• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

Greetings from the Bahrain Keraleeya Samajam!

Notice is hereby given to all general members of the Bahrain Keraleeya Samajam that the 71st Annual General Assembly will be convened on Friday 29 March 2019 at 8.00 pm, at the Samajam auditorium.  If the required quorum is not available the second call meeting will be convened on Thursday, 11 April 2019 at 7:30 p.m.

ബഹ്‌റൈന്‍ കേരളീയ സമാജം ഭരണസമിതിയുടെ കാലയളവ് രണ്ടു  വര്‍ഷമാക്കി കൊണ്ടുള്ള ബഹ്‌റൈന്‍ സോഷ്യല്‍ മിനിസ്ട്രിയുടെ അറിയിപ്പു 21 മാര്ച്ച്  2019 ല്‍ ഒഫീഷ്യല്‍ ഗസ്സറ്റില്‍ (ഗസറ്റ് നമ്പര്‍: 3411) പ്രസിദ്ധപ്പെടുത്തിയ വിവരം എല്ലാവരെയും അറിയിക്കുന്നതായി സമാജം പ്രസിഡന്റ്‌ ശ്രീ പി വി രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആയതിനാല്‍ നിലവില്ലുള്ള ഭരണസമിതി ഒരു വര്‍ഷം കൂടി  തുടരുമെന്നും പ്രസിഡന്റ്‌ കൂട്ടിച്ചേര്ത്തു .

മൂകാഭിനായ മത്സരം സംഘടിപ്പിക്കുന്നു

 മനാമ : ബഹ്‌റൈന്‍  കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ലോകനാടക ദിനാഘോഷത്തിന്‍റെ ഭാഗമായി മാര്‍ച്ച് 28 വ്യാഴാഴ്ച മൂകാഭിനായ മത്സരം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള സമാജം ആക്ടിംഗ് ജനറല്‍ സെക്രട്ടറി ശ്രീ ടി ജെ ഗിരീഷ്‌ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

 

എട്ടു പേരില്‍ കുറയാത്തടീമുകള്‍ക്ക് ആയിരിക്കും പ്രവേശനം ലഭിക്കുക. വ്യക്തികളുടെ പേരിലോ സംഘടനയുടെ പേരിലോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അഞ്ചു മിനുറ്റ് ആയിരിക്കും ദൈര്ഘ്യം സംഭാഷണങ്ങളോ റെക്കോര്‍ഡ്‌ ചെയ്ത വിവരണങ്ങളോ അനുവദനീയമല്ല. സംഗീതം ഉപയോഗിക്കാവുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും  സജി കുടശ്ശനാട്‌ , കണ്‍വീനര്‍ സ്കൂള്‍ഓഫ്ഡ്രാമ (39828223)സമാജം ഓഫീസ്(17251878) മോഹന്‍ രാജ് വൈസ് പ്രസിഡന്റ്‌(39234538) എന്നിവരുമായോ ബന്ധപ്പെടുക.

Previous Next

സമാജത്തിൽ കേരള സദ്യ നവംബർ 2 ന്

മനാമ: പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ബഹ്റൈറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന കേരളസദ്യ നവംബർ 2 വെള്ളിയാഴ്ച 
നടക്കുമെന്ന് സമാജം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു
 
അയ്യായിരം പേർക്കായി ഒരുക്കുന്ന കേരള സദ്യയുടെ കൂപ്പൺ വിതരണത്തിന്റെ ഔപചാരികമായ ഉദഘാടനം സമാജത്തിൽ നടന്ന ചടങ്ങിൽ  ആദ്യ കൂപ്പൺ കുമാരി.നൈന മുഹമ്മദലിക്ക് നൽകിക്കൊണ്ട് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു.
 
സദ്യ ഒരുക്കുന്നതിനാവശ്യമായ വിഭവങ്ങൾ സംഭാവനയായി സമാഹരിച്ചു കൊണ്ട്  സദ്യയിലുടെ ലഭിക്കുന്ന വരുമാനം മുഴുവൻ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും അതുവഴി കേരളത്തിന്റെ പുന:നിർമ്മാണ പ്രവർത്തനങ്ങളിൽ ബഹ്റൈൻ മലയാളികളുടെ പങ്ക് നിർവ്വഹിക്കുകയാണ് ഉദ്ദേശ്യമെന്നും സമാജം പ്രസിഡന്റ് പറഞ്ഞു.
പാചക കലയിലെ കുലപതിയായ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വിഭവസമൃദ്ധമായ കേരള സദ്യ ഒരുക്കുന്നത്. സദ്യയുടെ കൂപ്പണുകൾ സമാജത്തിലെ പ്രത്യേക കൗണ്ടറിൽ നിന്നും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഉണ്ണികൃഷ്ണപിള്ള 34451324
Previous Next

വായാടിക്കുന്ന്  പി .ഒ   പൂജ
-----------------------------------------------------
ബഹറിൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ  നവംബർ  ഒമ്പത് വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് സമാജം  ഡയമണ്ട് ജൂബിലി ഹാളിൽ  അരങ്ങേറുന്ന വായാടിക്കുന്ന്  പി .ഒ   എന്ന  നാടകത്തിന്റെ പൂജ  സമാജം  പ്രസിഡണ്ട്  ശ്രീ .പി .വി .രാധാകൃഷ്ണപിള്ള അധ്യക്ഷത  വഹിച്ച  ചടങ്ങിൽ എം .എം .രാമചന്ദ്രൻ ഹാളിൽ വച്ച് നടന്നു .
തൃശ്ശൂർ പെരുവല്ലൂർ സ്വദേശിയും , സ്കൂൾ അധ്യാപകനും , നാടകപ്രവർത്തകനും  ആയ ശ്രീ .ദാമോദർ  മെമ്പള്ളി ആണ് നാടക രചയിതാവ് . സമാജം  മുൻ ഭരണസമിതി അംഗവും , കലാ സാംസ്കാരിക  പ്രവർത്തകനും , കേരള സംഗീത  നാടക  അക്കാദമി  പുരസ്കാര  ജേതാവും ആയ  മനോഹരൻ  പാവറട്ടി ആണ്  നാടകം സംവിധാനം  ചെയ്യുന്നത് .
സമാജത്തിലെ  നാടക പ്രവർത്തകരായ പുതുമുഖങ്ങൾ  അടക്കമുള്ള ഒരു വലിയ   താരനിരയാണ് ഈ നാടകത്തിലൂടെ അരങ്ങിലെത്തുന്നത് . പ്രദീപ് പതേരി , വിനയചന്ദ്രൻ , ഗണേഷ് കൂരാറ , ഹീര ജോസഫ് , സജീവൻ ചെറുകുന്ന് , ബിനോജ് പാവറട്ടി , മുഹമ്മദ് ഇക്ബാൽ , ഷിബു ഗുരുവായൂർ ,കരുണാകരൻ , സനൽകുമാർ , നിഷ ദിലീഷ് , സന്ധ്യ ജയരാജ് , ശ്രീനന്ദിനി ശ്രീഹരി , സിദ്ധാർഥ് ജയരാജ് തുടങ്ങിയവരാണ് ഇതിൽ കഥാപാത്രങ്ങളായി  അരങ്ങിലെത്തുന്നവർ .
ഈ നാടകത്തിലെ  ഗാനരചനയും ,സംഗീത സംവിധാനവും  നിർവ്വഹിച്ചിരിക്കുന്നത് മുൻ സമാജം അംഗവും ,സംഗീതജ്ഞനുമായ   ശ്രീ .വിജയൻ കല്ലാച്ചി ആണ് . ഏഷ്യാനെറ്റ്  മഞ്ചു്  സ്റ്റാർ സിങ്ങർ 
2010 വിജയി  കുമാരി.ശ്വേത അശോക് , സമാജം കേരളോത്സവം കലാ പ്രതിഭ  ബിജു എം സതീഷ് , കലാതിലകം രമ്യ  പ്രമോദ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
ബഹറിൻ  നാടകരംഗത്തെ  പ്രഗൽഭരും , സാങ്കേതിക വിദഗ്ദ്ധരും ആയ കപിൽ രഞ്ജി തമ്പാൻ , ഹീര ജോസഫ് , ദിനേശ് മാവൂർ , കൃഷ്ണകുമാർ പയ്യന്നൂർ , ആന്റണി പെരുമാനൂർ , സജീവൻ കണ്ണപുരം , നന്ദകുമാർ വി .പി ,പ്രദീപ്  സമാജം , രമ്യ ബിനോജ് , ധർമ്മരാജൻ പി.എം , സുരേഷ് അയ്യമ്പിള്ളി , കിരൺ കൃഷ്ണ ,സുരേഷ് പി.എൻ  എന്നിവരാണ് ഈ നാടകത്തിന്റെവിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നവർ .
സമാജം പ്രസിഡണ്ട് ശ്രീ .പി .വി .രാധാകൃഷ്ണപിള്ള  ഭദ്രദീപം തെളിയിച്ചു കൊണ്ട് നാടകത്തിന്റെ  പൂജ  .  നിർവ്വഹിച്ചു .ചടങ്ങിൽ   കലാവിഭാഗം  സെക്രട്ടറി  ശ്രീ .ഹരീഷ് മേനോൻ  സ്വാഗതവും , സെക്രട്ടറി  എം.പി .രഘു ,വൈസ് പ്രസിഡണ്ട്  ശ്രീ. മോഹൻരാജ് .പി .എൻ എന്നിവർ ആശംസകളും , നാടക സംവിധായകൻ മനോഹരൻ പാവറട്ടി വായാടിക്കുന്ന്. പി. ഒ. എന്ന നാടകത്തെ കുറിച്ച് സംസാരിച്ചു. കോ ഓർഡിനേറ്റർ ശ്രീ. മഹേഷ്‌ നന്ദി പ്രകാശിപ്പിച്ചു.  മാസ്റ്റര്‍ അതുല്‍ കൃഷ്ണ , ശ്രീജിത്ത്‌ ഫറോക്ക് ജസിലി കലാം ,മുരളി തിരുനാവായ എന്നിവര്‍ അവതരിപ്പിച്ച നാടക ഗാനമേള ചടങ്ങിനു മിഴിവേകി. .ശ്രീ .പ്രദീപ് പതേരി അവതാരകനായി ചടങ്ങുകൾ നിയന്ത്രിച്ചു .

ബഹ്‌റൈന്‍ കേരളീയ സമാജം കേരളത്തില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ  സഹായിക്കുന്നതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച അടിയന്തിര യോഗം ഓഗസ്റ്റ്‌ 16ന് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ നടന്നു. സമാജം അംഗങ്ങളും അല്ലാത്തവരുമായി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുക്കുകയും അവരുടെ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇനിയും ഏറെ സഹായം ആവശ്യമുള്ളതിനാല്‍ സഹായം ചെയ്യാന്‍ താത്പര്യമുള്ളവര്‍ സമാജം ഹെല്പ്പ്െ ഡെസ്കുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്ക്ക്  24 മണിക്കൂറും പ്രവര്ത്തിപക്കുന്ന സമാജം ഹെല്പ്പ്  ഡെസ്ക്കുമായി ബന്ധപ്പെടുക.
39440530
39398598
38300213

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery