• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

മലയാളം പാഠശാല

എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രി 8:00 മണി മുതല്‍ 9:30 വരെ.

ജനുവരി തണുപ്പിന് ചൂട് പകർന്ന ഫുട് ബാൾ മത്സരം

മനാമ: ബഹ് റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങും ഇൻഡോർ ഗെയിംസ് വിങ്ങും സംയുക്തമായി സംഘടിപ്പിച്ച പതിനേഴ് വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കായുള്ള " റോൾ ദി ബാൾ " സിക്സ് ഏ സൈഡ് ഫുട് ബാൾ ടൂർണമെന്റ് വീശിയടിച്ച ജനുവരി തണുപ്പിന്  കാൽപന്ത് കളിയിലെ  പുത്തൻ വാഗ്ദാനങ്ങളുടെ ആവേശവും കരുത്തും ചെറുത്തുനിൽപ്പും ചൂട് പകർന്നു.
 
ഒൻപത് പേർ അടങ്ങുന്ന പതിനൊന്ന് ടീമുകൾ മൂന്ന് പൂളുകളിലായി മത്സരിച്ച ആദ്യ പാദത്തിൽ നിന്ന് മുന്നിലെത്തിയ നാല് ടീമുകളുടെ സെമി ഫൈനലുകളും കലാശ കളിയും ഇന്ന് വൈകിട്ട് 6 മുതൽ സമാജം ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.
 
മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാ കൃഷ്ണ പിള്ള നിർവഹിച്ചു. നൂറിൽപ്പരം കായിക താരങ്ങളുടെ പങ്കാളിത്തവും  കായിക രംഗത്ത് യുവ തലമുറ കാട്ടുന്ന  അർപ്പണവും ആവേശം നൽകുന്നതായും തെരഞ്ഞെടുക്കപ്പെ ടുന്നവർക്ക് വിദഗ്ദ്ധ പരിശീലനത്തിനായി പദ്ധതികൾ നടപ്പിലാക്കുമെന്നും  മികച്ച താരത്തിനും കൂടുതൽ ഗോൾ സ്‌കോർ ചെയ്യുന്ന താരത്തിനും മികച്ച ഗോളിക്കും ഒപ്പം മികച്ച ഫെയർ ടീമംഗങ്ങൾക്കും ട്രോഫികൾ നൽകുമെ ന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.    മുൻ കേരള പോലീസ് താരവും കേരളം ജൂനിയർ ടീമംഗവുമായിരുന്ന നിക്സണും മുൻ സന്തോഷ് ട്രോഫി താരവുമായിരുന്ന പാച്ചനും മത്സരങ്ങൾ നിയന്ത്രിച്ചു .
 
ചിൽഡ്രൻസ് വിങ് പേട്രൻസ് കമ്മിറ്റി കോർഡിനേറ്റർ വിനയ ചന്ദ്രൻ, കൺവീനർ ഫാത്തിമ  ഖമ്മീസ്, ഈവന്റ് കോർഡിനേറ്റർ അനിൽ സി ആർ, ടോണി പെരുമാന്നൂർ മറ്റ് അംഗങ്ങൾ ചിൽഡ്രൻസ് വിങ് കമ്മിറ്റി സെക്രട്ടറി മാളവിക സുരേഷ്,  സ്പോർട്സ് സെക്രട്ടറി റാനിയ നൗഷാദ്, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി നന്ദു അജിത്, മറിയം ഖമ്മീസ്( ട്രഷറര്‍ ),ഉദിത് ഉദയന്‍( അസിസ്റ്റന്റ്‌ മെംബെര്‍ഷിപ്‌ സെക്രട്ടറി ) മറ്റ് അംഗങ്ങൾ സമാജം വൈസ് പ്രസിഡന്റ് മോഹൻ രാജ് ,ഇൻഡോർഗെയിംസ് സെക്രട്ടറി ഷാനിൽ അബ്ദുൽ റഹുമാൻ, അസിസ്റ്റന്റ് സെക്രട്ടറി ടി ജെ ഗിരീഷ് , മെമ്പർ ഷിപ് സെക്രട്ടറി ബിനു വേലിയിൽ  കലാ വിഭാഗം സെക്രട്ടറി ഹരീഷ്എ മേനോന്‍ ന്നിവർ നേതൃ ത്വം നൽകി.

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery