മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം', കേരളത്തിന്റെ വൈവിധ്യമാർന്ന തനത് നാടൻ കളികളാൽ ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത വിവിധ നാടൻ കളികൾ ഓണാഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി.
തലയണയടിയും കണ്ണ് കെട്ടി കുടമടിയും, നാരങ്ങ സ്പൂൺ മത്സരവും, കൗതുകമുണർത്തിയ സുന്ദരിക്ക് പൊട്ട് തൊടൽ മത്സരവും കാണികളെ ആവേശത്തിലാക്കി. ഉന്ത് കളിയും ചാക്കിൽ ചാട്ടവും, കൈക്കരുത്തും മെയ്‌വഴക്കവും തെളിയിച്ച കിളിത്തട്ട് കളിയും ഏറെ ശ്രദ്ധേയമായി. വാശിയേറിയ ഉറിയടി മത്സരം കാണികളിൽ ആവേശം നിറച്ചപ്പോൾ തീറ്റ മത്സരം കാണികളിൽ ചിരി നിറച്ചു. സാവധാനത്തിൽ സൈക്കിൾ ചവിട്ടി വിജയിയെ കണ്ടെത്തുന്ന സ്ലോ സൈക്കിൾ റേസ് മത്സരവും വ്യത്യസ്തമായി.
നാടൻ കളികൾക്ക് പുറമെ, നിരവധി ടീമുകൾ പങ്കെടുത്ത കബഡി മത്സരവും നടന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ തുളുനാടൻ കബടി ടീം ഒന്നാം സ്ഥാനവും, യുണൈറ്റഡ് ബഹ്‌റൈൻ കബഡി ടീം രണ്ടാം സ്ഥാനവും നേടി. ബഹ്റൈനിലെ മലയാളി സമൂഹത്തിന് ഒരുമിച്ച് കൂടാനും ഓണാഘോഷങ്ങളുടെ സന്തോഷം പങ്കിടാനുമായി സംഘടിപ്പിച്ച ഈ പരിപാടികൾക്ക് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗ്ഗീസ് ജോർജ്ജ്, പ്രോഗ്രാം കൺവീനർമാരായ ബോണി ജോസ്, ഷാജി ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.