• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം ദേവ്ജി ബി കെ എസ്  ബാലകലോത്സവം 2022 ജനുവരി ആദ്യ വാരത്തിൽ ആരംഭിക്കുമെന്ന്  ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

കോറോണയുടെ  സാഹചര്യത്തിൽ രണ്ട് തവണ മാറ്റി വെച്ച ബാലകലോത്സം നിറയെ പുതുമകളോടെയും പ്രത്യേകതകളോടെയും ആവും  ഈ പ്രാവശ്യം സംഘടപ്പിക്കുക. സമാജത്തിന്റെ ഡയമണ്ട്  ജൂബിലി ഹാൾ, രവി പിള്ള  ഹാൾ, യൂസഫ് അലി ഹാൾ, ബേസ്‌മെന്റ് ഹാൾ,  ബാബുരാജൻ ഹാൾ,രാമചന്ദ്രൻ ഹാൾ  എന്നിവ കൂടാതെ പുതുതായി പണി കഴിപ്പിച്ച മൾട്ടിപർപ്പസ്  ഹാൾ ഉൾപ്പെടെ ഏഴോളം വേദികളിൽ ഒരേ സമയം മത്സരങ്ങൾ സംഘടിപ്പിക്കാൻ  ഉള്ള സൗകര്യം ഒരുക്കി വരുന്നതായി ഭരണസമിതി അറിയിച്ചു . ഈ വർഷം, ബഹറൈനിൽ താമസിക്കുന്ന താൽപ്പര്യമുള്ള  മുഴുവൻ ഇന്ത്യൻ കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം                    
ഇരുന്നുറോളം ഇനങ്ങളിൽ അഞ്ച് ഗ്രൂപ്പുകളിലുമായി ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്നു  കൺവീനർ ദിലീഷ് കുമാർ പറഞ്ഞു.
കലോത്സവ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഇരുനൂറോളം  വാളണ്ടിയേഴ്സ് ഉൾക്കൊള്ളുന്ന സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

ബഹറൈൻ കേരളീയ സമാജത്തിൻ്റെ വെബ്സൈറ്റു വഴി ഡിസംബർ 15 മുതൽ 25 വരെ മത്സരങ്ങൾക്ക് രെജിസ്റ്റർ ചെയ്യാവുന്നതാണ്.   Website www.bksbahrain.com.

വ്യക്തിഗത മത്സരങ്ങളോടൊപ്പം ഗ്രൂപ്പ് ഇനങ്ങളും ഉണ്ടാവും.

His Excellency Piyush Srivastava, Ambassador of India to the Kingdom of Bahrain has inaugurated the BKS-Bahrain International Challenge 2021 "Badminton Tournament.

The Grand inauguration of “BKS-Bahrain International Challenge 2021" Badminton Tournament was held on 23rd November 2021 7.45 pm at the Bahrain Keraleeya Samajam Diamond Jubilee Hall  Said BKS President Mr. P. V. Radhakrishna Pillai, Mr. Varghese George, Acting General Secretary in a press release.

Bahrain Badminton and Squash Federation President Dr.Sawsan Taqawi, BKS President Mr. P. V. Radhakrishna Pillai, BKS acting General Secretary Mr. Varughese George , Vice President Mr. Devadas Kunnath, Treasurer Mr. Manoj Surendran, Membership Secretary Mr. Sarath Nair, BKS Indoor Games Secretary Mr. Paulson Lonappan, Entertainment secretary Mr. Pradeep Patheri , Librarian Mr. Vinoop Kumar V. , Literary Wing Secretary Mr. Firoz Thiruvathra and BKS-Bahrain International Challenge 2021 tournament director Mr. Prasobh Ramanathan were attended the function.

Day 2 highlights at 6 pm.

  Bahrain International Series (BIS 2021) Men’s Singles winner Bobby Setiabudi of Indonesia crashes out of the tournament in the first round, he lost the match to Chan Yin Chak of Hong Kong and China (20-22,18-21)

 Bahrain Star and Arab Cup Men’s Singles Winner Adnan Ebrahim advanced to the next round, he beat Shreyansh Jaiswal of India in a thrilling three game encounter,

(11-21,21-19,21-19) he will have his next round match later today against the Number One Seed player from Indonesia, Ikhsan Leonardo Imanuel RUMBAY.

 The updated result sheet of Day 2 at 6 PM is attached herewith.

 First round and second round matches are progressing at the time of preparing this report, All the quarterfinals match in all the five categories would be completed on day 3 (25th Nov) , Semifinals on day 4 (26th Nov) and finals in all disciplines will be held on the 27th Nov 2021.

 

The BIC is the highest category event that is held on the island, the tournament is sanctioned by Badminton World Federation (BWF) which carries world ranking points and a total prize pool of USD 15,000.

 This year’s event has seen the biggest turnout in the tournament’s history with nearly 200 players from 25 countries. Players from Indonesia and India form the biggest contingents. The event has become truly global with participation from European countries like Belarus, Malta and Belgium to Central Asian countries like Turkey and Azerbaijan. This year we are even having a small contingent from across the Atlantic and pacific oceans with players from the United States of America and Australia. The remaining players are from Russia, Indonesia, Egypt, Singapore, Hong Kong, Sri Lanka, Malaysia, Estonia, Mladives, Canada, Syria, Iraq, UAE, Pakistan, Kingdom of Saudi Arabia and South Africa.

 Entry is free on all days as per COVID-19 Protocol and BKS welcomes all badminton enthusiasts in the Kingdom to support the event and to witness high quality badminton action.

ബഹ്‌റൈൻ കേരളീയ സമാജം ബഹ്‌റൈൻ നാഷണൽ ഡേ സമുചിതമായി ആഘോഷിച്ചു.ധും തലക്ക സീസൺ 3 വേറിട്ട അനുഭമായി

ബഹ്‌റൈനിൻറെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി  ബഹ്‌റൈൻ കേരളീയ സമാജം വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു. ഡിസംബർ 17 നു കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച പങ്കാളിത്തം ഉണ്ടായതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ്  ഇൻഫർമേഷൻ & ഫോളോ-അപ്പ് ഡയറക്ടർ  ശ്രീ. യൂസഫ് യാക്കൂബ് ലോറി മുഖ്യാഥിതി ആയിരുന്ന ചടങ്ങിൽ OBH together we care പ്രതിനിധി ശ്രീ അന്തോണി പൗലോസ് വിശിഷ്ടാതിഥി ആയിരുന്നു.

സമാജം എന്റർടൈൻമെന്റ് വിങ് കൺവീനർ ശ്രീ ദേവൻ പാലോടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധും തലക്ക സീസൺ 3 വളരെ മികച്ചതായിരുന്നു എന്ന് സമാജം ഭരണ സമിതി അറിയിച്ചു . സമാജത്തിലെ കലാകാരന്മാരും കലാകാരികളും കുട്ടികളും അണിയിച്ചൊരുക്കിയ സംഗീത നൃത്ത വിസ്മയായിരുന്നു ധും തലക്ക സീസൺ 3 എന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശ്രീ പ്രതീപ് പതേരി  അഭിപ്രായപ്പെട്ടു. രണ്ടര മണിക്കൂർ നീണ്ടു നിന്ന ധും തലക്ക സീസൺ 3 യിൽ കണ്ണിനും കാതിനും ഇമ്പമാർന്ന നിരവധി നൃത്ത സംഗീത  പരിപാടികൾ ആണ് കോർത്തിണക്കിയിട്ടുണ്ടായിരുന്നത്.

ചടങ്ങിൽ അന്തരിച്ച സമാജം അംഗം നാരായണൻ  നായർക്കുള്ള സമാജത്തിന്റെ സാമ്പത്തിക സഹായമായ 5000 ദിനാർ സമാജം പ്രസിഡന്റ് പരേതന്റെ പുത്രിക്ക് കൈമാറി. ഇതൊനൊടകം തന്നെ സമാജം അംഗമായിരിക്കെ അന്തരിച്ച അംഗങ്ങളുടെ നിരവധി കുടുംബങ്ങൾക്ക്  സമാജത്തിന്റെ വെൽഫേർ ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിച്ചതായി സമാജം ജനറൽ സെക്രെട്ടറി വ്യക്തമാക്കി.

സമാജം അംഗം ശ്രീ ഇ കെ പ്രദീപനുള്ള യാത്രയയപ്പും   ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷത്തിൽ നടന്നു

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന Athol Fugard ന്റെ "The Island" എന്ന നാടകം അവതരണത്തിനായി തയ്യാറെടുക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്‌ ശേഷം ലോകത്തുണ്ടായ ജീവിതസാഹചര്യങ്ങളെയും രാഷ്ട്രീയ സാമൂഹ്യ മാനുഷിക മൂല്യങ്ങളെയും ചൂണ്ടികാണിക്കുകയാണ് The Island എന്ന നാടകം.

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടക സംവിധാനത്തിൽ  ബിരുദം  നേടിയ  വിഷ്ണു നാടകഗ്രാമം  ആണ് നാടകം സംവിധാനം  ചെയ്തിരിക്കുന്നത്.  നാടകം  മലയാളത്തിലേക്കു  മൊഴി മാറ്റം ചെയ്തത്  സ്കൂൾ ഓഫ് ഡ്രാമയിൽ പ്രൊഫസർ  ആയ Dr ഷിബു  എസ് കൊട്ടാരം ആണ്. ബഹറിനിൽ നിന്നുമുള്ള നാടക പ്രവർത്തകരാണ് അരങ്ങിലും അണിയറയിലും അണിനിരക്കുന്നത്.

വ്യത്യസ്തമായ  രീതിയിൽ  ആണ് നാടക അവതരണം നടക്കുന്നത്. ബഹറിനിലെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതിനാൽ ക്ഷണിക്കപ്പെട്ട 30 പേരിൽ കുറഞ്ഞ പരിമിതമായ പ്രേക്ഷകർക്ക്‌ മുന്നിലായിരിക്കും സെപ്റ്റംബർ 29, 30 എന്നീ ദിവസങ്ങളിൽ നാടക അവതരണം നടത്തുന്നതെന്നും ശേഷം മറ്റ്‌ നാടകാസ്വാദകർക്കായി സമാജം ഫേസ്ബുക്ക്‌ പേജ് വഴിയും പ്രദർശിപ്പിക്കുമെന്ന് ബഹറിൻ കേരളീയസമാജം പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗ്ഗീസ്‌ കാരക്കൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരി (39283875), സ്കൂൾ ഓഫ്‌ ഡ്രാമ കൺവീനർ വിനോദ്‌ വി ദേവൻ (39189154) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery