• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

GCC KALOTSAVAM 2024

BKS Balakalotsavam is an annual cultural extravaganza, serving avenues for hundreds of children to showcase their artistic and literary prowess. Organised by the Bahrain Keraleeya Samjam, the largest social and cultural collective in the Kingdom, BKS Balakalotsavam comprises 60group events and 100 individual events, catering to different age categories. It is open to students of all nationalities. The unparalleled platform is one of its kind for students when it comes to showcasing their talents and skills.

Registration for DEVJI-BKS GCC Kalotsavam 2024 is closed. 

If you are already registered, CLICK HERE to login to your account

 
Schedule of Events till 9th April 2024

Rules and Regulations

Results of Devji-BKS GCC Kalotsavam 2024

 

ദേശീയ ദിനത്തിൽ നിറച്ചാർത്തുമായി 
സമാജം ചിത്രകലാ ക്ലബ്ബ്.
 
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി  ബഹ്റൈൻ കേരളീയ സമാജം ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച പെയിൻ്റ് മത്സരം ശ്രദ്ധേയമായി.
സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികളും മുതിർന്നവരുമടക്കം 750 ൽപ്പരം പേരാണ് വിവിധ വിഷയങ്ങളിൽ വർണ്ണചിത്രങ്ങൾ ഒരുക്കിയത്.
 
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത
മനാമ കാപ്പിറ്റൽ ഗവർണറേറ്റ്  ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യുസഫ് ലോറി
ദേശീയ ദിന ആഘോഷത്തിൻ്റെയും പെയിൻ്റിംഗ് മത്സരത്തിൻ്റെയും ഉദ്ഘാടനം, നിർവ്വഹിച്ചു. ഒരു പ്രവാസി സംഘടന എന്ന നിലയിൽ സമാജം നടത്തി വരുന്ന സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ  ആൻറണി പൗലോസ് ബഹ്റൈനിലെ പ്രമുഖ ചിത്രകാരനായ യാസിർ മെഹ്ദി, പ്രമുഖ ജോർദ്ദാനി ചിത്രകാരിയായ ഇറിനോ അവറിനോസ് തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. 
സമാജം കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫാറൂഖ്, ചിത്രകലാ ക്ലബ്ബിൻ്റെ കൺവീനർ ആൽബർട്ട് ആൻറണി ചിത്രകലാ ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.
 
മത്സരത്തിൻ്റെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും 22 ന് നടക്കുന്ന ക്രിസ്തുമസ് ആഘോഷച്ചടങ്ങിൽ  സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.

മനാമ: കുട്ടികളുടെ കലാഭിരുചികൾ  മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുവാനും
ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന  ദേവ്ജി - ബി കെ എസ്  ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിന്  അരങ്ങൊരുങ്ങുന്നു.
മാർച്ച് , ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന  കലോത്സവത്തിൽ, നൂറിലധികം വ്യക്തിഗത ഇനങ്ങളിലും 60 ഓളം ഗ്രൂപ്പിനങ്ങളിളുമായി മത്സരം നടക്കും. വ്യക്തിഗത ഇനങ്ങളിൽ  ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥികൾക്ക് കലാതിലകം, കലാപ്രതിഭ ,ബാല തിലകം, ബാല പ്രതിഭ പട്ടങ്ങളും അതിനുപുറമേ   ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സാഹിത്യരത്ന, സംഗീത രത്ന, നാട്യരത്ന, കലാരത്ന തുടങ്ങിയ പട്ടങ്ങളുംസമ്മാനിക്കും.

ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമാമാങ്കമായ  സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ പ്രവാസ ലോകത്തു നടത്തുന്ന ശ്രദ്ധേയമായ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തിൽ കേരളത്തിൽ നിന്നടക്കമുള്ള പ്രമുഖർ വിധികർത്താക്കളായി പങ്കെടുക്കുമെന്നും ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ ഏതു പൗരത്വമുള്ള കുട്ടിക്കും കലോത്സവത്തിൽ പങ്കെടുക്കാമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലുംഅറിയിച്ചു. ഫെബ്രുവരി 15 മുതൽ  രെജിസ്ട്രേഷൻ ആരംഭിക്കുവാൻ ഉള്ള ഒരുക്കങ്ങൾ നടക്കുന്നതായി കലോത്സവം  ജനറൽ കൺവീനർ നൗഷാദ് മുഹമ്മദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നൗഷാദ് മുഹമ്മദുമായി 39777801 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

A Flag Hoisting ceremony was held at The Bahrain Keraleeya Samajam marking the 75th Republic Day of India. General Secretary Mr Varghese Karakkal hoisted the Indian National Flag at the Bahrain Keraleeya Samajam on 26th January 2023 at 6.30am in the presence of Mr. Devadas Kunnath Vice President , former President Mr G K Nair, S.M. Pillai, Venugopal B. , Magi Varghese Karakkal and other BKS Members .
 

 

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാവുമായ സഖാവ് കാനം രാജേന്ദ്രന്റെ മരണത്തിൽ ബഹറിൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി.

ബഹറിൻ കേരള സമാജം സന്ദർശിക്കുകയും മീറ്റ് തെ സ്പീക്കർസ് പ്രോഗ്രാമിൽ പങ്കെടുത്ത് മികച്ച പ്രഭാഷണം നടത്തുകയും ചെയ്ത  ബഹറിൻ കേരളീയ സമാജത്തിന്റെ മികച്ച ഗുണകാംക്ഷിയും സുഹൃത്തുമായിരുന്നു എന്ന് സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

കാര്യമാത്ര പ്രസക്തമായ സംഭാഷണവും ഗൗരവമായ ഇടപെടലും അദ്ദേഹത്തിന്റെ സ്വഭാവസവിശേഷത ആയിരുന്നു എന്ന് പി വി രാധാകൃഷ്ണപിള്ള കൂട്ടിച്ചേർത്തു കൂട്ടിച്ചേർത്തു.

കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായ മികച്ച നേതാവിനെയും  സംഘാടകനെയും നഷ്ടപ്പെട്ടതായി ബഹറിൻ കേരളീയ സമാജം  വർഗീസ് കാരക്കൽ. അഭിപ്രായപ്പെട്ടു.

സിപിഐ സംസ്ഥാന നേതാവിന്റെ വിയോഗത്തിൽ വേദനിക്കുന്ന പാർട്ടി പ്രവർത്തകരുടെയും  പങ്കുചേരുന്നതായി ബഹറിൻ കേരളീയ സമാജം എക്സിക്യൂട്ടീവ് സമിതി അറിയിച്ചു

https://www.bksbahrain.com/2023/chitrakala/register.html

Art Competition - Rules and Regulations

Grand tribute to Bahrain planned by major expatriate Club

In anticipation of Bahrain's 52nd National Day, the Bahrain Kerala Samajam, one of the oldest and largest expatriate clubs on the island, is set to pay a grand tribute through a spectacular painting competition. The event, scheduled for December 15th, will take place at the club premises in Segaya.

Expressing admiration for Bahrain as a welcoming home to expatriates from diverse nations, PV Radhakrishna Pillai, the Club's President, remarked, "Bahrain is truly a wonderful country to live in. We appreciate the compassionate rulers and the loving people who have shown a high level of acceptance and tolerance to expatriates. For most of us, Bahrain is our second home."

The General Secretary of the club, Varghese Karakkal, underscored the organization's responsibility to show respect to the country, its leaders, and its people. "As one of the largest and vibrant expatriate associations on the island, we have embraced the duty to commemorate Bahrain's National Day through an extensive painting competition open to all ages. Come, let us collectively offer a heartfelt tribute to Bahrain," he added.

The competition will be divided into five age groups: 5-8 years, 8-11 years, 11-14 years, 14-18 years, and an open group for participants above 18. The event, commencing at 9 am on Friday, is open to all, irrespective of nationality. Participants stand a chance to win attractive prizes in each category.

The organizers also extended a warm invitation to Bahrainis and other expatriate community members to join them as volunteers if they wish. Interested participants are encouraged to register online before December 10th, 2023, at https://www.bksbahrain.com/2023/chitrakala/register.html. For further information, contact 35393594 or 33088068.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery