• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബി കെ എസ് ചിൽഡ്രൻസ് വിങ്ങ് കമ്മിറ്റി-2025 രൂപീകരണം

ബഹറിൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ഇൻഡക്ഷൻ ആഗസ്റ്റ് 7 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ബഹറിൻ കേരളീയ സമാജത്തിൽ വച്ച് നടത്തപ്പെടുന്നു. ചിൽഡ്രൻസ് വിങ്ങിന്റെ പുതിയ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും ചിൽഡ്രൻസ് വിങ്ങ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഇൻഡക്ഷനും പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ കമൽ മുഖ്യാതിഥിയായയി എത്തിചേരും. ഈ പരിപാടിയിൽ ഉദ്ഘാടന സമ്മേളനത്തോടൊപ്പം ഫിറോസ് തിരുവത്ര രചനയും ഹരീഷ് മേനോൻ സംവിധാനവും നിർവഹിച്ച കുട്ടികളുടെ നാടകം "ലിറ്റിൽ പുൽഗ" വേദിയിൽ അവതരിപ്പിക്കുന്നു.

ബഹറിൻ കേരളീയ സമാജം വൈസ് പ്രസിഡണ്ട് ദിലീഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പരിപാടിയുടെ കൺവീനർ  അഭിലാഷ് വെള്ളുക്കൈ ആണ്. ചിൽഡ്രൻസ് വിങ്ങ് പാട്രൺ കമ്മിറ്റി അംഗങ്ങളായ  ഹീര ജോസഫ്,വിഷ്ണു സതീഷ്, ജിബി കെ വർഗീസ്, സ്മിതേഷ് ഗോപിനാഥ്, സനൽകുമാർ ചാലക്കുടി , ആഷിക്, ഡാനി തോമസ്, പ്രശോഭ്, രതിൻ തിലക് , ഗണേഷ് കൂരാറ,സുബിൻ, വൈശാഖ് ഗോപാലകൃഷ്ണൻ,അനി ടി ദാസ്,ശ്രീജിത്ത് ശ്രീകുമാർ,അജിത രാജേഷ്, ശ്രീകല രാജേഷ്, ജീതു ഷൈജു, ബിൻസി ബോണി, അനുഷ്മ പ്രശോഭ്, മാൻസ,രഞ്ജുഷ രാജേഷ്,രചന അഭിലാഷ്,മേഘ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

ഈ പരിപാടിയിൽ പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാ ബഹറിൻ മലയാളികളെയും ഈ പരിപാടിയിലേക്ക് ബഹറിൻ കേരളീയ സമാജത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നതായി ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

മനാമ: ഭാരതത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ (ബി.കെ.എസ്.) പതാക ഉയർത്തൽ ചടങ്ങ് നടന്നു. ബി.കെ.എസ്. ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ പതാക ഉയർത്തി.

ചടങ്ങിൽ ആക്ടിങ് സെക്രട്ടറി മഹേഷ് ജി. പിള്ള, സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, സമ്മർ ക്യാമ്പ് ഡയറക്ടർ ഉദയൻ കുണ്ടംകുഴി, മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ വേണുഗോപാൽ ബാലകൃഷ്ണൻ, ചാരിറ്റി വിംഗ് കൺവീനർ കെ. ടി. സലിം, ശ്രീ ഫൈസൽ, ശ്രീ റെജി കുരുവിള, ശ്രീ ബിജോയ്, ശ്രീ സകറിയ, മാസ്റ്റർ നിദിൽ എന്നിവർ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 5 മണിക്ക് ബി.കെ.എസ്. പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ സമാജത്തിൽ പ്രസംഗ മത്സരം നടക്കും.

മനാമ: പാഠ്യപദ്ധതിയെ കൂടുതൽ ഫലപ്രദമാക്കാനും കുട്ടികളുമായി മികച്ച ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടു കൊണ്ട് നാട്ടറിവുകളും നാട്ടുനന്മകളും മുൻനിർത്തി മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററും ബഹ്റൈൻ കേരളീയ സമാജം മലയാള പാഠശാലയും സംയുക്തമായി "വേരറിവ് നേരറിവ് " എന്ന പേരിൽ അധ്യാപക പരിശീലന കളരി സംഘടിപ്പിച്ചു.

കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്ക്കാര ജേതാവും പ്രമുഖ
നാടക- നാടൻകലാ പ്രവർത്തകനും മലയാളം മിഷൻ റിസോഴ്സ് പേഴ്സണുമായ ഉദയൻ കുണ്ടംകുഴിയാണ് ക്യാമ്പ് നയിച്ചത്.

നാടൻ പാട്ടുകളും നാട്ടറിവുകളും കേവലം വിനോദോപാധികൾ എന്നതിലുപരി, കുട്ടികളുടെ സമഗ്രമായ വികസനത്തിന് സഹായിക്കുന്ന മികച്ച വിദ്യാഭ്യാസ ഉപാധികളാണെന്നും, ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് കുട്ടികളിൽ പഠനത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുകയും അവരെ കൂടുതൽ അറിവുള്ളവരും സാമൂഹികമായി ഇടപെടുന്നവരുമാക്കി മാറ്റുകയും ചെയ്യും എന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് കളരി ചിട്ടപ്പെടുത്തിയതെന്ന് ഉദയൻ കുണ്ടംകുഴി പറഞ്ഞു.

മലയാളം മിഷൻ്റെ സ്ഥാപകാംഗവും ആദ്യ ചെയർമാനുമായിരുന്ന  മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച പരിശീലന കളരിക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ.നായർ സ്വാഗതവും സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ എന്നിവർ ആശംസകളും ചാപ്റ്റർ കോർഡിനേറ്റർ രജിത അനി കൃതജ്ഞതയും രേഖപ്പെടുത്തി.

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളായ ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ പ്രതിഭ, പ്രവാസി ഗൈഡൻൻസ് ഫോറം, ഗുരുദേവസോഷ്യൽ സൊസൈറ്റി, മുഹറഖ് മലയാളി സമാജം, യൂണിറ്റി ബഹ്റൈൻ ,തുടങ്ങിയവയിൽ നിന്നുള്ള അൻപതിൽപ്പരം അധ്യാപകർ പരിശീലന കളരിയിൽ പങ്കെടുത്തു. ചാപ്റ്റർ സെക്രട്ടറി ബിജു.എം.സതീഷ് ഏകോപനം നിർവ്വഹിച്ചു.

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കായി സംഘടിപ്പിച്ച അക്ഷരമുറ്റം ഉല്ലാസക്കളരി ശ്രദ്ധേയമായി.

കുട്ടികളിൽ
സാമൂഹിക ശേഷികളും മനോഭാവങ്ങളും വളർത്തിക്കൊണ്ടുവരിക എന്ന
പഠനപ്രക്രിയയുടെ  സുപ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഠനകളരിയിൽ
വിവിധ കോഴ്സുകളിൽ പഠിക്കുന്ന ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

പഠനം കൂടുതൽ 'രസകരമാക്കാൻ സഹായിക്കുന്നതിനൊപ്പം  
സാമൂഹിക കഴിവുകൾ വളർത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം കളരികൾ സംഘടിപ്പിക്കുന്നതെന്ന് സമാജം ആക്ടിംഗ് പ്രസിഡൻ്റ് ദിലീഷ് കുമാറും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പറഞ്ഞു.

പ്രമുഖ നാടക - നാടൻ കലാകാരനും പരിശീലകനും സംവിധായകനുമായ ഉദയൻ കുണ്ടംകുഴി കളരിക്ക് നേതൃത്വം നൽകി.
പഠനവും ജീവിതവും ഫലപ്രദമാകുന്നത് സമൂഹവുമായുള്ള നിരന്തര കൊടുക്കൽ  വാങ്ങലിലൂടെയാണെന്നും
പഠനത്തിൽ സംഘ പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ.വിനയചന്ദ്രൻ.ആർ.നായർ സ്വാഗതം ആശംസിക്കുകയും
ആക്ടിംഗ് പ്രസിഡൻ്റ് ശ്രീ.ദിലീഷ് കുമാർ,
ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ എന്നിവർ ആശംസകളും പാഠശാല കൺവീനർ ശ്രീ.സുനേഷ് സാസ്കോ കൃതജ്ഞതയും രേഖപ്പെടുത്തി. ഭരണ സമിതി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും  ഭാഷാപ്രവർത്തകരും അടക്കം നിരവധിപേർ സന്നിഹിതരായിരുന്ന ചടങ്ങിന് മലയാളം മിഷൻ ചാപ്റ്റർ കോഡിനേറ്ററും പാഠശാല വൈസ് പ്രിൻസിപ്പാളുമായ ശ്രീമതി. രജിത അനി ഏകോപനം നിർവഹിച്ചു.

ബഹറിൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2025 ന് നാന്ദികുറിച്ചുകൊണ്ടുള്ള ഓണ വിളംബരവും കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ജൂൺ 28 ശനിയാഴ്ച യുനീക്കോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയശങ്കർ വിശ്വനാഥനും പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്ന് നിർവ്വഹിച്ചു.
ഓണാഘോഷ കമ്മിറ്റി കൺവീനർ വർഗീസ് ജോർജ്, ജോയിൻ്റ് കൺവീനർമാരായ ഹരികൃഷ്ണൻ, നിഷ ദിലീഷ് , രാജേഷ് കെ പി, അഭിലാഷ് വേളുക്കൈ എന്നിവരോടൊപ്പം മറ്റു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ശ്രാവണം 2025 കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓഫീസ് ഉദ്ഘാടനത്തിന് ശേഷം സമാജം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.  കലാപരിപാടികൾക്ക് പ്രോഗ്രാം കൺവീനർ സനൽകുമാർ,  ജോയിൻ്റ് കൺവീനർ രമ്യ ബിനോജ് എന്നിവർ നേതൃത്വം നൽകി.  
ഓഗസ്റ്റ് 22ന് പിള്ളേരോണത്തിലൂടെ ആരംഭിക്കുന്ന ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ മൂന്നിന് നടക്കുന്ന ഓണസദ്യ വരെ നീണ്ട് നിൽക്കും.  ഒന്നര മാസത്തോളം നീളുന്ന വിവിധ ആഘോഷ പരിപാടികളാണ് ശ്രാവണം 2025ൻ്റെ ഭാഗമായി നടക്കുന്നത്.

  ബഹറിൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികൾ ബഹ്‌റൈനിലെ മുഴുവൻ പ്രവാസി മലയാളികൾക്കും പങ്കെടുക്കാനും ആസ്വദിക്കാനും ആവുന്ന നിലയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രസിഡൻറ് ശ്രീ പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.  

പിള്ളേരോണത്തെ തുടർന്ന് രാജ് കലേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന രുചി മേള അരങ്ങേറും. സെപ്തംബർ ഒന്നാം തീയതി നടക്കുന്ന കൊടിയേറ്റത്തോടെ ഓണോഘാഷ പരിപാടികൾക്ക് ഒദ്യോഗിക തുടക്കമാകും. തുടർന്ന് വിവിധ കലാ കായിക മത്സരങ്ങൾക്ക് സമാജം വേദിയാകും. ബഹ്റൈനിലെ മുഴുവൻ പ്രവാസികൾക്കും മാത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ അറിയിച്ചു.

 പ്രശസ്ത ഗായകരായ ചിത്രയും മധു ബാലകൃഷ്ണനും നേതൃത്വം നൽകുന്ന  ഗാനമേള, ആര്യ ദയാൽ , സച്ചിൻ വാര്യർ & ടീം അവതരിപ്പിക്കുന്ന ബാൻഡ്, പന്തളം ബാലൻ നേതൃത്വം നൽകുന്ന ഗാനമേള, തുടങ്ങിയവ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.  ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന നാടകീയ നൃത്ത ശില്പം -  വിന്ധ്യാവലി ,  മെഗാ തിരുവാതിര എന്നിവ ശ്രാവണം 2025 ൻ്റെ ഭാഗമായി അരങ്ങേറും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നാം തീയതി നടക്കുന്ന ഓണ സദ്യയോട് കൂടി ശ്രാവണം 2025 സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് ശ്രാവണം 2025 കൺവീനർ ശ്രീ. വർഗീസ് ജോർജിനെ (39291940) ബന്ധപ്പെടാവുന്നതാണ്.

ബഹ്റൈൻ കേരളീയ സമാജം           വായനാദിനം ആഘോഷിച്ചു
           മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സമാജം അങ്കണത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ വായനാദിനം ആചരിച്ചു.                        പുസ്തകങ്ങളിൽ പിറവിയെടുക്കുന്ന അക്ഷരക്കൂട്ടുകൾ നമ്മുടെ ചിന്തയുടെ കനൽ തെളിയിക്കുന്ന ഉരക്കല്ലുകൾ ആണെന്നും അച്ചടി കണ്ടുപിടിച്ചതാണ് ആധുനിക ലോകത്തിൻ്റെ മുഖച്ഛായ മാറ്റിയതെന്നും സെമിനാറിൽ പ്രബന്ധ അവതരിപ്പിച്ചു കൊണ്ട് പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ ഡോ. വേണു തോന്നയ്ക്കൽ പറഞ്ഞു.
          ഇത്തരം ആഘോഷ പരിപാടികൾ മലയാളികളെ വായനയിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കാൻ സഹായിക്കുമെന്ന്  അധ്യക്ഷ പ്രസംഗത്തിൽ സമാജം ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരയ്ക്കൽ അഭിപ്രായപ്പെട്ടു.
          സോഷ്യൽ മീഡിയയുടെ സ്വാധീനം വായനയെ മോശമായി സ്വാധീനിച്ചു എന്ന ആക്ഷേപത്തിൽ കഴമ്പില്ല എന്നും നല്ല പുസ്തകങ്ങൾ ധാരാളമായി അച്ചടിക്കപ്പെടുകയും വിറ്റു പോകുകയും ചെയ്യുന്നതായും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വായനശാല കൺവീനർ അർജുൻ ഇത്തിക്കാട് സെമിനാറിൽ നന്ദി രേഖപ്പെടുത്തി. കുമാരി പ്രിയംവദ കാര്യപരിപാടികൾ നിയന്ത്രിച്ചു.
        സെമിനാറിനോട് അനുബന്ധിച്ച് കുട്ടികളിൽ വായനയെ പരിപോഷിപ്പിക്കുന്നതിലേയ്ക്ക് കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങൾ നടന്നു. മത്സരങ്ങൾ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് സമ്മാന ദാനവും നടക്കുകയുണ്ടായി.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery