• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

Accordion Panel

This is subtitle...

ബി കെ എസ്സ് സമ്മർക്യാമ്പ്‌ ഉദ്ഘാടനം ജൂലൈ 2ന്

കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മർ ക്യാമ്പ്‌ ഈ വര്ഷവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻതീരുമാനിച്ചിരിക്കുന്നു 2016 ജൂലൈ 3മുതൽ ആഗസ്റ്റ്‌19 വരെ ഒന്നര

കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മർ ക്യാമ്പ്‌ ഈ വര്ഷവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻതീരുമാനിച്ചിരിക്കുന്നു 2016 ജൂലൈ 3മുതൽ ആഗസ്റ്റ്‌19 വരെ ഒന്നര മാസത്തോളം നീണ്ടു നില്ക്കുന്ന ക്യാമ്പ്‌ ആണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 2 ശനിയാഴ്ച വൈകീട്ട് എട്ടു മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണെന്ന് സമാജം പ്രസിഡന്റ്‌ ശ്രീ . പി .വി .രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി ശ്രീ. എൻ .കെ .വീരമണി എന്നിവർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തുന്നത് കേരളത്തിൽ ഏറെ അറിയപ്പെടുന്ന ചിക്കൂസ് കാളിയരങ്ങിന്റെ ഡയറക്ടറും , ചിത്രകാരനും, നാടക രചയിതാവ് , നാടക സംവിധായകൻ , ടെലിവിഷൻ അവതാരകൻ ,എന്നീ നിലകളിൽ മികവ് തെളിയിച്ച കലാധ്യാപകൻ കൂടി ആയിരുന്ന ശ്രീ . ചിക്കൂസ് ശിവനും ക്യാമ്പിൽ എന്നും തന്റെ സഹായിയായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി . രാജി ശിവനും ആണ് .ഇവർക്കൊപ്പം സമാജത്തിലെ സന്നദ്ധ സേവകരായ ഇരുപതോളം വനിതകളും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരിക്കും .
5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുക പങ്കെടുക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം ജൂണ്‍ 25 ന് രജിസ്ട്രേഷൻ അവസാനിക്കും ബഹറിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ്‌ അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ശ്രീമതി .ശാന്ത രഘു ക്യാമ്പ് കൺവീനറും, മനോഹരൻ പാവറട്ടി, സിറാജുദീൻ എന്നിവർ കോ-ഓർഡിനെറ്റർ ആയുള്ള വിപുലമായ കമ്മറ്റിയാണ് ഇതിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

പ്രവാസികളായ നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സംസ്കാരത്തേയും ,സാഹിത്യത്തെയും ,കലയേയും,പാരമ്പര്യത്തെയും എല്ലാം തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരം ആണ് ഇത്തരം ക്യാമ്പുകൾ .ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ്‌ വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം ഭരണസമിതി അഭ്യര്‍ത്ഥിച്ചു. രജിസ്ട്രേഷനും മറ്റു കാര്യങ്ങൾക്കും സമാജം ഓഫിസുമായോ താഴെ പറയുന്ന നമ്പരു കളിലോ ബന്ധപ്പെടുക ശാന്ത രഘു( 36003696 ) മനോഹരൻ പാവറട്ടി ( 39848091).

Who we are..

The Bahrain Keraleeya Samajam (BKS), established in the year 1947 by a group of visionaries, is today one of the oldest and largest leading socio-cultural organizations on the island.

Read more

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery