ബി.കെ.എസ് ഡിജെ ഹാളിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി ടീമുകൾ പങ്കെടുത്തു.
മികച്ച ആവിഷ്കാരവും തിളക്കമുള്ള വേഷവിധാനങ്ങളും കലാപാരമ്പര്യവും നിറഞ്ഞ അവതരണങ്ങൾ പ്രേക്ഷക ഹൃദയം കീഴടക്കി. കൺവീനർ സിജി കോശി, ജോയിന്റ് കൺവീനർമാരായ ഗീതു വിപിൻ, ശാരി അഭിലാഷ് എന്നിവർ മത്സരത്തിന്റെ ഏകോപനം നിർവ്വഹിച്ചു.
മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ, ശ്രാവണം 2025 കൺവീനർ വർഗീസ് ജോർജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സീനിയർ വിഭാഗത്തിൽ ടീം താണ്ഡവ് ഒന്നാം സ്ഥാനവും, ടീം ബാൻസുരി രണ്ടാം സ്ഥാനവും, ടീം ഫീനിക്സ് അലിയൻസ് മൂന്നാം സ്ഥാനവും ടീം ജയ് അംബെയ്ക്ക് പ്രത്യേക സമ്മാനവും ലഭിച്ചപ്പോൾ
ജൂനിയർ വിഭാഗത്തിൽ ടീം ഫീനിക്സ് അവഞ്ചേഴ്സ് ഒന്നാം സ്ഥാനവും, ഐമാക് ബാറ്റിൽ ഗേൾസ് രണ്ടാം സ്ഥാനവും, ഐമാക് യൂണിറ്റി ക്രൂ മൂന്നാം സ്ഥാനവും, റെഡ് ചില്ലീസിനും ഐമാക് സിസ്സ്ലേഴ്‌സിനും പ്രത്യേകസമ്മാനവും ലഭിച്ചു.
--
