• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

Accordion Panel

This is subtitle...

"കല രുചി "ചിത്ര ശില്പ കരകൗശല പരിശീലന കളരിയും പ്രദർശനവും

ചിത്രരചനയിലും അലങ്കാര വസ്തുക്കളുടെ നിർമ്മാണത്തിലും താത്പര്യമുള്ള വനിതകൾക്കായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി ചിത്രകലാ ക്ലബ്ബിന്റെ സഹകരണത്തോടെ  ചിത്ര-ശില്പ - കരകൗശല പരിശീലന കളരിയും കരകൗശല -ചിത്രകലാ പ്രദർശനവും സംഘടിപ്പിക്കുന്നതായി സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ദിലീഷ് കുമാര്‍ വി എസ് ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

 "കല രുചി " എന്ന് പേരിലുള്ള ഈ ശില്പശാലയും പ്രദർശനവും ആഗസ്റ്റ് 10 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ആരംഭിക്കും.

 ഡ്രോയിംഗ്, പെയിന്റിംഗ്, ഫേബ്രിക് പെയിന്റിംഗ്, ഗ്ലാസ്സ് പെയിന്റിംഗ്, ഡോൾ മേക്കിങ് തുടങ്ങി വിവിധ അലങ്കാര വസ്തുക്കളുടെ നിർമ്മാണം എന്നിവയിൽ  പ്രഗത്ഭരായവർ പരിശീലനത്തിന് നേതൃത്വം നൽകും.

 പരിശീലനത്തിനാവശ്യമായ പഠനസാമഗ്രികൾ സംഘാടകർ നൽകുന്നതാണ് എങ്കിലും, പെൻസിൽ, ബ്രഷ്, കത്രിക, തുടങ്ങിയ പഠനോപകരണങ്ങൾ പരിശീലനത്തിനെത്തുന്നവർ കരുതേണ്ടതാണ്.

 പരീശീലന കളരിയുടെ  ഭാഗമായി നടത്തുന്ന കരകൗശല വസ്തുക്കളുടേയും ചിത്രങ്ങളുടേയും പ്രദർശനത്തിൽ തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുവാനും

പരിശീലന കളരിയിൽ പങ്കെടുക്കുവാനും താത്പര്യമുള്ളവർക്ക്  ആഗസ്റ്റ് 8 വരെ പേര് നൽകാവുന്നതാണ്. 

 പരിശീലന കളരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:മോഹിനി തോമസ്,( വനിതാവേദി പ്രസിഡന്റ്‌):39804013,രജിത അനി( വനിതാവേദി ജനറല്‍സെക്രട്ടറി : 38044694,ഹരീഷ് മേനോൻ:( സമാജം ആക്ടിംഗ് വൈസ് പ്രസിഡന്റ്‌)33988196.

 

Who we are..

The Bahrain Keraleeya Samajam (BKS), established in the year 1947 by a group of visionaries, is today one of the oldest and largest leading socio-cultural organizations on the island.

Read more

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery