• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബഹ്‌റൈൻ കേരളീയ സമാജം ബുക്ക് -സമ്മർ ഫെസ്റ്റ്  ലോഗോ പ്രകാശനം നടത്തി . 
ബഹറിൻ കേരളീയ സമാജം ഡിസംബർ പന്ത്രണ്ടാം തിയ്യതി മുതൽ ഇരുപത്തിരണ്ടാം തിയ്യതി വരെ നടത്തുന്ന ബി.കെ.സ്സ് -ഡി.സി.ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റ് & കൾച്ചറൽ കാർണിവൽ  ലോഗോ സമാജം  പ്രസിഡണ്ട്.പി.വി.രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എം.പി.രഘുവിന് നൽകികൊണ്ട് പ്രകാശനം നടത്തി.സമാജം ഭരണസമിതി അംഗങ്ങളും ബുക്ക് ഫെസ്റ്റ് കൺവീനർ.ഡി .സലിം മറ്റു ബുക്ക് ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു ഇത്തവണത്തെ ബുക്ക് ഫെസ്റ്റ് കൊച്ചിൻ ബിനാലെ മാതൃകയിൽ സമാജം അങ്കണം മുഴുവൻ ഉപോയഗപ്പെടുത്തികൊണ്ടു ഒരു ഉത്സവാന്തരീക്ഷംആക്കി മാറ്റുവാൻ സമാജം ചിത്രകല ക്ലബ്,ഫോട്ടോഗ്രാഫി ക്ലബ്, ലൈബ്രറി , സാഹിത്യ വിഭാഗം , വനിതാ വേദി , കലാവിഭാഗം തുടങ്ങി സമാജംഉപവിഭാഗങ്ങളുമായി സഹകരിച്ചു നടത്തുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞു.ഭക്ഷണ ശാലകൾ , സാഹിത്യ സമ്മേളനം,ക്യാമ്പ് ഫയർ, തുടങ്ങി ഇന്ത്യയിലെ അറിയപ്പെടുന്ന ഉന്നതരായ സാഹിത്യകാരൻമ്മാരെയും സിനിമാ മേഖലയിലുള്ള മഹത്‌വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നു സമാജം പ്രസിഡണ്ട്  അറിയിച്ചു.ഫെസറ്റ്ദിവസങ്ങളിൽ ജന്മദിനം,വിവാഹ വാർഷികം , തുടങ്ങിയവ ആഘോഷിക്കുന്നവർക്കു സമാജം അലങ്കരിച്ച വേദി ഒരുക്കികൊടുക്കും  .സുഹൃത്തുക്കളെയും ബന്ധു ക്കളെയും ക്ഷണിച്ചു ഈ വേദിയിൽ ജന്മ ദിനം , വിവാഹ വാർഷികം , വിജയാഘോഷം എന്നിവ നടത്താവുന്നതാണ്. തുടർന്ന് വരുന്ന ആഘോഷങ്ങൾക്ക് സമ്മാനിക്കാൻ ഒരു കരുതൽ  ആയി   പുസ്തക കിറ്റ് വാങ്ങി സൂക്ഷിക്കാവുന്നതും ആണ് . അതിനായി വിവിധ വിഭാഗങ്ങളിലുള്ള പുസ്തക സമ്മാന കിറ്റ് ലഭ്യമാക്കും . ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയാണ് ഈ ഈ സമ്മാന പദ്ധതി അണിയിച്ചൊരുക്കുന്നത് . ഇവയുടെ മുൻകൂട്ടി ബുക്കിങ്ങിനു ദിവ്യമധു ( 33032558  ) സവിത സുധീർ(33453500 ) ശ്രീവിദ്യ വിനോദ് ( 33004589 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ് .   അഞ്ഞുറുദിനാറിൽ കൂടുതൽ പുസ്തകങ്ങൾ മേളയിൽ നിന്നും വാങ്ങുന്നവർക്ക് സമാജം അവരുടെ വീടുകളിലോ സ്ഥാപനങ്ങളിലോ ബുക്ക് ഷെൽഫ് ഉൾപ്പെടെ ഉള്ള ഹോം - ഓഫീസ് ലൈബ്രറി സെറ്റ് ചെയ്തു കൊടുക്കുന്നതായിരിക്കും. പ്രവാസി സാഹിത്യ പ്രേമികൾകൾക്കും എഴുത്തുകാർക്കും പങ്കെടുക്കാവുന്ന നിരവധി സാഹിത്യ അനുബന്ധ പരിപാടികൾ ഇതിന്റെ ഭാഗം ആയി അണിയിച്ചൊരുക്കുന്നുണ്ട് .ജി സി സി തല സാഹിത്യ പ്രതിഭകളെയും ഇതിൽ അണിചേർക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു . ബഹ്‌റൈൻ കേരളീയ സമാജം അംഗ ഭേദമന്യേ സാഹിത്യ തല്പരരായ ഏതൊരു പ്രവാസിക്കും , സംഘടനക്കും ഈ പ്രവർത്തനങ്ങളിൽ അണിചേരാവുന്നതാണ് ആണ് . 
Previous Next

Under the patronage of the  Embassy of India, the Bahrain Keraleeya Samajam celebrates the International day of yoga  on Saturday 23rd June 2018. The event being held at BKS DJ Hall at 7pm. It will   include yoga demonstration and yoga practice. 

ബഹറിൻ കേരളീയ സമാജത്തിൽ തയ്യൽ ക്ലാസ്സുകൾ
ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യൽ ക്ലാസ്സുകളുടെ പുതിയ ബാച്ച് December 5   മുതൽ ആരംഭിക്കുന്നു. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. 
ശ്രീവിദ്യ വിനോദ് - 33004589
ശ്രീന ശശിധരൻ  - 35929620

പ്രിയ സമാജംകുടുംബങ്ങളെ,  
 
ബഹറിൻ കേരളീയ സമാജം കലാവിഭാഗം അണിയിച്ചൊരുക്കുന്ന 'ധുംധലക്ക' എന്ന വ്യത്യസ്തമായ നൃത്ത-സംഗീത പരിപാടി, 30/11/2018 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 7.30ന് സമാജം DJ ഹാളിൽ അരങ്ങേറുന്നു.
 
Zee TV ലെ എക്കാലത്തെയും മഹത്തായ ഡാൻസ് പരിപാടിയായ സൽസ (Salsa) നൃത്ത മത്സരത്തിലെ വിജയികളായ സോണാലിയുടെയും സുമന്തിന്റെയും വിസ്മയകരമായ നൃത്താവിഷ്‌കാരണങ്ങൾ കോർത്തിണക്കിക്കൊണ്ടാണ്, 'ധുംധലക്ക' അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സൽമാൻ ഖാൻ, ഷാരുഖ് ഖാൻ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ച് മുക്തകണ്ഠം പ്രശംസ നേടിയ ഇനങ്ങളാണ്, സൽസ (Salsa) യിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ സൊണാലിയും സുമന്തും അവതരിപ്പിക്കാൻ നടാടെ ബഹറിനിൽ എത്തുന്നത്.
 
ഏതൊരു കലാസ്നേഹിയുടെയും കണ്ണിനും കരളിനും ഇമ്പമേകാൻ, ബഹ്‌റൈനിലെ അറിയപ്പെടുന്ന മറ്റു കലാകാരന്മാരുടെയും തിരഞ്ഞെടുക്കപ്പെട്ട പരിപാടികളും 'ധുംധലക്ക'യുടെ മാറ്റുകൂട്ടും.
 
 
Previous Next

ബഹ്റൈൻ കേരളീയസമാജം ചിൽഡ്രൻസ് വിംഗിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം മെയ് 31 വ്യാഴാഴ്ച സമാജം പ്രസിഡണ്ട് ശ്രീ. രാധാകൃഷ്ണ പിള്ള ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.

 
 
സമാജം ഒരുക്കുന്ന വിവിധങ്ങളായ പരിപാടികളിൽ ചിൽഡ്രൻസ് വിംഗിന് അർഹമായ മുൻഗണന നൽകുന്നതായിരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. ചടങ്ങിൽ ചിൽഡ്രൻസ് വിംഗ് പാട്രൻസ് കമ്മറ്റി കൺവീനർ ശ്രീമതി. ഫാത്തിമ ഖമ്മീസ് സ്വാഗതം ആശംസിച്ചു.
 
 ഈ വർഷത്തെ ചിൽഡ്രൻസ് വിംഗിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ബാഡ്ജ് വിതരണവും പ്രസ്തുത ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു.
 
 ചിൽഡ്രൻസ് വിംഗിന്റെ പ്രസിഡണ്ടായി ആദിത്ത്. എസ്. മേനോൻ, ജനറൽ സെക്രട്ടറിയായി മാളവിക സുരേഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി രാഖി രാകേഷ് ( വൈസ് പ്രസിഡന്റ്),സ്റ്റീന ഷാജൻ ( വൈസ് പ്രസിഡന്റ്) , മറിയം ഖമീസ് ( ട്രഷറർ ),ആദിത്യ രഞ്ജിത്ത് ( എന്റർടൈൻമെന്റ് സെക്രട്ടറി), ദേവിക വാമദേവൻ ( അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി), റാനിയ നൗഷാദ് ( സ്പോർട്സ് സെക്രട്ടറി), നന്ദു അജിത് (അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി), നന്ദന ഉണ്ണികൃഷ്ണൻ ( ലിറ്റററി വിങ് സെക്രട്ടറി), ദേവഗംഗ സനിൽചന്ദ്രൻ( അസിസ്റ്റന്റ് ലിറ്റററി വിങ് സെക്രട്ടറി), നവനീത് നടരാജ് (മെമ്പർഷിപ് സെക്രട്ടറി), മിയ മറിയം  അലക്സ് ( അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി),അംരീൻ ഉണ്ണികൃഷ്ണൻ  (മെമ്പർ ),ഗംഗ വിപീഷ് ( മെമ്പർ) തീർത്ഥ സതീഷ് (മെമ്പർ), ഉദിത് ഉദയൻ ( മെമ്പർ )എന്നിവർ സ്ഥാനാരോഹണം നടത്തി.
 
സമാജം ജനറൽ സെക്രട്ടറി ശ്രീ. എം. പി രഘു ആശംസകൾ നേർന്ന് സംസാരിച്ചു. സമാജം വൈസ്  പ്രസിഡന്റും ചിൽഡ്രൻ 'സ് വിങ്  രക്ഷാധികാരിയായ  ശ്രീ. മോഹൻരാജ്  ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തന ലക്ഷ്യങ്ങളെ വിശദീകരിച്ച് സംസാരിച്ചു. നൂറ്റിഅൻപതിൽപ്പരം കുട്ടികൾ ഇതുവരെ ചിൽഡ്രൻസ് വിംഗിൽ  പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 
 ഇനിയും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
 ഈ വർഷം വിപുലവും വൈവിദ്ധ്യമാർന്നതുമായ പരിപാടികളാണ് ചിൽഡ്രൻസ് വിംഗ് ഒരുക്കാൻ ഉദ്ദേശിക്കുന്നത് .
 
 കുട്ടികൾക്കായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സ്പോർട്സ് ഡേക്ക് ഈ വർഷം തുടക്കം കുറിക്കും. തീയതികൾ പിന്നീട് പ്രഖ്യാപിക്കും. 
 
ചടങ്ങിന് പാട്രൻസ് കമ്മറ്റി അംഗങ്ങളായ അജിത് വാസുദേവൻ (ജോയിന്റ് കൺവീനർ), ബോബി പാറയിൽ , അനിൽ എ .ആർ , ജോസഫ് ആന്റണി ,മനു മാത്യു ,പേർളി  ഹെനെസ് റ്റ്  , ഷീബ രാജീവ് , വാണി ശ്രീധർ ,ദിവ്യ സദാശിവൻ ,ശ്രീജ ദാസ് , പ്രദീപ ലോഹിദാസ് ,ബിന്ദു കർത്താ,ഫ്‌ളൈടി സുമേഷ്   ..... എന്നിവർ നേതൃത്വം നൽകി. ചിൽഡ്രൻസ് വിംഗ്  പാട്രൻസ് കമ്മറ്റി കോ-ഓർഡിനേറ്റർ ശ്രീ. വിനയ ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.
 
Previous Next

ചമയവർണ്ണങ്ങളിലും നൃത്തചുവടുകളിലും വിസ്മയം തീർത്ത് ചരട് പിന്നിക്കളി"
 
 
മനാമ: ആവിഷ്ക്കാരത്തിന്റെ സവിശേഷതകൊണ്ടും ചമയങ്ങളുടെ വർണ്ണ പ്രഭ കൊണ്ടും ചുവടുകളുടെ വെത്യസ്ഥത കൊണ്ടും ആസ്വാദകർക്ക് വിസ്മയമൊരുക്കുന്ന അനുഭവമായി മാറി 
ചരട് പിന്നിക്കളി .
 
 
ബഹ്റൈറൈൻ കേരളീയ സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിലാണ് ഇന്ത്യയ്ക്ക് പുറത്ത് ഇത്രയും വിപുലമായി ഈ കലാരൂപം അരങ്ങേറിയത്.
 
 
''കേരളത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ പൗരാണിക കലാരൂപത്തെ അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെയാണ് സമാജം ഡയമണ്ട് ജൂബിലി ഹാളിലെ പ്രത്യേകം തയ്യാറാക്കിയ അരങ്ങിൽ അവതരിപ്പിച്ചത്.
 
 
ചരട് പിന്നിക്കളിയുടെ ഗുരുവായിരുന്ന വെഞ്ഞാറംമൂട് കുഞ്ഞിക്കുട്ടിയമ്മയിൽ നിന്ന് പരിശീലനം നേടിയ ബഹ്റൈനിലെ പ്രമുഖ നാടക പ്രവർത്തകൻ വിഷ്ണുനാടക ഗ്രാമത്തിന്റെ ശിക്ഷണത്തിൽ ആഴ്ചകൾ നീണ്ട പരിശീലനത്തിനു ശേഷമാണ്
 
പതിനെട്ട് പേർ വീതമുള്ള നാല് സംഘങ്ങളായി സ്ത്രീകളും കുട്ടികളുമടക്കം എഴുപത്തിരണ്ടുപേർ ഈ കലാരൂപത്തെ അരങ്ങിലെത്തിച്ചത്.
 
 
ശ്രീകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചരട് പിന്നിക്കളിയിൽ പ്രചാരത്തിലുള്ള ഉറിതുന്നൽക്കളി, ഊഞ്ഞാൽ തുന്നിക്കളി, ആളെച്ചുറ്റിക്കളി എന്നീ മൂന്ന് കളികളും തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.
 
സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ച് ചരട് പിന്നിക്കളിക്ക് തുടക്കം കുറിച്ചു.സമാജം ജനറൽ സെക്രട്ടറി എം.പി രഘുവും വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസും ആശംസകൾ അർപ്പിച്ച ചടങ്ങിൽ വനിതാ വേദി സെക്രട്ടറി രജിത അനി സ്വാഗതവും വനിതാ വേദി കലാവിഭാഗം സെക്രട്ടറി ജോബി ഷാജൻ നന്ദിയും രേഖപ്പെടുത്തി.
 
 
ചരട് പിന്നിക്കളിക്കളിക്ക് മുന്നോടിയായി വാശിയേറിയ ഉറിയടി/ മത്സരവും വിവിധ കാതുക മത്സരങ്ങളും 
തുടർന്ന് ഡാൻഡിയയും അരങ്ങേറി.  രാഖി രാകേഷ് അശ്വിൻ ഷാജ് എന്നിവർ അവതരിപ്പിച്ച നൃത്തതോടെയായിരുന്നു ചരടുപിന്നിക്കളിക്കു തുടക്കമായത്.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery