• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ഓണം എല്ലാവരുടെയുമാണ്', 'ഓണം എല്ലാവർക്കുമാണ്' എന്നീ ആശയങ്ങൾ മുൻ നിറുത്തി ബഹ്‌റൈൻ കേരളീയ സാമാജം മുൻപോട്ടുവച്ച 'ഓണം ഫോർ ഓൾ' ക്യാമ്പയിൻറെ  ഭാഗമായി  ഈ വരുന്ന  വെള്ളിയാഴ്ച്ച  ( 10 സെപ്റ്റംബർ ,2021 )   വിവിധ ലേബർ ക്യാമ്പിലെ 2000  ത്തിൽ അധികം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം വിതരണം നടത്തുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ  പത്രക്കുറിപ്പിൽ അറിയിച്ചു . ചടങ്ങിൽ സോഷ്യൽ & ലേബർ അഫയേഴ്സ് മിനിസ്റ്ററി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് ജെ. അൽ-ഹൈകി  മുഖ്യാഥിതിയും   ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ശ്രീ പിയുഷ് ശ്രീവാസ്തവ വിശിഷ്ട അഥിതിയുമായിരിക്കും.

'കോവിഡ് പ്രതിസന്ധികളിൽ തളർന്നു, ജീവിതത്തിൽ ഇരുള് പരക്കുന്നു എന്ന തോന്നലുമായി ജീവിക്കുന്ന അനേകം പ്രവാസികൾ നമ്മുടെ ചുറ്റുപാടും ഉണ്ട്. അവർകൊക്കെ പുതു പ്രതീക്ഷകൾ നൽകാനും, ഈ ദുരിതകാലവും കടന്നു പോകും, ഇതിനപ്പുറം നമ്മളെയൊക്കെ കാത്തു ഒരു നല്ലനാളെയുണ്ടെന്ന പ്രതീക്ഷ കൊടുക്കാനുമായി സാമാജം വിഭാവനം ചെയ്ത പദ്ധതിയാണ് ഓണം ഫോർ ഓൾ. താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും മറ്റു അർഹതപ്പെട്ട പ്രവാസികൾക്കും ഓണസദ്യ എത്തിച്ചു നൽകുക വഴി ഓണാഘോഷം കഴിയുന്നത്ര എല്ലാവർക്കും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ആശയം.' - സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള പറഞ്ഞു.

'ഓണം എന്ന മഹത്തായ ആചാരത്തിന്റെ അന്തസത്ത അന്യഭാഷാ തൊഴിലാളികളിലേക്കു കൂടി പരിചയപ്പെടുത്തുക എന്ന ആശയവും ഈ പദ്ധതിക്ക് പിന്നിലുണ്ട് എന്ന് സമാജം ഭരണ സമിതി പറഞ്ഞു. 

സാമ്പത്തീകമായ കാരണങ്ങളാൽ  ഭക്ഷണത്തിനു പ്രയാസപ്പെടുന്ന സഹജീവികൾക്കായി  ബഹ്‌റൈൻ കേരളീയ സമാജം അക്ഷയപാത്രം എന്ന   പുതിയ ആശയവുമായി രംഗത്ത് വരുന്നു .

തൊഴിൽപരമോ  ആരോഗ്യ സാമ്പത്തീക കാരണങ്ങളാലോ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്കു വെള്ളിയാഴ്ച ദിവസങ്ങളിൽ സമാജം കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുകയാണ്, ആദ്യ ഘട്ടത്തിൽ സമാജം മെമ്പർമാരും സഹകാരികളും സ്വന്തം നിലക്ക് വീട്ടിൽ തയ്യാറാക്കുന്ന പൊതിച്ചോറ്  ബഹ്‌റൈൻ കേരളീയ സമാജം വളണ്ടിയർമാർ ശേഖരിക്കുകയും ആവശ്യക്കാർക്ക് സമാജത്തിൽ എത്തി വാങ്ങിക്കുകയോ കഴിക്കുകയോ ചെയ്യാമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ  അറിയിച്ചു .
 
നിരവധി സാമൂഹിക കാരുണ്യ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചു ക്കൊണ്ടിരിക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തിന്  ഈ പദ്ധതികൾക്കും വലിയ ജനകീയ പിന്തുണയാണ് ഇതിനകം ബഹ്‌റൈൻ മലയാളികളുടെ ഭാഗത്തു നിന്നുണ്ടാവുന്നത് ,ഈ പരിപാടിക്ക് സാമ്പത്തീക സഹായം സ്വീകരിക്കുകയില്ല .പകരം  തങ്ങൾക്കു വേണ്ടി പാചകം  ചെയ്യുന്ന ഭക്ഷണത്തോടൊപ്പം വിശപ്പിലും ദാരിദ്ര്യത്തിലും കഴിയുന്ന ഒന്നോ രണ്ടോ സഹജീവികളെ  കൂടെ ചേർത്തു നിറുത്തുന്ന അങ്ങേയറ്റം മനുഷ്യത്വ പൂർണ്ണമായ ഇടപെടലാണ് സമാജം ആരംഭിക്കുന്നത്, ഈ പരീക്ഷണം വിജയകരമാണെങ്കിൽ  ഭാവിയിൽ ആവശ്യക്കാരുടെ എണ്ണവും താല്പര്യവും പരിഗണി ച്ച്  എല്ലാ ദിവസവും  ഭക്ഷണവിതരണം സംഘടിപ്പിക്കാനും ആലോചിക്കുന്നതായും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു .
 
ഓണാഘോഷവുമായി ബന്ധപെട്ട് ലേബർ ക്യാമ്പുകളിൽ നടത്തിയ ഓണസദ്യക്ക്  സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള മനുഷ്യരിൽ  അപ്രതീക്ഷിതമായ അനുമോദനങ്ങളും പിന്തുണയുമാണ് സമാജത്തിനു ലഭിച്ചത് , ദേശ രാഷ്ട ഭാഷാ വിത്യാസമില്ലാതെ എല്ലാവരിലേക്കും ഓണത്തെയും മലയാളികളുടെ സാംസ്ക്കാരിക സന്ദേശവും എത്തിക്കാനായതും ബഹ്‌റൈൻ കേരളീയ സമാജം ഭരണ സമിതി വിലയിരുത്തിയാതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും  സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു 
 

ഇന്ത്യയുടെ എഴുപത്തി അഞ്ചാമത്തെ സ്വാതന്ത്രദിനത്തിൽ ബഹറിൻ കേരളീയ സമാജം വനിതാവേദി   സിത്രയിലെ ലേബർ ക്യാമ്പിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.പ്രസിഡൻ്റ്  ജയ രവികുമാർ സെക്രട്ടറി അർച്ചന ശിവപ്രസാദ് കമ്മിറ്റി അംഗങ്ങൾ ബ്രിന്ദ രാജേഷ്, താഹിറ, പ്രിയ മനു, റെജുല ചന്ദ്രൻ, ബിനിത ജിയോ എന്നിവർ സന്നിഹിതരായിരുന്നു.

 

ബഹറൈൻ കേരളീയ സമാജവും കേരള സംസ്ഥാന സർക്കാറിൻ്റെ മലയാള മിഷനും സംയുക്തമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളം പാഠശാലയിൽ പ്രാഥമിക ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.

https://forms.gle/o9XWxmPbHiz6hY4M8

മുല്ല ക്ലാസുകളിലേക്കും കണിക്കൊന്ന ക്ലാസുകളിലേക്കുമുള്ള അപേക്ഷകളാണ് ഇപ്പോൾ ഓൺ ലൈൻ വഴി സ്വീകരിക്കുന്നത്.
നിലവിൽ നൂറുകണക്കിന് കുട്ടികളാണ് മലയാളം മിഷൻ്റെ ബഹറൈനിലെ എറ്റവും വലിയ സെൻ്റെറായ ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓൺലൈൻ ക്ലാസുകളിൽ പഠിച്ചുക്കൊണ്ടിരിക്കുന്നത്.

വിശദ വിവരങ്ങൾക്ക് സമാജം പാഠശാല കൺവീനർ നന്ദകുമാർ എടപ്പാൾ,39878761, സോണി 3333 7598 എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും സാഹിത്യ വേദി സെക്രട്ടറി ഫിറോസ് തിരുവത്രയും സമാജം പത്രക്കുറിപ്പിൽ അറിയിച്ചു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery