മനാമ: ഭാരതത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ (ബി.കെ.എസ്.) പതാക ഉയർത്തൽ ചടങ്ങ് നടന്നു. ബി.കെ.എസ്. ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ പതാക ഉയർത്തി.
ചടങ്ങിൽ ആക്ടിങ് സെക്രട്ടറി മഹേഷ് ജി. പിള്ള, സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, സമ്മർ ക്യാമ്പ് ഡയറക്ടർ ഉദയൻ കുണ്ടംകുഴി, മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ വേണുഗോപാൽ ബാലകൃഷ്ണൻ, ചാരിറ്റി വിംഗ് കൺവീനർ കെ. ടി. സലിം, ശ്രീ ഫൈസൽ, ശ്രീ റെജി കുരുവിള, ശ്രീ ബിജോയ്, ശ്രീ സകറിയ, മാസ്റ്റർ നിദിൽ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 5 മണിക്ക് ബി.കെ.എസ്. പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ സമാജത്തിൽ പ്രസംഗ മത്സരം നടക്കും.

