• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

Column Add

This is subtitle...

Previous Next

സമാജത്തിൽ കേരള സദ്യ നവംബർ 2 ന്

സമാജത്തിൽ കേരള സദ്യ നവംബർ 2 ന്

മനാമ: പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ബഹ്റൈറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന കേരളസദ്യ നവംബർ 2 വെള്ളിയാഴ്ച 
നടക്കുമെന്ന് സമാജം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു
 
അയ്യായിരം പേർക്കായി ഒരുക്കുന്ന കേരള സദ്യയുടെ കൂപ്പൺ വിതരണത്തിന്റെ ഔപചാരികമായ ഉദഘാടനം സമാജത്തിൽ നടന്ന ചടങ്ങിൽ  ആദ്യ കൂപ്പൺ കുമാരി.നൈന മുഹമ്മദലിക്ക് നൽകിക്കൊണ്ട് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു.
 
സദ്യ ഒരുക്കുന്നതിനാവശ്യമായ വിഭവങ്ങൾ സംഭാവനയായി സമാഹരിച്ചു കൊണ്ട്  സദ്യയിലുടെ ലഭിക്കുന്ന വരുമാനം മുഴുവൻ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും അതുവഴി കേരളത്തിന്റെ പുന:നിർമ്മാണ പ്രവർത്തനങ്ങളിൽ ബഹ്റൈൻ മലയാളികളുടെ പങ്ക് നിർവ്വഹിക്കുകയാണ് ഉദ്ദേശ്യമെന്നും സമാജം പ്രസിഡന്റ് പറഞ്ഞു.
പാചക കലയിലെ കുലപതിയായ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വിഭവസമൃദ്ധമായ കേരള സദ്യ ഒരുക്കുന്നത്. സദ്യയുടെ കൂപ്പണുകൾ സമാജത്തിലെ പ്രത്യേക കൗണ്ടറിൽ നിന്നും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഉണ്ണികൃഷ്ണപിള്ള 34451324

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery