• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

മനാമ: മലയാളം മിഷൻ നടത്തുന്ന നീലക്കുറിഞ്ഞി കോഴ്സിന് (സീനിയർ ഹയർ ഡിപ്ലോമ ) സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പത്താംതരം മലയാള ഭാഷാ പ്രാവീണ്യം തുല്യത അംഗീകാരം നൽകി സർക്കാർ ഉത്തരവ്.

 
പത്താം ക്ലാസ്സ് വരെയോ പ്ലസ് ടൂ /ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥർ എൻട്രി കേഡറിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് മലയാളം മിഷന്റെ കീഴിലുള്ള സീനിയർ ഹയർ ഡിപ്ലോമ പരീക്ഷയ്ക്ക്ക്ക്ക്ക് തുല്യമായ പരീക്ഷ  വിജയിക്കേണ്ടതുണ്ട് എന്ന് ഉത്തരവ് പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
 
പ്രസ്തുത സാഹചര്യത്തിൽ മലയാളം മിഷന്റെ കീഴിലുള്ള നീലക്കുറിഞ്ഞി(സീനിയർ ഹയർ ഡിപ്ലോമ ) വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പത്താംതരം മലയാള പ്രാവീണ്യം ഉണ്ടെന്ന് കാണിക്കുന്ന ഒരു തുല്യതാ സർട്ടിഫിക്കേറ്റ് നൽകണമെന്ന് മലയാളം മിഷൻ ഡയറക്ടർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
 
ഈ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ നിർദ്ദേശിച്ചതനുസരിച്ച് ;
മലയാളം മിഷന്റെ പാഠ്യപദ്ധതി അനുസരിച്ചുള്ള നീലക്കുറിഞ്ഞി കോഴ്സ്  സംസ്ഥാനത്തെ മലയാള പാഠാവലി (പത്താം ക്ലാസ്സ് ) യുടെ
നിലവാരത്തിലുള്ളതാണോ എന്ന്
എസ്സ്.സി.ആർ.ടിയുടെ കരിക്കുലം സബ് കമ്മറ്റി  പരിശോധിക്കുകയും സബ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം വിദഗ്ദ സമിതി നൽകിയ റിപ്പോർട്ട് നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.
 
പ്രവാസഭൂമിയിൽ മാതൃഭാഷാ പഠനം നടത്തുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഭാഷാ പ്രവർത്തകർക്കും ആഹ്ളാദം നൽകുന്നതാണ് സർക്കാർ തീരുമാനമെന്ന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു എം.സതീഷും വാർത്താക്കുറിപ്പിൽ അറിയിച്ചു..
 
നിലവിൽ മൂവായിരത്തോളം കുട്ടികളാണ്   ബഹ്റൈനിലെ മലയാളം മിഷന്റെ വിവിധ പഠന കേന്ദ്രങ്ങളിൽ
മാതൃഭാഷാ പഠനം നടത്തുന്നത്.
കുട്ടികളുടെ ഭാഷ ശേഷിയുടെയും  പ്രായത്തിന്റേയും അടിസ്ഥാനത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശനം നൽകുന്ന സമാന്തര പ്രവേശനത്തിനുള്ള നടപടികളും നടന്നു വരികയാണ്. ഇതിലുടെ
ഭാഷാ ശേഷിയുടെ അടസ്ഥാനത്തിൽ പതിമൂന്ന് വയസ്സ് തികഞ്ഞ കുട്ടികൾക്ക് സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
മിഷന്റെ പഠന കേന്ദ്രങ്ങളിൽ പഠിതാക്കളല്ലാത്ത കുട്ടികൾക്കും ഈ മാസം 15നകം അപേക്ഷിക്കാം. 
അപേക്ഷാ ഫോറം ബഹ്റൈറൈൻ കേരളീയ സമാജത്തിലുള്ള മലയാളം മിഷൻ ചാപ്റ്റർ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നതാണ്.  സമാന്തര പ്രവേശനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് രജിത അനി (ജോയിന്റ് സെക്രട്ടറി, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ) 38044694,36045 442
 
സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിക്ക് പത്താം ക്ലാസ്സിന് തുല്യമായ അംഗീകാരം നേടിയെടുക്കുന്നതിനായി പ്രവർത്തിച്ച
 മലയാളം മിഷന്
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ അഭിനന്ദനങ്ങൾ അറിയിച്ചു

നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌,  ബഹ്‌റൈൻ കേരളീയ സമാജം,  എൻ. എൻ. പിള്ള അനുസ്മരണ നാടകോത്സവം സംഘടിപ്പിക്കുന്നു.

2020 ഫെബ്രുവരി 13, 14  തീയതികളിൽ, ബഹ്‌റൈൻ കേരളീയ സമാജം DJ ഹാളിൽ നടത്തുന്ന നാടകോത്സവത്തിൽ, നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ പ്രസിദ്ധികരിച്ച ഏതെങ്കിലും നാടകം അവതരിപ്പിക്കാൻ താല്പര്യമുള്ള നാടക സംഘങ്ങളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷയും നാടകത്തിന്‍റെ ഒരു പകര്‍പ്പും 2019 ഡിസംബര്‍ 25-നു മുന്‍പ് സമാജം ഓഫീസില്‍ കിട്ടിയിരിക്കേണ്ടതാണ്. നാടകോത്സവത്തിൻറെ നിബന്ധനകൾ ഇതോടൊപ്പം ചേർക്കുന്നു.

അന്വേഷണങ്ങൾക്കും കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും; പ്രദീപ്‌ പതേരി (സെക്രട്ടറി, കലാവിഭാഗം-39283875) അല്ലെങ്കില്‍ സമാജം ഓഫീസുമായി (17251878) ബന്ധപ്പെടുക.

ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതി  
 
 
ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽൽ നടപ്പാക്കി വരുന്ന അശരണർക്ക്  ഉള്ള ഭവന പദ്ധതിയിൽ, സമാജം നിർമ്മിച്ചു  നൽകുന്ന ഇരുപത്തിരണ്ടാമതു  വീടിന്റെ നിർമാണോദ്ഘാടനം  ഇന്ന് ഡിസംബർ 9 നു വൈകുന്നേരം 3 :3 0 ന്  ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ളയുടെ സാനിധ്യത്തിൽ ബഹുമാനപ്പെട്ട  എം എൽ എ ശ്രീ ശബരീനാഥൻ  നിർവ്വഹിച്ചു . പ്രശസ്ഥ ആര്‍ക്കിടെക്റ്റ് പദ്മശ്രീ ജി.ശങ്കര്‍ ചടങ്ങിൽ സന്നിഹിതനായിരുന്നു .തിരുവനന്തപുരം ജില്ലയിൽ  വെള്ളനാട് പഞ്ചായത്തിലെ കോട്ടവിള എന്ന സ്ഥലത്തുള്ള നിർദ്ധന കുടുംബത്തിനാണ്  സമാജം ഈ പ്രാവശ്യം വീട് വച്ച് നൽകുന്നത്

 

മനാമ: കേരളാ സർക്കാർ നോർക്ക പ്രവാസി നിയമ സഹായസെൽ സേവനം ബഹ്‌റൈനിൽ ലഭ്യമാക്കുന്നതിന് നിയമിച്ച മലയാളിയായ അഭിഭാഷകൻ അഡ്വ: ശ്രീജിത്ത് കൃഷ്ണന് ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) സ്വീകരണം നൽകി. ഭരണസമിതി അംഗങ്ങൾ, ചാരിറ്റി - നോർക്കാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എല്ലാ ശനിയാഴ്ചകളിലും വൈകീട്ട്  6:30 മുതൽ 7 :30  വരെ നോർക്ക ലീഗൽ കൺസൾട്ടന്റിന്റെ  സേവനം സമാജത്തിൽ ലഭ്യമായിരിക്കുമെന്ന് പ്രെസിഡന്റ്‌ പി.വി. രാധാകൃഷ്‌ണപിള്ള അറിയിച്ചു. നോർക്ക തിരിച്ചറിയൽ കാർഡ്, ക്ഷേമനിധി ചേർക്കൽ, ആബുലൻസ് സർവീസ്  എന്നീ ഇപ്പോൾ നൽകി വരുന്ന സേവനത്തോടൊപ്പം  ജയിലുകളിൽ കഴിയുന്ന മലയാളികൾക്കും, ജോലി സംബന്ധമായി വിഷമതകൾ അനുഭവിക്കുന്നവർക്കും പ്രയോജനപ്പെടുന്ന നോർക്കയുടെ നിയമസഹായ പദ്ധതിയും  ബി.കെ. എസ്സിൽ പ്രവർത്തിക്കുന്ന നോർക്കയുടെ ഹെൽപ്പ് ഡസ്‌ക്ക്  വഴി ബഹ്‌റൈൻ പ്രവാസി മലയാളികൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി. കെ. എസ് നോർക്ക  ഹെൽപ്പ് ഡസ്ക് എല്ലാ ദിവസവും വൈകീട്ട്  7: 30 മുതൽ 9 വരെ പ്രവർത്തിച്ചുവരുന്നുണ്ട്.  

നിയമ ബോധവത്ക്കരണ പരിപാടികൾ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേർന്ന് സമാജത്തിൽ സംഘടിപ്പിക്കുന്നതിനും നോർക്ക അഭിഭാഷകനുമായ സമാജം ധാരണയായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും, സേവനങ്ങൾക്കും ചാരിറ്റി - നോർക്ക ജനറൽ കൺവീനർ കെ.ടി. സലീമിനെയോ (33750999), നോർക്ക ഹെൽപ്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയെയോ (35320667) ബന്ധപ്പെടാവുന്നതാണ്.

Previous Next

ബി കെ എസ് ഓണാഘോഷത്തിന്റെ രണ്ടാം ദിവമായഇന്നലെ  മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മുഖ്യാഥിതി ആയിരുന്നു. 

 ബഹ്‌റൈൻ മലയാളികൾ കാണിക്കുന്ന ഐക്യബോധവും  സ്നേഹവും നമ്മുടെ നാട്ടിലേക്ക് പോലും മാതൃകയാണെന്ന് അൽഫോൻസ് കണ്ണന്താനം അഭിപ്രായപ്പെട്ടു.

 സമാജം മെമ്പറായിരിക്കെ മരണപ്പെട്ട അജിത് വാസുദേവന്റെ കുടുംബത്തിനുള്ള സമാജത്തിന്റെ സാമ്പത്തിക സഹായം  ചടങ്ങിൽ അൽഫോൻസ് കണ്ണന്താനത്തിന്റ സാനിദ്യത്തില്‍ സമാജം പ്രസിഡന്റ്‌ പി  രാധാകൃഷ്ണ പിള്ള അദ്ധേഹത്തിന്റെ  ഭാര്യാ സഹോദന് കൈമാറി 

 സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം പി രഘു സീതാഗതവും ശ്രാവണം 2019 കൺവീനർ പവനൻ തോപ്പിൽ നന്ദിയും പറഞ്ഞു

 തുടർന്ന് സൂര്യ കൃഷ്ണമൂർത്തി അണിയിച്ചൊരുക്കിയ അഗ്നി എന്ന നൃത്ത സംഗീത പരിപാടി ഹൃദ്യവും ശ്രദ്ധേയയാവുമായിരുന്നു 

ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്പ് ഡസ്‌ക്ക് ഓഫീസ്‌, മുൻ മന്ത്രി കെ.സി. ജോസഫ് സന്ദർശിച്ചു.
2013 ൽ കേരളത്തിന് പുറത്ത് ആദ്യമായി നോർക്കയുടെ ഹെൽപ് ഡസ്‌ക്ക് ഓഫീസ് ഉത്ഘാടനം ചെയ്തത് കെ. സി. ജോസഫ് ആയിരുന്നു എന്നത്‌ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള എടുത്ത് പറഞ്ഞു. ജന. സെക്രെട്ടറി എം.പി. രഘു, വൈസ് പ്രെസിഡന്റ് പി.എൻ. മോഹൻരാജ്, സോമൻ ബേബി, രാജു കല്ലുംപുറം, ചാരിറ്റി- നോർക്ക കമ്മിറ്റി ജന. കൺവീനർ കെ. ടി. സലിം, നോർക്ക ഹെൽപ്‌ ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, ഹെൽപ്‌ ഡസ്‌ക്ക് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery