• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ പ്രവർത്തനോൽഘാടനം മാർച്ച്‌ 22 വെള്ളിയാഴ്ച രാത്രി 8 മണിക്ക്‌ കേരളത്തിലെ മുതിർന്ന പ്രഭാഷകനും എഴുത്തുകാരനും മലയാള ദൃശ്യമാധ്യമ രംഗത്തെ രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വക്കറ്റ്. എ. ജയശങ്കർ നിർവഹിക്കുമെന്ന്  പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും  വർഗീസ് കാരക്കലും സമാജം പത്രക്കുറിപ്പിൽ അറിയിച്ചു.

മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലെ രാഷ്ട്രീയ കോളമെഴുത്തുകളിലൂടെയും ഹാസ്യാത്മകമായ വിവരണങ്ങളിലൂടെയും ശ്രദ്ധയാകർഷിച്ച അഡ്വക്കറ്റ്. എ ജയശങ്കർ  കേരളത്തിലെ ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവും രാഷ്ട്രീയ വിമർശകനുമായി അറിയപ്പെടുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ബഹ്‌റൈൻ കേരളീയ  സമാജം ജനറൽബോഡിയിൽ ഐക്യകണ്ഠേന പി വി രാധാകൃഷ്ണപിള്ള പ്രസിഡണ്ടും വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറിയുമായി പുതിയ ഭരണസമിതിയിലേക്കുള്ള പാനലിനെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും സമാജം മെംബേർസ്  നൽകിവരുന്ന  പിന്തുണക്കും വിശ്വാസത്തിനും നന്ദി രേഖപ്പെടുത്തുന്നതായും പുതിയ ഭരണസമിതിക്ക് ബഹ്റൈനിലെ മുഴുവൻ മലയാളി സുഹൃത്തുക്കളുടെയും സഹകരണവും കരുതലും തുടർന്നും ഉണ്ടാവണമെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അഭ്യർത്ഥിച്ചു.

22 വെള്ളിയാഴ്ച  വൈകുന്നേരം എട്ടുമണിക്ക് നടക്കുന്ന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും തുടർന്ന്  വിവിധ കലാപരിപാടികൾ  അരങ്ങേറുമെന്നും ബഹറിൻ കേരളീയ സമാജം പത്രക്കുറിപ്പിൽ അറിയിച്ചു.

ഹൃസ്വ ചലച്ചിത്ര മേളയും അവാർഡ് നിശയും മാർച്ച്‌ ഒന്നിന് .



മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫിലിം ക്ലബ്ബ് അവാർഡ് നിശയും ഹൃസ്വ ചലച്ചിത്ര മേളയും ഈ വരുന്ന മാർച്ച്‌ ഒന്ന് വെള്ളിയാഴ്ച നടക്കും . ബഹ്‌റൈൻ പ്രവാസി  കലാകാരന്മാർ നിർമ്മിച്ച ഇരുപത്തിരണ്ടോളം  ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകനും ഫെഫ്ക ഡയറക്ട്ടേഴ്‌സ് യൂണിയൻ ജനറൽസെക്രട്ടറിയുമായ ശ്രീ ജി എസ് വിജയൻ, ഛായാഗ്രാഹകനും സംവിധായകനുമായ  ശ്രീ വിപിൻമോഹൻ, സംവിധായകനും കലാ സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്കമ്മറ്റി അംഗവുമായ ശ്രീ റോയ് പി തോമസ്‌ എന്നിവരടങ്ങുന്ന ജൂറി, മികച്ച ചിത്രം, രചന, സംവിധാനം, ഛായഗ്രഹണം, ചിത്രംസംയോജനം, നടൻ, നടി തുടങ്ങി വിവിധമത്സര വിഭാഗത്തിൽ വിധി നിർണയം നടത്തും.

മാർച്ച്‌ ഒന്ന് വെള്ളിയാഴ്ച വൈകകുന്നേരം 5 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ  മത്സര ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. തുടർന്ന് നടക്കുന്ന അവാർഡ് നിശയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ സിബി മലയിൽ മുഖ്യാഥിതിയായി  പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ  എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

മത്സര വിജയികൾക്ക്  പുരസ്കാരം നൽകുന്നതിനു പുറമെ,  തത്സമയ തിരഞ്ഞെടുപ്പിലൂടെ ഓഡിയൻസ് ചോയ്സ് അവാർഡ് പ്രേക്ഷകർക്കും തിരഞ്ഞെടുക്കുവാനുള്ള അവസരമുണ്ടാകുമെന്ന് സമാജം മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ ബി കെ എസ് ഫിലിം ക്ലബ് കൺവീനർ അരുൺ ആർ പിള്ള ഫെസ്റ്റിവൽ കോർഡിനേറ്റർ അജയ് പി നായർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  34020650,  3972 0030,39918997

മനാമ: സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ
ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന  ദേവ്ജി - ബി കെ എസ്  ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

കലോത്സവത്തിനു മുന്നോടിയായി
 നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള കലോത്സവം തീമിൻ്റെ പ്രകാശനവും തുടർന്ന് കലോത്സവ ഓഫീസിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ കലോത്സവത്തിൻ്റെ ജനറൽ കൺവീനർ നൗഷാദ്  കലോത്സവ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.


മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ മാർച്ച് ഒന്നിന് ആരംഭിച്ച് 15ന് അവസാനിക്കും. മാർച്ച് അവസാന വാരത്തിൽ സ്റ്റേജ് ഇതര മത്സരങ്ങളോടെ കലോത്സവത്തിന് തുടക്കമാകും. ഈദ് അവധി ദിവസങ്ങളിൽ ശാസ്ത്രീയ നൃത്ത മത്സരങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു മത്സരങ്ങളും പൂർത്തിയാക്കി ഏപ്രിൽ അവസാന വാരത്തിൽ സമാപിക്കുന്ന രീതിയിലാണ് കലോത്സവ മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളതെന്ന് ജനറൽ കൺവീനർ പറഞ്ഞു.

ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന  കലോത്സവത്തിൽ, നൂറിലധികം വ്യക്തിഗത ഇനങ്ങളിലും 60 ഓളം ഗ്രൂപ്പിനങ്ങളിളുമായി മത്സരം നടക്കും. വ്യക്തിഗത ഇനങ്ങളിൽ  ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥികൾക്ക് കലാതിലകം, കലാപ്രതിഭ ,ബാല തിലകം, ബാല പ്രതിഭ പട്ടങ്ങളും അതിനുപുറമേ   ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സാഹിത്യരത്ന, സംഗീത രത്ന, നാട്യരത്ന, കലാരത്ന തുടങ്ങിയ പട്ടങ്ങളുംസമ്മാനിക്കും.

കേരളത്തിൽ നിന്നടക്കമുള്ള പ്രമുഖർ വിധികർത്താക്കളായി പങ്കെടുക്കുമെന്നും ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ ഏതു പൗരത്വമുള്ള കുട്ടിക്കും കലോത്സവത്തിൽ പങ്കെടുക്കാമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലുംഅറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്( Noushad 39777801)

 മികച്ച പ്രവർത്തനങ്ങൾക്ക്    ബഹ്‌റൈൻ സാമൂഹിക മന്ത്രാലയം   നൽകി വരുന്ന പുരസ്ക്കാരം  ബഹ്‌റൈൻ കേരളീയ സമാജത്തിനും   ലഭിച്ചു .  കഴിഞ്ഞ ദിവസം റിഫയിൽ  വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട  മിനിസ്റ്റർ ഒസാമ ബിൻ അഹമ്മദ് കലാഫ് അൽ അസ്‌ഫുരിൽ നിന്നും ബഹ്‌റൈൻ കേരളീയ  സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള പുരസ്ക്കാരം സ്വീകരിച്ചു. 

 

മനാമ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ അനുശോചന യോഗം ചേർന്നു.
 
സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു.
അരനൂറ്റാണ്ടുകാലം ജനപ്രതിനിധിയായി ജനങ്ങൾക്കിടയിൽ ജനങ്ങൾക്കു വേണ്ടി ജീവിച്ച സമാനതകളില്ലാത്ത രാഷ്ട്രീയ ജീവിതത്തിൻ്റെ ഉടമായായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ,ബഹ്റൈനിലെ  വിവിധ സംഘടന പ്രതിനിധികളായ കെ.എം.ചെറിയാൻ ,ബിനു കുന്നന്താനം, പ്രദീപ് പതേരി, ഡോ. പി.വി.ചെറിയാൻ, സോമൻ ബേബി, എൻ.കെ.മാത്യു, നിസാർ കൊല്ലം, സോവിച്ചൻ ചെന്നാട്ടുശ്ശേരി, അനീഷ് ഗൗരി തുടങ്ങിയവർ അനുശോചിച്ച് സംസാരിച്ച യോഗത്തിൽ സമാജം അംഗങ്ങളും മറ്റു സംഘടനാ പ്രതിനിധികളുമടക്കം നിരവധി പേർ സന്നിഹിതരായിരുന്നു

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വാർഷിക കലണ്ടറിലെ ഏറ്റവും വലിയ ആഘോഷ പരിപാടിയാണ് 'ശ്രാവണം' എന്നപേരിൽ വര്ഷം തോറും അരങ്ങേറുന്ന ഓണാഘോഷം. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ഓണാഘോഷത്തിന്റെ ദൈർഘ്യവും വൈവിധ്യവും കൊണ്ടുതന്നെ ലോകത്തിലെ തന്നെ മലയാളി പ്രവാസിസംഘടനകിൾക്കിടയിലെ ഏറ്റവും വലിയ ഓണാഘാഷം എന്ന ഖ്യാതി നേടിക്കഴിഞ്ഞു ഈ പവിഴദ്വീപിലെ സമാജത്തിന്റെ ഓണാഘോഷങ്ങൾ. വർഷങ്ങൾ കടന്നുപോകുംതോറും സംഘാടന മികവുകൊണ്ടും പരിപാടികളുടെ വൈവിധ്യങ്ങൾ കൊണ്ടും ശ്രാവണത്തിന്റെ മാറ്റ് കൂടിക്കൊണ്ടിരിക്കുകയാണ്.

'ശ്രാവണം '23' എന്ന പേരിലുള്ള ഈ വർഷത്തെ ഓണാഘോഷങ്ങൾ മികവുറ്റതാക്കാൻ ബൃഹത്തായ പദ്ധതികളാണ് സമാജം ആസ്രൂത്തണം ചെയ്തിരിക്കുന്നത്. രണ്ടു മാസങ്ങൾക്കു മുൻപ് തന്നെ തുടങ്ങിയ ആലോചനായോഗങ്ങളും പ്രഖ്യാപിക്കപ്പെട്ട പുതിയ ആകർഷണങ്ങളും തന്നെ അതിനു തെളിവാണ്. ശ്രീ. സുനീഷ് SASCO ജനറൽ കൺവീനറായി കൊണ്ടുള്ള ഇരുന്നൂറ്റിയൻപതോളം അംഗങ്ങളുള്ള വലിയ ഒരു സങ്കാടക കമ്മറ്റിയാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രൂപീകൃതമായിരിക്കുന്നതു.

ആഗസ്ത് 3ന് 'തോബിയാസ് ഒരു നാടകക്കാരൻ' എന്ന നാടകത്തോടെ തുടങ്ങുന്ന ഓണാഘോഷങ്ങൾ സെപ്തംബർ മാസം അവസാനം വരെ നീണ്ടുനിൽക്കും. ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഒരു പറ്റം പ്രശസ്ത കലാകാരന്മാരാണ് നാട്ടിൽനിന്നും സമാജത്തിന്റെ വേദിയിൽ പറന്നെത്തുക. തെന്നിന്ത്യയുടെ വാനമ്പാടി ചിത്ര, സാക്ഷാൽ ശ്രീകുമാരൻ തമ്പി, പ്രശസ്ത സംഗീത ബാൻഡ് 'മസാല കോഫീ' യുടെ പതിനാലംഗ ടീം, പ്രശസ്ത ടെലിവിഷൻ അവതാരകരായ രാജ് കലേഷ്, മാത്തുക്കുട്ടി, പ്രശസ്ത സംഗീതോപകരണ വാദകരായ സുബാഷ് ചേർത്തല, ശ്രീകുമാർ കലാഭവൻ, പി സ് നരേന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത പിന്നണി ഗായകരായ കല്ലറ ഗോപൻ, എസ് പി ദേവാനന്ദ്, ദേവിക വി നായർ, രേഷ്മ രാഘവേന്ദ്ര, നിഷാദ്, യാസിൻ, വേദ മിത്ര, പ്രശസ്ത പാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി, നാടൻപുലികളിയുടെ പ്രശസ്തി പേറുന്ന തൃശൂരിൽനിന്നുള്ള പത്തോളം പുലിക്കളി കലാകാരന്മാർ തുടങ്ങി ഒട്ടനവധി പ്രഗത്ഭരുടെ ഒരു നീണ്ട നിരതന്നെ ഈ വർഷത്തെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമാകും.

നാട്ടിൽനിന്നുള്ള കലാകാരന്മാർക്ക് പുറമെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ മലയാളി കലാകാരന്മാരെ ഒരുമിപ്പിച്ചുകൊണ്ടു അണിയിച്ചൊരുക്കുന്ന മൂന്നു മെഗാ പരിപാടികളാണ് ഈ വർഷം ഓണാഘോഷങ്ങളിലെ മറ്റൊരു പുതുമ.  GCC യിൽ തന്നെ ഇദംപ്രഥമമായി 100ൽ അധികം പേർപങ്കെടുക്കുന്ന തൃശൂരിന്റെ തനതു പുലിക്കളി, നൂറ്റിയന്പതോളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുക്കുന്ന തൃശൂരിന്റെ കൈകൊട്ടിക്കളി, നൂറിൽ അധികം കലാകാരന്മാരുമായി ഇൻഡയുടെ വൈവിധ്യ സംസ്കാരം വിളിച്ചോതുന്ന ചുവടുകളുമായി എത്തുന്ന 'രംഗ്' - കളേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്ത രൂപം എന്നിവയുടെ പരിശീലനപരിപാടികൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു കഴിഞ്ഞു.

ശ്രാവണം '23 ന്റെ ഭാഗമായി നാടൻകളികളും  മറ്റും ഉൾപ്പെടെ നിരവധി മത്സരങ്ങളാണ് പൊതുജനത്തിനായി നടത്തപ്പെടുക. വടംവലി, കബഡി,  അത്തപൂക്കളം, പായസം, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഓണപ്പുടവ, പരമ്പരാഗത ഇന്ത്യൻ വേഷം, ഓണപ്പാട്ട് എന്നീ മത്സരങ്ങൾ വിവിധദിനങ്ങളിലായി സമാജ വേദികളിൽ അരങ്ങേറും.

കുട്ടികൾക്കായി നാടൻകളികളും, സദ്യയും, കളിചിരികളുമായി എത്തുന്ന പിള്ളേരോണം, കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന ബഹ്‌റൈനിലെ പ്രവാസി സംഘടനകളും സമാജത്തിലെ സബ്കമ്മറ്റികളും പങ്കെടുക്കുന്ന മെഗാ ഘോഷയാത്ര, കേരളത്തിന്റെ രുചിപ്പെരുമകൾ നിറയുന്ന, മുൻവർഷങ്ങളിൽ ജനസാഗരം തീർത്ത മഹാരുചിമേള, സമാജം മലയാളം പാഠശാല അവതരിപ്പിക്കുന്ന 'ഓണനിലാവ്', ബഹ്‌റൈൻ പ്രതിഭ അവതരിപ്പിക്കുന്ന ഓണം സാംസ്കാരിക രാവ്, ബഹ്‌റൈനിലെ പ്രശസ്ത നാടൻ പാട്ടു കൂട്ടമായ, സഹൃദയ നാടൻ പാട്ടു സംഗം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ എന്നീ മറ്റനവധി പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി കാണികളെ ഓണലഹരിയിലാഴ്ത്തും.

സെപ്റ്റംബർ 22 ന് നടക്കുന്ന ഓണസദ്യയിൽ അയ്യായിരത്തോളം പേർക്കാണ് സദ്യ വിളമ്പുക. പ്രശസ്ത പാചക വിദഗ്ദൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഗം സദ്യയൊരുക്കാൻ നേതൃത്വം നൽകും. ഓണത്തെ വരവേൽക്കാൻ ദീപാലങ്കാരങ്ങളും തോരണങ്ങളും ഗജവീരന്മാരുമായി സമാജം അങ്കണം വരും ദിവസ്സങ്ങളിൽ ഒരുങ്ങിത്തുടങ്ങും. ശ്രാവണം '23 ന്റെ അതിഥികളായി നാട്ടിൽനിന്നും നിരവധി രാഷ്ട്രീയസാംസ്കാരിക രംഗത്തെ പ്രമുഖർ എത്തിച്ചേരും എന്നാണു സംഘാടകർ പ്രതീക്ഷിക്കുന്നത്. കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ആലത്തൂർ എം പി രമ്യ ഹരിദാസ് തുടങ്ങിയ പ്രമുഖർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

ഇൻഡോബഹ്‌റൈൻ ഡാൻസ് മ്യൂസിക് ഫെസ്റ്റ് പോലുള്ള ലോകോത്തര നിലവാരത്തിലുള്ള സാംസ്കാരിക പരിപാടികളാൽ ബഹ്രൈനികളുടെയും മറ്റു മലയാളിയിതര പ്രവാസസമൂഹത്തിന്റെയും ശ്രദ്ധപിടിച്ചുപറ്റിയ ബഹ്‌റൈൻ കേരളീയ സമാജം ഓണവും അതിന്റെ സംസ്കാരവും കൂടി മറ്റുള്ളവരിലേക്കെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഈ ഉദ്യമത്തിൽ പങ്കാളികളാകാനും സമാജത്തിന്റെ ലോകപ്രശസ്തമായ ഓണാഘോഷ പരിപാടികൾ ആസ്വദിക്കാനും ഏവരെയും ബഹ്‌റൈൻ കേരളീയ സമാജം ഭരണസമിതിയുടെ പേരിൽ സ്വാഗതം ചെയ്യുന്നു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery