• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates


ബഹറിൻ കേരളീയ സമാജം വായനശാലയുടെ നേതൃത്വത്തിൽ മുൻകാലങ്ങളിൽ നടത്തിവന്നിരുന്ന ശ്രീ. പി. എൻ. പണിക്കർ അനുസ്മരണ വായനാദിനം ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വിപുലമായ രീതിയിൽ ഈ വർഷം നടത്തുവാൻ കഴിയാതെ വന്നിരിക്കന്നു.
എന്നിരുന്നാലും ഈ ദിവസത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് ശ്രീ. പി. എൻ. പണിക്കർ അനുസ്മരണ ദിനമായ ജൂൺ 19 നോട് അനുബന്ധിച്ച് വായനശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്കായ് ഒരു പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.
5 മുതൽ 12 ക്ലാസ്സുവരെയുള്ള കുട്ടികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. 5-8 ഒരു വിഭാഗവും 9-12 രണ്ടാമത്തെ വിഭാഗവുമായി തരംതിരിച്ചിരിക്കുന്നു. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ തന്നിരിക്കുന്ന വിഷയത്തെ കുറിച്ച് 100 വാക്കിൽ കുറയാതെ എഴുതി This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമെയിൽ വിലാസത്തിൽ June 25 ന് മുമ്പായി നിങ്ങളുടെ പ്രബന്ധങ്ങൾ അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന രചനകൾക്ക് സർട്ടിഫിക്കേറ്റ് നല്കുന്നതാണ്. ഒപ്പം സമാജത്തിന്റെയും, വായനശാലയുടെയും ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. പങ്കെടുക്കുന്നവർ CPR, School ID എന്നിവയുടെ കോപ്പികൂടി ഉൾപ്പെടുത്തിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് സമാജം ലൈബ്രേറിയൻ ശ്രീ. വിനൂപ് കുമാർ അല്ലെങ്കിൽ ശ്രീ. സുമേഷ് മണിമേൽ-39131926 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ വമ്പിച്ച തൊഴിൽ നഷ്ടങ്ങളും രോഗഭീതിയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച അനിശ്ചിതാവസ്ഥയിൽ നിരവധി സഹജീവികളാണ് നാട്ടിലേക്ക് തിരിച്ച് പോവാൻ ആഗ്രഹിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് മാത്രം യാത്ര മുടങ്ങിയിരിക്കുന്ന നൂറുകണക്കിന് മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ബഹറിൻ കേരളീയ സമാജം ആരംഭിച്ചു കഴിഞ്ഞതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

നിർധനരും അർഹരുമായ ആളുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവരായിക്കും സൗജന്യ വിമാനയാത്രാ പദ്ധതിയിലൂടെ നാട്ടിലെത്തുക.

യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടനെ ലഭ്യമാവുമെന്നും ജൂലായ് മാസം മധ്യത്തിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുകയെന്നും സമാജം പത്രകുറിപ്പിൽ പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

ഇതിനകം ചാർഡേട്ട് വിമാന സർവീസിലൂടെ ആയിരത്തിലധികം ആളുകളെ നാട്ടിലെത്തിച്ചു. ഇനിയും അഞ്ച് വിമാനങ്ങളുടെ യാത്രാനുമതിക്കായുള്ള അന്തിമ ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അനുമതി ലഭിച്ച മുറയ്ക്ക് രണ്ടാം ഘട്ട വിമാന സർവ്വീസുകൾ പുനരാരംഭിക്കും.

സമാജം നോർക്ക  ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല.

പൊതുജനാരോഗ്യവുമായി (COVID 19) ബന്ധപ്പെട്ട്  ബഹ്‌റൈൻ ഗവർമെന്റിന്റെ  പൊതുപരിപാടികൾ ഒഴിവാക്കണമെന്നുള്ള ജാഗ്രതാ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നോർക്ക റൂട്ട്‌സ്   ഓഫീസ്  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ   പ്രവർത്തിക്കുന്നതല്ല എന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള , സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ്  കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. 
 
കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ്  കൺവീനർ ശ്രീ രാജേഷ് ചേരാവള്ളിയെ  35320667   വിളിക്കാവുന്നതാണ്   

സർഗ്ഗാത്മകവും സംവാദത്താത്മകവുമായ സാഹിത്യത്തിൻ്റെയും സാംസ്ക്കാരിക വിമർശനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി  ബഹറിൻ കേരളീയ സമാജം ഇൻറർനാഷ്ണൽ ബുക്ക് ഫെയർ മാറുകയാണ്.

പതിനായിരത്തോളം തലക്കെട്ടുകളിലായി അൻപതിലധികം പ്രസാധകരുടെ ഇംഗ്ലിഷ് മലയാള പുസ്തകങ്ങളോടൊപ്പം ഇന്ത്യൻ രാഷ്ടീയ മാധ്യമ  മണ്ഡലത്തിലെ പ്രമുഖ തിങ്ക് ടാങ്കുകളായ ജയറാം രമേഷ്,സീതാറാം യെച്ചൂരി , രജ്ദീപ് സർദ്ദേശായി മുതൽ കേരളീയ സാഹിത്യ മേഖലയിലെ പ്രമുഖരായ കെ.ജി എസ്, കെ ആർ മീര, ശിഹാബുദ്ധീൻ പൊയ്ത്തും കടവ്, സുഭാഷ് ചന്ദ്രൻ, കെ.വി മോഹൻ കുമാർ എന്നിവർ പങ്കെടുക്കുന്നു,

ആദ്യ ദിനമായ ഇന്ന് പ്രവാസ ജീവിതത്തിൻ്റെ ഓർമ്മകളും വെല്ലുവിളികളും പങ്ക് വെക്കുന്ന " മറുജീവിതം" എന്ന പ്രഭാഷണത്തോടെ പരിപാടികൾ ആരംഭിക്കും

 
ക്വിലിറ്റ് 2020 എന്ന പേരിലുള്ള മുതിർന്നവർക്കുള്ള സാഹിത്യപ്രശ്നോത്തരിയുടെ പ്രാഥമിക -ഫൈനൽ മത്സരങ്ങൾ  Feb 19നു 7 മണിക്കും ഒൻപത് മണിക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. കുട്ടികൾക്കുള്ള കഥാരചനാ മത്സരത്തിന്റെ സമയം എട്ടു മണി മുതൽ ഒൻപതു മണി വരെയാണ്. കലാ -കരകൗശല പ്രദർശനത്തിന്റെ ഉദ്ഘാടനവും ഇന്ന് എട്ട് മണിക്ക് നടക്കും.

പ്രിയ സമാജം കുടുംബാംഗങ്ങളെ ,

സംഗീത ഉപകരണങ്ങളിൽ പ്രാവീണ്യം നേടിയ കുട്ടികളെ ഉൾക്കൊള്ളിച്ച് ഒരു മ്യൂസിക് ബാൻഡ് തയ്യാറാക്കാനും അവർക്കു വേണ്ട പരിശീലനം ഒരുക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ  കഴിയുന്നത്ര വേദികൾ നൽകാനും BKS നാദബ്രഹ്മം ക്ലബ് തീരുമാനിച്ചിരിക്കുന്നു.

താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ, നാദബ്രഹ്മം ക്ലബ് കൺവീനർ ശ്രീജിത്ത് ഫെറോക്കുമായോ (39542099) എൻടെർടൈൻമെൻറ് വിഭാഗം സെക്രട്ടറി പ്രദീപ് പതേരിയുമായോ (39283875) ഉടനടി ബന്ധപ്പെടുക.

സ്നേഹപൂർവ്വം,

PV രാധാകൃഷ്ണ പിള്ള
പ്രസിഡന്റ്

വർഗ്ഗീസ് കാരക്കൽ
ജനറൽ സെക്രട്ടറി
 

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery