate in the festival. The competitions  are scheduled to start from 10th January 2022.
 
Competitions will be conducted strictly in accordance with the Covid protocols laid by the authorities concerned.
 
For more information, you may contact 35320667, 33929920, 33624360, 39440530, 17251878 directly  or on WhatsApp. 
You may also visit *Balakalotsavam office* which will be functioning in BKS premises from 7 PM to 9 PM on weekdays and from 11.00 AM to 9.00 PM on Fridays.

 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery