• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

സെപ്റ്റംബർ ഒന്നിന് ഈ വർഷത്തെ ഓണാഘോഷങ്ങളുടെ കൊടിയേറ്റം സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു. നൂറിൽ പരം വാദ്യ കലാകാരന്മാർ അണിനിരന്ന വാദ്യഘോഷം കണ്ണിനും കാതിനും കുളിർമ്മയേകി. തുടർന്ന് നടന്ന സമാജം അംഗം അനു തോമസ് നേതൃത്വം നൽകിയ എൺപതിലധികം കലാകാരന്മാർ പങ്കെടുത്ത വള്ളപ്പാട്ടു ഹൃദ്യമായി . വിജിത ശ്രീജിത്തിന്റെ നേതൃത്വത്തിൽ നൂറിൽ പരം ഗായകർ അവതരിപ്പിച്ച ഓണാപാട്ടു വേറിട്ട അനുഭവം സമ്മാനിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ , ശ്രാവണം ഓണാഘോഷ കമ്മിറ്റി കൺവീനർ വറുഗീസ് ജോർജ് , ഭരണ സമിതി അംഗങ്ങൾ ശ്രാവണം ആഘോഷകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു .കെല്ലർ ജനറൽ മാനേജർ ഇളങ്കോ , എബി , (സൂപ്പർ ഫുഡ്) ,സിൻജ് എക്സ്ചേഞ്ച് ജനറൽ മാനേജർ സുരേഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉണ്ണികൃഷ്ണ പിള്ളയുടെയും വിനയചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങു സംഘടിപ്പിച്ചത്.

സെപ്റ്റംബർ നാലിന് ബഹറൈനിലെ പ്രമുഖ സംഘടനകളും കൂട്ടായ്മകളും പങ്കെടുക്കുന്ന വാശിയേറിയ കമ്പവലി മത്സരം.

സെപ്റ്റംബർ അഞ്ചിന് പ്രമുഖ ഗായകൻ പി ജയചന്ദ്രന്റെ അനശ്വര ഗാനങ്ങളുമായി ഗാനമേളയിൽ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരായ പന്തളം ബാലൻ, രവിശങ്കർ, പ്രമീള തുടങ്ങിയവർ പങ്കെടുക്കുന്നു.

 പി ജയചന്ദ്രന്റെ ജീവിതത്തെയും ഗാനങ്ങളെയും സ്മരിച്ചുകൊണ്ട്  മലയാളത്തിലെ ഗാനസാഹിത്യ മേഖലയിലെ പ്രമുഖ എഴുത്തുകാരൻ രവി മേനോന്റെ പ്രഭാഷണം.

 സെപ്റ്റംബർ ആറിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് ഡാൻസ് അവതരണങ്ങൾ.

 സെപ്റ്റംബർ ഏഴിന് ഓണപുടവ മത്സരം

 സെപ്റ്റംബർ എട്ടിന്  ബി കെ എസ് എന്റർടൈമെന്റ് വിഭാഗം സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.

 സെപ്റ്റംബർ ഒൻപതിന്  ഓണപ്പാട്ടുമത്സരം

 സെപ്റ്റംബർ പത്തിന് എന്റെ കേരളം എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 11ന് ഐഡിയ സ്റ്റാർ സിംഗേഴ്സിലെ പ്രമുഖ താരങ്ങളായി മാറിയ അനുശ്രീ, നന്ദ, ബലറാം, ശ്രീരാഗ് തുടങ്ങിയ യുവ ഗായകരുടെ ഗാനമേള.

സെപ്റ്റംബർ പന്ത്രണ്ട്  രാവിലെ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
വൈകുന്നേരം മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. മധു ബാലകൃഷ്ണൻ, നിഷാദ്,അനാമിക തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള.

 സെപ്റ്റംബർ പതിമുന്നിന് പായസമത്സരം തുടർന്ന് തിരുവാതിര മത്സരം.

സെപ്റ്റംബർ പതിനാലിനു ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം  മത്സരങ്ങൾ.

 സെപ്റ്റംബർ 15ന് ആരവം മരം ബാൻഡ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ.

 സെപ്റ്റംബർ പത്തിനാറ്, പതിനേഴ്  ദിവസങ്ങളിൽ വിവിധ നടൻ കളികളുടെ അവതരണം.

സെപ്റ്റംബർ പതിനെട്ടിന് കബഡി മത്സരം

 സെപ്റ്റംബർ പത്തൊൻപത്തിന്  ബാല്യക്കാലത്ത് തന്നെ വയലിൻ വായനയിൽ പ്രതിഭ തെളിയിച്ച പ്രശസ്ത വയലിനിസ്റ്റ് ഗംഗ ശശിധരന്റെ വയലിൻ അവതരണം.

 സെപ്റ്റംബർ ഇരുപതിന് ബഹ്റൈനിലെ പ്രമുഖ ഡാൻസ് ടീമുകൾ തമ്മിലുള്ള സിനിമാറ്റിക് ഡാൻസ് മത്സരം.

സെപ്റ്റംബർ ഇരുപത്തിയെന്ന് മ്യൂസിക് ഫ്യൂഷൻ ഫിയസ്റ്റ.

സെപ്തംബര് ഇരുപത്തിരണ്ടു തരംഗ് - നൃത്ത സംഗീത പരിപാടി 

 സെപ്റ്റംബർ ഇരുപത്തിയഞ്ചിന്  മ്യൂസിക് ഡാൻസ് ഡ്രാമ വിദ്യാവലി

സെപ്റ്റംബർ ഇരുപത്തിയാറിന് ആര്യദയാലും സച്ചിൻ വാര്യരും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ബാൻഡ് ഷോ.

 സെപ്തംബർ ഇരുപത്തിഏഴിന്  മെഗാ തിരുവാതിര അവതരണം

ഒക്ടോബര് ഒന്നിന്   മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ  ശ്രീ വിദ്യാധരൻ  മാസ്റ്ററുടെ  സംഗീത രംഗത്തെ വിപുലമായ സംഭാവനകൾ പരിഗണിച്ച്  സംഘടിപ്പിക്കുന്ന പാട്ടുകൾ -മുഘ്യ അതിഥി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 

ഒക്ടോബർ രണ്ടിന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾ,  മുഖ്യാതിഥി വിദ്യ അയ്യർ ഐഎഎസ് പങ്കെടുക്കും.

ഒക്ടോബർ മൂന്നിന്  പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്

വർഗീസ് ജോർജ് (39291940) ജനറൽ കൺവീനറും ,ഹരികൃഷ്ണൻ, നിഷാ ദിലീഷ്,രാജേഷ് കെ പി,അഭിലാഷ് വെള്ളുക്കൈ,അനിതതുളസി,രജനി മേനോൻ, സജ്‌ന നൗഷാദ് തുടങ്ങിയവർ  ജോയിൻ കൺവീനർമാരും ആയ നൂറിൽ അധികം വരുന്ന സമാജം ശ്രാവണം ഓണാഘോഷ കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.

ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള ബഹറൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ  ഇന്ന്  29 ആഗസ്ത് , വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുമെന്ന് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദർശനവും വിതരണവും  നടക്കുന്ന രുചി മേളക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും  വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും സെലിബ്രൈറ്റികളുമൊക്കെ പ്രദർശനം കാണാൻ എത്തിച്ചേരുമെന്നും പി വി.രാധാകൃഷ്ണപിള്ള അറിയിച്ചു.

വിവിധ ഭക്ഷണ സംസ്ക്കാരത്തെ പ്രതിനിധികരിക്കുന്ന  മുപ്പതോളം   സ്റ്റാളുകളിൽ ആയിരകണക്കിന് ആളുകൾ സന്ദർശിക്കുമെന്ന്  പ്രതിക്ഷിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.

29 ആഗസ്ത്  വെള്ളിയാഴ്ച രണ്ട് മണി മുതൽ നടക്കുന്ന മഹാ രുചിമേളക്കിടയിൽ നിരവധി വിനോദ പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവതാരകനും മജിഷ്യനുമായ രാജ് കലേഷ് പങ്കെടുക്കും.  കൂടുതൽ വിവരങ്ങൾക്ക് മ ഹാ രുചിമേള കൺവീനർ അജികുമാർ  39800143 , ജോബി ഷാജൻ33185698      അനീ ടി. 38408430 ( ജോയിന്റ്‌ കൺവീനർമാർ) എന്നിവരെ  ബന്ധപ്പെടാവുന്നതാണ്.

വറുഗീസ് ജോർജ്ജ്  ജനറൽ കൺവീനറായ സംഘാടക സമിതിയാണ്  ഈ വർഷത്തെ സമാജം ഓണാഘോഷമായ  ശ്രാവണം സംഘടിപ്പിക്കുന്നത്. ഏവർക്കും സ്വാഗതം.

ബഹറൈൻ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണം 2025 ഭാഗമായി ഈ വർഷവും ഓണാഘോഷം വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ കൊണ്ട് ശ്രദ്ധേയമായിരിക്കുമെന്ന്  സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ,  ശ്രാവണം ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിന്റെ സാംസ്കാരികവും കലാപരവുമായ ഓണ പൈതൃകത്തെ ഓർമ്മപ്പെടുത്തുകയും  അതേ സമയം ആധുനിക മലയാളി സമൂഹത്തിന്റെ കലാഭിരുചികളെയും സമ്മിശ്രമായി സമീപിക്കുന്ന സമീപനത്തിലൂടെ ബഹറിൻ കേരളീയ സമാജം ഓണാഘോഷങ്ങളിലൂടെ പ്രവാസി മലയാളി സമൂഹത്തിലെ പുതു തലമുറക്ക് പരിചയപ്പെടുത്താനാണ് എല്ലാകാലത്തും ശ്രമിക്കാറുള്ളതെന്നും
സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണൻ പിള്ള പറഞ്ഞു.

 കേരളത്തിന് പുറത്ത് മലയാളികൾക്കിടയിൽ നടക്കുന്ന ഓണാഘോഷങ്ങളിലെ ഏറ്റവും വിപുലവും ദീർഘവുമായ പരിപാടികൾക്കാണ്  സമാജം നേതൃത്വം നൽകുന്നത്.

ഓണാഘോഷത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്ന പിള്ളേരോണം സംഘടിപ്പിച്ചുകൊണ്ട് ആരംഭിച്ച ബഹറിൻ കേരള സമാജത്തിന്റെ ശ്രാവണം ഓണാഘോഷത്തിൽ ആഗസ്റ്റ് 29ന്
 രുചി മേള സംഘടിപ്പിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ രുചി ഭേദങ്ങളെ പരിചയപ്പെടുത്താനും ആസ്വദിക്കാനുമുള്ള മികച്ച അവസരമാ യിരിക്കും രുചി മേള.

സെപ്റ്റംബർ ഒന്നിന് ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങായ കൊടിയേറ്റം സംഘടിപ്പിക്കും. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള കൊടികയറ്റി ഉൽഘാടനം നിർവഹിക്കും.

സെപ്റ്റംബർ നാലിന് ബഹറൈനിലെ പ്രമുഖ സംഘടനകളും കൂട്ടായ്മകളും പങ്കെടുക്കുന്ന വാശിയേറിയ കമ്പവലി മത്സരം.

സെപ്റ്റംബർ അഞ്ചിന് പ്രമുഖ ഗായകൻ പി ജയചന്ദ്രന്റെ അനശ്വര ഗാനങ്ങളുമായി ഗാനമേളയിൽ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരായ പന്തളം ബാലൻ, രവിശങ്കർ, പ്രമീള തുടങ്ങിയവർ പങ്കെടുക്കുന്നു.

 പി ജയചന്ദ്രന്റെ ജീവിതത്തെയും ഗാനങ്ങളെയും സ്മരിച്ചുകൊണ്ട്  മലയാളത്തിലെ ഗാനസാഹിത്യ മേഖലയിലെ പ്രമുഖ എഴുത്തുകാരൻ രവി മേനോന്റെ പ്രഭാഷണം.

സെപ്റ്റംബർ ആറിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് ഡാൻസ് അവതരണങ്ങൾ.

സെപ്റ്റംബർ ഏഴിന് ഓണപുടവ മത്സരം

സെപ്റ്റംബർ എട്ടിന്  ബി കെ എസ് എന്റർടൈമെന്റ് വിഭാഗം സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.

സെപ്റ്റംബർ ഒൻപതിന്  ഓണപ്പാട്ടുമത്സരം

സെപ്റ്റംബർ പത്തിന് എന്റെ കേരളം എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 11ന് ഐഡിയ സ്റ്റാർ സിംഗേഴ്സിലെ പ്രമുഖ താരങ്ങളായി മാറിയ അനുശ്രീ, നന്ദ, ബലറാം, ശ്രീരാഗ് തുടങ്ങിയ യുവ ഗായകരുടെ ഗാനമേള.

സെപ്റ്റംബർ പന്ത്രണ്ട്  രാവിലെ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
വൈകുന്നേരം മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. മധു ബാലകൃഷ്ണൻ, നിഷാദ്,അനാമിക തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള.

 സെപ്റ്റംബർ പതിമുന്നിന് പായസമത്സരം തുടർന്ന് തിരുവാതിര മത്സരം.

സെപ്റ്റംബർ പതിനാലിനു ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം  മത്സരങ്ങൾ.

സെപ്റ്റംബർ 15ന് ആരവം മരം ബാൻഡ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ.

സെപ്റ്റംബർ പത്തിനാറ്, പതിനേഴ്  ദിവസങ്ങളിൽ വിവിധ നടൻ കളികളുടെ അവതരണം.

സെപ്റ്റംബർ പതിനെട്ടിന് കബഡി മത്സരം

സെപ്റ്റംബർ പത്തൊൻപത്തിന്  ബാല്യക്കാലത്ത് തന്നെ വയലിൻ വായനയിൽ പ്രതിഭ തെളിയിച്ച പ്രശസ്ത വയലിനിസ്റ്റ് ഗംഗ ശശിധരന്റെ വയലിൻ അവതരണം.

സെപ്റ്റംബർ ഇരുപതിന് ബഹ്റൈനിലെ പ്രമുഖ ഡാൻസ് ടീമുകൾ തമ്മിലുള്ള സിനിമാറ്റിക് ഡാൻസ് മത്സരം.

സെപ്റ്റംബർ ഇരുപത്തിയെന്ന് മ്യൂസിക് ഫ്യൂഷൻ ഫിയസ്റ്റ.
 
സെപ്തംബര് ഇരുപത്തിരണ്ടു തരംഗ് - നൃത്ത സംഗീത പരിപാടി 

സെപ്റ്റംബർ ഇരുപത്തിയഞ്ചിന്  മ്യൂസിക് ഡാൻസ് ഡ്രാമ വിദ്യാവലി

സെപ്റ്റംബർ ഇരുപത്തിയാറിന് ആര്യദയാലും സച്ചിൻ വാര്യരും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ബാൻഡ് ഷോ.

സെപ്തംബർ ഇരുപത്തിഏഴിന്  മെഗാ തിരുവാതിര അവതരണം
 
ഒക്ടോബര് ഒന്നിന്   മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ  ശ്രീ വിദ്യാധരൻ  മാസ്റ്ററുടെ  സംഗീത രംഗത്തെ വിപുലമായ സംഭാവനകൾ പരിഗണിച്ച്  സംഘടിപ്പിക്കുന്ന പാട്ടുകൾ -മുഘ്യ അതിഥി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 

ഒക്ടോബർ രണ്ടിന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾ,  മുഖ്യാതിഥി വിദ്യ അയ്യർ ഐഎഎസ് പങ്കെടുക്കും.

ഒക്ടോബർ മൂന്നിന്  പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്

വർഗീസ് ജോർജ് (39291940) ജനറൽ കൺവീനറും ,ഹരികൃഷ്ണൻ, നിഷാ ദിലീഷ്,രാജേഷ് കെ പി,അഭിലാഷ് വെള്ളുക്കൈ,അനിതതുളസി,രജനി മേനോൻ, സജ്‌ന നൗഷാദ് തുടങ്ങിയവർ  ജോയിൻ കൺവീനർമാരും ആയ നൂറിൽ അധികം വരുന്ന സമാജം ശ്രാവണം ഓണാഘോഷ കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.

കണ്ണൂർ : ബഹ്‌റൈൻ കേരളീയ സമാജത്തിന്റെയും തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹ്‌റൈൻ മലയാളി പ്രവാസി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമാജം മെമ്പർമാരുടെയും ബഹ്‌റൈൻ പ്രവാസികളുടെയും കേരളത്തിലെ വാർഷിക ഒത്തുചേരലായ ബി കെ എസ് ഹാർമണി 2025 കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്സിൽ വെച്ച് ആഗസ്റ്റ് 16 ശനിയാഴ്ച നടന്നു.

ഉച്ചയ്ക്ക് മൂന്നു മുതൽ ആരംഭിച്ച് രാത്രി പത്തുവരെ നടന്ന പ്രവാസി സംഗമത്തിൽ ആയിരത്തോളം ബഹറിൻ മുൻ പ്രവാസികളുടെയും നിലവിൽ പ്രവാസജീവിതം നയിക്കുന്നവരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്തു.

സമാജം പ്രസിഡന്റ് പി വി രാധാ കൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഉദ്ഘാടന സമ്മേളനം മുൻ അംബാസഡർ അജയ് കുമാർ അമ്പാൻ, മുൻ മന്ത്രി ഈ പി ജയരാജൻ, നോർക്ക പ്രതിനിധി പ്രകാശ് പി ജോസഫ്, പത്മശ്രീ ജി ശങ്കർ, മുൻ പ്രവാസി അംഗം സുബൈർ കണ്ണൂർ തുടങ്ങിയവർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ഹാർമണി ജനറൽ കൺവീനർ മാരായ സോമരാജൻ തറോളും സുനേഷ് സാസ്കോ, മോഹൻ രാജ് പി എൻ എന്നിവരും സന്നിഹിതരായിരുന്നു. സമാജം സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.

സംഗമത്തിൽ വച്ചു മുൻ ബഹ്‌റൈൻ പ്രവാസിയും സമാജം അംഗവും പ്രശസ്ത സാഹിത്യകാരനുമായ ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ ആയ മൾബെറി യുടെ പ്രകാശന കർമ്മം കഥാ കുലപതി ടി പദ്മനാഭൻ നിർവ്വഹിച്ചു. എം മുകുന്ദൻ, പത്മശ്രീ ജി ശങ്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബെന്ന്യാമിൻ മറുപടി പ്രസംഗം നിർവ്വഹിച്ചു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ, കെ വി സുമേഷ് എം എൽ എ, മുൻ എം പി രമ്യാ ഹരിദാസ്, കൃഷ്ണ ബീച്ച് റിസോർട്സ് മാനേജിങ് പാർട്ട്നർ ഡോ. സി വി രവീന്ദ്ര നാഥ് തുടങ്ങിയ നിരവധി രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ സംഗമത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

വിജയകരമായ തിരുവനന്തപുരം, തൃശ്ശൂർ സംഗമങ്ങൾക്ക് ശേഷം കണ്ണൂരിൽ നടന്ന മൂന്നാമത് ബി കെ എസ് ഹാർമണി 2025 കുടുംബാം ഗങ്ങളുടെ പങ്കാളിത്തം കൊണ്ട് കൂടുതൽ ശ്രദ്ധേയമായി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി ചികിത്സാ ഫണ്ട് വിതരണം ചെയ്തു. മറ്റു ചികിത്സാ ധന സമാഹരണ പദ്ധതികൾക്കും സംഗമത്തിൽ തുടക്കം കുറിച്ചു. ശ്രീകുമാർ നയിച്ച ഹാർമണി കുടുംബാംഗങ്ങളുടെ സംഗീത വിരുന്നും ഐശ്വര്യ രഞ്ജിത്തിന്റെ നൃത്തനൃത്യവും സംഗമത്തിന് നിറം പകർന്നു

ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ 'സ്വാതന്ത്ര്യത്തിന്റെ പ്രതിധ്വനികൾ' എന്ന പേരിൽ പ്രസംഗ മത്സരം അരങ്ങേറി. ആഗസ്ത് 15 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് തുടങ്ങിയ മത്സരങ്ങൾ,  11 മുതൽ 14 വയസ്സുവരെ, 15 വയസ്സ് മുതൽ 17 വയസ്സ് വരെ, 18 വയസ്സിനു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് നടത്തപ്പെട്ടത്. മുപ്പത്തഞ്ചോളം പേർ പങ്കെടുത്ത മത്സരങ്ങൾ 7 മണിയോടെ പൂർത്തിയാകുകയും തുടർന്ന് പരിപാടിയുടെ സമാപന യോഗം നടക്കുകയും ചെയ്തു. ആക്ടിങ് പ്രസിഡന്റ് ദിലീഷ്‌കുമാറിന്റെ അധ്യക്ഷവഹിച്ചു  സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചു സംസാരിച്ച പൊതുയോഗത്തിൽ സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. ആക്ടിങ് സെക്രട്ടറി മഹേഷ് ജി പിള്ള, സമാജം പ്രസംഗവേദി ജോയിന്റ് കൺവീനർ ജിബി കുടശ്ശനാട്‌ എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ ആഷ്‌ലി കുരിയൻ നന്ദി പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനവും നൃത്തരൂപവും പരിപാടിയുടെ ഭാഗമായിരുന്നു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വിതരണം ചെയ്യപ്പെട്ടു. ഇന്ത്യൻ ദേശിയ ഗാനത്തോടെയാണ് പരിപാടികൾ സമാപിച്ചത്. അജിത രാഹുൽ പൊതുയോഗത്തിൽ എംസിയായിരുന്നു. ഗ്രൂപ്പ് ഒന്നിൽ ഏയ്ഞ്ചൽ വിനു, നിയ ഖദീജ ആനൊടിയിൽ, എയ്‌ബെൽ ടോം അനീഷ് എന്നിവരും ഗ്രൂപ്പ് രണ്ടിൽ റിധി കെ രാജീവൻ, ചാർവി ജിൻസി സുർജിത്, ഗ്രൂപ്പ് മൂന്നിൽ സന്തോഷ് നായർ, ജേക്കബ് മാത്യു, സജിത്ത് വെള്ളിക്കുളങ്ങര എന്നിവരും യഥാക്രമം ഒന്ന് രണ്ടു മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
 
ബഹറിൻ  കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ഇൻഡക്ഷൻ August 7 വ്യാഴാഴ്ച വൈകുന്നേരം കേരളീയ സമാജത്തിൽ വച്ച് നടന്നു. ചിൽഡ്രൻസ് വിങ്ങിന്റെ പുതിയ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും ചിൽഡ്രൻസ് വിങ്ങിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഇൻഡക്ഷനും പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ കമൽ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീ കമലിന് മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ബഹ്‌റൈൻ കേരളീയ സമാജം ആദരിച്ചു ..

ശ്രീ ഹരീഷ് മേനോൻ സംവിധാനവും ശ്രീ ഫിറോസ് തിരുവത്ര രചനയും നിർവഹിച്ച കുട്ടികളുടെ നാടകം "ലിറ്റിൽ പുൽഗ"  പ്രമേയത്തിലെ പുതുമ കൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും പ്രത്യേക പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

ശ്രീ സനൽ കുമാർ ചാലക്കുടി,ശ്രീ ആഷിഖ് അലി ,ശ്രീ ശ്രീജിത്ത് ഫെറോക് എന്നിവർ ഏകോപിപ്പിച്ചു ചിൽഡ്രൻസ് വിങ്ങിലെ കുട്ടികൾ അവതരിപ്പിച്ച കമൽ  ട്രിബ്യൂട്ട് സോങ് അതീവ ഹൃദ്യവും കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റുന്നതുമായി. പ്രിയംവദ, ഇഷ ആഷിക്, പുണ്യ ഷാജി, അലൻ റെജി, അലിൻ ബാബു എന്നിവർ ട്രിബ്യൂട്ട് സോങ്ങിൽ പങ്കെടുത്തു.

 ശ്രീ ഹാഷിം ചാരുമൂടിന്റെ സംവിധാനത്തിൽ ചിൽഡ്രൻസ് വിങ്ങിലെ ചെറിയ കുട്ടികൾ അവതരിപ്പിച്ച സിനി ടോക്ക് ശ്രദ്ധേയമായി. ആലാപ് ശ്രീജിത്ത്, ദുർഗ്ഗാ ലിജിൻ, ഇശൽ മെഹർ ഹാഷിം, സൃഷ്ടി ശ്രീജിത്ത്, ശ്രീകേഷ് ശ്രീജിത്ത്, നവതേജ് റിജിൻ, ധ്രുവദ് ഷിജു, നിഹാര പ്രസാദ്, ആബേൽ ടോം അനീഷ് എന്നിവർ സിനി ടോക്കിൽ പങ്കെടുത്തു.

 ബഹ്‌റൈൻ  കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. ചിൽഡ്രൻസ് വിങ്ങ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അയാന സുജിത് ,സെക്രട്ടറി പ്രിയംവദ എൻ എസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു..പ്രോഗ്രാം കൺവീനർ ശ്രീ അഭിലാഷ് വെള്ളുക്കൈ നന്ദി അറിയിച്ചു. പ്രോഗ്രാം വൻ വിജയമാക്കുന്നതിൽ പങ്കുവഹിച്ച എല്ലാവരോടും ഉള്ള നന്ദി വൈസ് പ്രസിഡന്റ് ശ്രീ ദിലീഷ് കുമാർ അറിയിച്ചു.
 
Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

Flickr Gallery