• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി-ബി.കെ.എസ്. ബാലകലോത്സവം 2019ന്റെ കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീതരത്ന, സാഹിത്യരത്ന, ചിത്രകലാരത്ന ഗ്രൂപ്പ് ചാംപ്യൻഷിപ്എന്നീ അവാർഡുകളും, മൂന്നു സ്പെഷല്‍ ആവാര്‍ഡുകളും പ്രഖ്യാപിക്കപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പി..വി. രാധാകൃഷ്ണപിള്ള,  ജനറൽ സെക്രട്ടറി ശ്രീ. എം. പി. രഘു എന്നിവർ പത്രകുറിപ്പിലൂടെയാണ് അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചത്.

വിജയികളായ എല്ലാവർക്കും അവരുടെ മാതാപിതാക്കൾക്കും ആശംസകൾ അർപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.  ദേവ്ജി- ബി.കെ.എസ്. ബാലകലോത്സവത്തിന്റെ ഏപ്രിൽ 10 മുതൽ ജൂണ്‍ 5 വരെ നീണ്ടു നിന്ന മത്സരങ്ങളിൽ നൂറ്റിയൻപതോളം മത്സരയിനങ്ങളിലായി അഞ്ഞൂറ്റിയൻപതിൽ കൂടുതൽ കുട്ടികളാണ് പങ്കെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു മത്സരാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തിയ ഈ വർഷത്തെ പരിപാടികൾ അഞ്ചോളം വേദികളിലായിയാണ് നടത്തപ്പെട്ടത്. പ്രശസ്ത നർത്തകിമാരായ ഗീത പദ്മകുമാര്‍ ,മിനി പ്രമോദ് ,മഞ്ജു വി നായര്‍ എന്നിവരാണ്  മത്സരങ്ങളുടെ വിധിനിർണയങ്ങൾക്കായി നാട്ടിൽനിന്നും  ഈ വർഷം എത്തിച്ചേർന്നത്. ജനറൽ കൺവീനർ,മുരളീധര്‍ തമ്പാന്‍, കൺവീനർമാരായ വിനൂപ് കുമാര്‍, മധു പി നായര്‍, സജു സുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതില്‍പരം ഊര്‍ജ്ജസ്വലരായ കമ്മിറ്റി അംഗങ്ങ ള്‍ ആണ്  പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. വിജയികൾക്കുള്ള സമ്മാനദാനം ജൂൺ 20 വൈകുന്നേരം 7 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്യും. ചടങ്ങില്‍ ഫ്ലവേഴ്സ് ടി വി എം ഡി യും,പ്രമുഖ ടെലിവിഷന്‍ അവതാരകനും ആയ ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയും പ്രകാശ് ദേവ്ജി വിശിഷ്ട അഥിതിയുമായിരിക്കും.

     
JEON BIJU MANAKKAL
കലാപ്രതിഭ
The Indian School

ANAGHA S. LAL
കലാതിലകം
The Indian School
  SHAURYAA SREEJIT
ബാലപ്രതിഭ
The Asian School
HIMA AJITHKUMAR
ബാലതിലകം
The Indian School
   
 
 
SIMRAN SREEJIT
സാഹിത്യരത്ന
The Asian School
PADMAPRIYA PRIYADARSINI
ചിത്രകലാരത്ന
The Indian School
 
 
GROUP CHAMPIONS

GROUP 1 GROUP 2   GROUP 3 GROUP 4 GROUP 5
 
AIDEN CHRIS DANTHY
The Asian School
SHREYA MURALIDHARAN
The Indian School

  ARITRO GHOSH
The Indian School
AMREEN UNNIKRISHNAN
New Millennium School
PAVITHRA PADMAKUMAR MENON
The Indian School
           
SPECIAL GROUP CHAMPIONSHIP SPECIAL GROUP CHAMPIONSHIP   President’s Award - Top Scoring Non-Keralite President’s Award - Highest First Prizes Special Award
 
JAAHNAVI JIA
New Millennium School
SANNIDHYU CHANDRA
The Indian School
  ARITRO GHOSH
The Indian School
SREEDAKSHA SUNILKUMAR
The New Indian School
NAKSHATRA RAJ C.
The Indian School
 
 
 
Winners
Award Name Full Name School
KALATHILAKAM ANAGHA S. LAL INDIAN SCHOOL - ISA TOWN
KALAPRATHIBHA JEON BIJU MANAKKAL INDIAN SCHOOL - ISA TOWN
BALATHILAKAM HIMA AJITHKUMAR INDIAN SCHOOL - RIFFA
BALAPRATHIBHA SHAURYAA SREEJIT THE ASIAN SCHOOL - BRANCH 1 -UMALHASSAM
GROUP CHAMPIONSHIP-1 AIDEN CHRIS DANTHY THE ASIAN SCHOOL - BRANCH 1 -UMALHASSAM
GROUP CHAMPIONSHIP-2 SHREYA MURALIDHARAN INDIAN SCHOOL - ISA TOWN
GROUP CHAMPIONSHIP-3 ARITRO GHOSH INDIAN SCHOOL - ISA TOWN
GROUP CHAMPIONSHIP-4 AMREEN UNNIKRISHNAN NEW MILLENNIUM SCHOOL- MANAMA
GROUP CHAMPIONSHIP-5 PAVITHRA PADMAKUMAR MENON INDIAN SCHOOL - ISA TOWN
SPECIAL GROUP CHAMPIONSHIP JAAHNAVI JIA NEW MILLENNIUM SCHOOL- MANAMA
SPECIAL GROUP CHAMPIONSHIP SANNIDHYU CHANDRA INDIAN SCHOOL - ISA TOWN
NATYARATNA ANAGHA S. LAL INDIAN SCHOOL - ISA TOWN
SANGEETARATNA JEON BIJU MANAKKAL INDIAN SCHOOL - ISA TOWN
SAHITHYARATNA SIMRAN SREEJIT THE ASIAN SCHOOL - BRANCH 1 -UMALHASSAM
CHITHRAKALARATNA PADMAPRIYA PRIYADARSINI INDIAN SCHOOL - ISA TOWN
President’s Award - Top Scoring Non-Keralite ARITRO GHOSH INDIAN SCHOOL - ISA TOWN
President’s Award - Highest First Prizes SREEDAKSHA SUNILKUMAR THE NEW INDIAN SCHOOL
Special Award NAKSHATRA RAJ C. INDIAN SCHOOL - ISA TOWN

 

 

ഈദ് അവധി ദിവസങ്ങളായ 6,7  തീയ്യതികളിലായി നടന്ന ബഹ്‌റൈൻ കേരളീയ സമാജം ഈദാഘോഷം വലിയ വിജയമായിരുന്നു.

നാട്ടിൽ നിന്നും എത്തിയ പ്രശസ്ത ഗായകരായ അൻസാർ, ലക്ഷ്മി വിജയൻ, ജൂനിയർ മെഹബൂബ് എന്നിവരും പാർവ്വതിയും നയിച്ച ഗാനമേള സദസ്സ്  ഏറ്റെടുക്കുകയായിരുന്നു. മാപ്പിള പാട്ടുകളും, ഹിന്ദി മലയായാളം സിനിമാ ഗാനങ്ങളും ഗസലുകളും എല്ലാം   ഒത്തിണങ്ങിയ സംഗീതമഴ തന്നെയായിരുന്നു രണ്ടു ദിവസങ്ങളിലായി പെയ്തിറങ്ങിയത്. മാറ്റു കൂട്ടുവാനായി ബഹ്റൈനിലെ കലാകാരികൾ അവതരിപ്പിച്ച ഒപ്പനകളും ബഹ്‌റൈൻ  കെ എം സി സി ടീം അവതരിപ്പിച്ച കോൽക്കളിയും കാണികളെ നല്ല രീതിയിൽ ആസ്വദിപ്പിക്കുന്നതായിരുന്നു.

നിരവധി  പ്രോഗ്രാമുകൾ ഉണ്ടായിരുന്നിട്ടു കൂടി സാമാന്യം  വലിയ  ആൾക്കൂട്ടം തന്നെയാണ് രണ്ടു ദിവസങ്ങളിലും പങ്കെടുത്തത്. എല്ലാ ആഘോഷങ്ങളും ഒരു പോലെ ആഘോഷിക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തോട് ബഹ്‌റൈൻ പ്രവാസികൾക്കുള്ള സ്നേഹവും താല്പര്യവുംമാണ്  വലിയ ജന പങ്കാളിത്തം കാണിക്കുന്നതെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം പി രഘു  എന്നിവർ പറഞ്ഞു.

ഈദാഘോഷങ്ങളുടെ ഭാഗമായി പെരുന്നാൾ തലേ ദിവസം ബി കെ എസ് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മൈലാഞ്ചി രാവും, ആറാം തിയ്യതി 20  ടീമുകൾ പങ്കെടുത്ത ബിരിയാണി മത്സരവും ഉണ്ടായിരുന്നു.

പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി എം പി രഘു, ട്രഷറർ ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ, അസിസ്റ്റന്റ് സെക്രട്ടറി ടി ജെ ഗിരീഷ്, മെമ്പർഷിപ്പ് സെക്രട്ടറി ബിനു വേലിൽ, ജോയന്റ് കൺവീനർ വർഗീസ് ജോർജ്, ശ്രീഹരി  എന്നിവർ സാന്നിഹിതരായിരുന്നു. ജനറൽ കൺവീനർ റഫീക്ക് അബ്ദുള്ള നന്ദി പറഞ്ഞു. ബിജു എം സതീഷ് അവതാരകനായിരുന്നു. മനോഹരൻ പാവറട്ടി, രജിത അനിൽ, നിമ്മി രോഷൻ, രാജേഷ് ചേരാവള്ളി, ബി കെ എസ് ടീം ഒഫീഷ്യൽസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബികെഎസ്  ബാലകലോൽസവം 2019  ടീം ഇനങ്ങളിൽ  രജിസ്റ്റർ ചെയ്യുവാനുള്ള തീയതി മെയ് 20ന് അവസാനിക്കുമെന്ന്  സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി.രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
 
 ബാലകലോൽസവം രജിസ്‌ട്രേഷനു വേണ്ടി പ്രത്യേക ഓഫീസ്  ബഹ്‌റൈൻ കേരളീയ സമാജത്തിൽ  എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ തുറന്ന്  പ്രവർത്തിക്കുന്നതാണ്. 5 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള, ബഹ്റൈനിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്‌.
 
ഈ വർഷം മുതൽ ഗ്രൂപ്പ് മത്സര വിഭാഗങ്ങളിൽ ഇന്ത്യക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 
ഈ മാസം 9ന് തുടങ്ങിയ വ്യക്തിഗത മൽസരങ്ങളിൽ അഞ്ഞൂറോളം ബാല പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്
 
കൂടുതൽ വിവരങ്ങൾക്ക് www.bksbahrain.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ബാലകലോൽസവം കൺവീനർ ശ്രീ.മുരളീധർ തമ്പാനെ 39711090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.

ബഹറിൻ കേരളീയ സമാജം  അല്നൂാര്‍ ഇന്റര്നാ ഷണല്‍ സ്കൂള്‍ ചെയര്മാേന്‍ ശ്രീ അലി ഹസ്സന്ന്റെ രക്ഷാകര്ത്വത്തില്‍ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നില്‍  ഇന്ത്യൻ സ്ഥാനാപതി അലോക് കുമാർ സിൻഹ മുഖ്യ അതിഥി ആയിരുന്നു. മെയ്‌ 14 ന് വൈകീട്ട് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടത്ത്പ്പെട്ട  ഇഫ്താര്‍ വിരുന്നില്‍ ബഹ്റിനിലെ  നാനാ തുറകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു സാമൂഹിക പ്രവര്ത്തുകര്‍ വിവിധ മത , സംഘടനാ പ്രതിനിധികൾ,വ്യവസായ പ്രമുഖര്‍ തുടങ്ങി ഒട്ടനവധി പേർ ഇതില്‍ ഉള്പ്പെധടുന്നു. 
സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എം പി രഘു  എന്നിവര്‍ അതിഥികളെ സ്വാഗതം ചെയ്തു. ബി കെ എസ് ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് ആയംചേരി ചടങ്ങില്‍ നന്ദി പറഞ്ഞു.
Previous Next

ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിയുടെ ഭാഗമായി ബി കെ എസ്  വനിതാ വേദി 2017-2018 ,2018-2019 കമ്മറ്റി യുടെ  നേതൃത്വത്തിൻ ചെങ്ങന്നൂർ മുളകുഴ പെരിങ്ങാല അനിതക്ക് നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റെ P V .രാധാകൃഷ്ണ പിള്ളയുടെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ M L A .ശ്രീ സജീചെറിയാൻ നിർവ്വഹിച്ചു . ഹാബിറ്റാറ്റ് ടെക്നോളജീഗ്രൂപ്പ്  പദ്മശ്രീ ജീ ശങ്കർ സമാജം വനിത വേദി ട്രഷറർ . ശ്രീന ശശിദരൻ ,സമാജം വനിത വേദി കലാവിഭാഗം സെക്രട്ടറി ജോബി സാജൻ ,  സമാജം നോർക്ക ഹൈൽപ്പ് ഡെസ്ക്ക് കൺവീനർ .രാജേഷ് ചേരാവള്ളി , സമാജം മുൻ പ്രസിഡന്റ് മോഹൻ കുമാർ,സമാജം ഭവന പദ്ധതി ഇൻ ചാർജ് പ്രസാദ് ചന്ദ്രൻ ,KR രാജപ്പൻ,  സ്വാമി സായി പ്രീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാപ്പിള പാട്ടിൻറെ സുൽത്താൻ എരഞ്ഞോളി മൂസ അനുസ്മരണം മെയ് 10 വെള്ളിയാഴ്ച രാത്രി 9 മണിമുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery