• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച  തിരുവാതിര മൽസരം മുൻ മന്ത്രി കെ സി ജോസഫ്  ഉദ്ഘാടനം   ചെയ്തു.  ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് p. V രാധാകൃഷ്ണ പിള്ള, എന്നിവര്‍  പവനൻ തോപിൽ എന്നിവർ ചടങ്ങില്‍ സംസാരിച്ചു പ്രവാസി മലയാളികള്‍ . ബഹ്‌റൈന്‍ കേരളീയ സമാജം മലയാള ഭാഷക്കും നൽകുന്ന പ്രോത്സാഹനം, നോർക്ക  ഹെല്പ് ഡെസ്ക് പ്രവർത്തനം .തുടങ്ങിയ ബി കെ എസ്സിന്റെ  നേതൃത്വത്തിൽ ഭംഗിയായി ന്നടതുന്നതിനെ അദ്ദേഹം പ്രശംസിച്ചു.സമാജത്തിൻറെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഉള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.

കേരളത്തിന് പുറത്ത് ആദ്യമായി ബഹ്റൈനില്‍ ആരംഭിച്ച നോർക്ക നോർക്ക  ഹെല്പ് ഡെസ്ക്  ഇനിയും ഭംഗിയായി മുൻപോട്ടു പോകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു .

തുടർന്ന് നടന്ന വാശിയേറിയ തിരുവാതിരക്കളിയിൽ ആറ് ടീമുകൾ മാറ്റുരച്ചു.

കളിക്കളം  കളം പിരിഞ്ഞു

ബഹറിൻ കേരളീയ സമാജം ജൂലൈ 3 മുതൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പായ കളിക്കളം കളം പിരിഞ്ഞു.
സമാജം ജൂബിലി ഹാളിൽ നടന്ന വർണ്ണ പകിട്ടാർന്ന ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത 140 ൽ  പരം കുട്ടികളുടെ കലാവിരുന്ന് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി. സംഗീതവും, നൃത്തവും, നാടകവും കോർത്തിണക്കിയ വൈവിധ്യപൂർണമായ കലാപരിപാടികളിൽ 4 വയസ്സ് മുതൽ 16 വയസ്സ് വരെ പ്രായക്കാരായ കുട്ടികൾ അണിനിരന്നു.

കളിക്കളത്തിൽ പരിശീലനം നേടിയ  ചണ്ടാലഭിക്ഷുകി,  സോളമന്റെ നീതി,  അമ്മുവിൻറെ ആട്ടിൻകുട്ടി എന്നീ ലഘുനാടകങ്ങൾ ശ്രദ്ധേയമായി.

45 ദിവസം നീണ്ടുനിന്ന അവധിക്കാല ക്യാമ്പിൽ കലാ പരിശീലനത്തോടൊപ്പം നാടൻ പന്തുകളി, കുട്ടിയും കോലും,  ഉപ്പും പക്ഷി,  കൊച്ചംകുത്ത്,  തലപ്പന്ത്  തുടങ്ങിയ പഴയകാല കളികളും, നാടൻ പാട്ടും നാടോടി നൃത്തങ്ങളും,  ചിത്ര രചനയും നിറഞ്ഞതായിരുന്നു കളിക്കളം.
സമാപന ചടങ്ങിൽ സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള,   അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീ. ടി. ജെ. ഗിരീഷ്,  കലാവിഭാഗം സെക്രട്ടറി ശ്രീ. ഹരീഷ് മേനോൻ,  ജനറൽ കൺവീനർ ശ്രീ. മനോഹരൻ പാവറട്ടി,  ക്യാമ്പ് കൺവീനർ ശ്രീമതി. ജയ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.

ബിഎ കെ എസ്  ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ ഒരുങ്ങുന്നു 

ഐതീഹ്യങ്ങളുടെ ചിറകിലേറി മാവേലി മന്നനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങുന്നതിനോടൊപ്പം ബഹ്‌റൈൻ മലയാളികളും ഓണവട്ടത്തിന്റെ തിരക്കിലാണ്. ബഹ്‌റൈൻ കേരളീയ സമാജം ഈ വർഷവും വിപുലമായ ഓണാഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.  നാട്ടിൽ നിന്നുമെത്തുന്ന മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര, നരേഷ് ഐയ്യര്‍ ,സിതാര, നീരജ്, നജീം അര്‍ഷാദ് ,മധു ബാലകൃഷ്ണന്‍  തുടങ്ങിയവരുടെ  പ്രകടനങ്ങൾക്ക് പുറമെ സൂര്യ ടീം അവതരിപ്പിക്കുന്ന " അഗ്നി" ഷോയും   വിവിധങ്ങളായ കലാ കായിക മത്സരങ്ങളും ഭക്ഷ്യമേളകളും ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുമെന്ന് സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


ബി കെ എസ് എക്സിക്യൂട്ടീവ് കമ്മറ്റിക്ക് പുറമെ ശ്രീ. പവനന്‍ തോപ്പില്‍ ജനറൽ കൺവീനറായ വിപുലമായ ആഘോഷകമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. നിരവധി സബ് കമ്മറ്റികളും നിലവിലുണ്ട്. മുഴുവൻ കമ്മറ്റികളുടെയും സംയുക്തയോഗം ഇന്നലെ സമാജത്തിൽ വെച്ച് ചേരുകയും പരിപാടികളുടെ വിജയത്തിനായുള്ള തയ്യാറെടുപ്പുകൾ എടുക്കുകയും ചെയ്തു.

സെപ്റ്റംബർ ഒന്നാം തിയ്യതി ആരംഭിക്കുന്ന മത്സര പാരികളോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. ഓണത്തെ വരവേൽക്കാൻ അക്ഷരാർത്ഥത്തിൽ ബഹ്‌റൈൻ കേരളീയ സമാജവും മലായാളി സമൂഹവും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഘോഷയാത്ര ബഹ്‌റൈൻ മലയാളികളുടെ ഓണത്തോടും പൈതൃകങ്ങളോടുമുള്ള വൈകാരികമായ അടുപ്പത്തെ വിളിച്ചോതുന്നതായിരിക്കും. ബഹ്റൈനിലെ ഒട്ടുമുക്കാൽ സംഘടനകളും ഘോഷയാത്രകളിൽ പങ്കാളികാളാവാറുണ്ട്. ഈ വർഷവും എല്ലാവരെയും ഉള്കൊള്ളിച്ചുകൊണ്ടു ജനകീയമായ രീതിയിലാണ് ഓണാഘോഷങ്ങൾ വിഭാവന ചെയ്തിരിക്കുന്നത്. മുൻ കാലങ്ങളിലെന്ന പോലെ തന്നെ ബഹ്‌റൈൻ പൊതുസമൂഹത്തിന്റെ നിറഞ്ഞ പിന്തുണ ഈ വർഷവും പ്രതീക്ഷിക്കുകയാണ്.

--

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം അവതരിപ്പിച്ച 'ബലിദാൻ' എന്ന ഹിന്ദി ലഘു നാടകം  ശ്രദ്ധേയമായി. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീര സേനാനിയായ ഭഗത് സിങ്ങിന്റെ അനുയായി ആയിരുന്ന റാം സിംഗ് എന്ന ധീര ദേശാഭിമാനി ബ്രിട്ടീഷ് പട്ടാള മേധാവിക്ക് മുന്നിൽ തന്റെയും മകളുടെയും ജീവൻ ബലി നൽകുന്ന അന്ത്യ നിമിഷങ്ങളാണ് ഇതിവൃത്തം. ഇരുപത്തിയഞ്ചു മിനുട്ടുകൾ നീണ്ടു നിൽക്കുന്ന നാടകം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയത് മനോഹരൻ പാവറട്ടിയാണ്. രചനയും സംവിധാനവും ചിക്കൂസ് ശിവൻ നിർവ്വഹിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ, സമാജം പ്രസിഡണ്ട്‌ ശ്രീ പി.വി രാധാകൃഷ്ണപ്പിള്ള, സെക്രട്ടറി ശ്രീ എം.പി രഘു, മറ്റു ഭരണസമിതി അംഗങ്ങൾ ഉൾപ്പടെയുള്ള നിരവധി വ്യക്തികൾ സന്നിഹിതരായിരുന്നു.
സമാജത്തിലെ നാടകപ്രവർത്തകരായ മനോഹരൻ പാവറട്ടി, ഗിരീഷ് സി ദേവ്, റജി കുരുവിള, രാജേഷ് കോടോത്ത്, സിബിൻ, രാജേഷ് കുമാർ, കണ്ണൻ മുഹറഖ്, മീനാക്ഷി സിബിൻ, എന്നിവർ വിവിധ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കപിൽ രഞ്ജി തമ്പാൻ (സംഗീതം), നന്ദു അജിത് (സംഗീത നിയന്ത്രണം), ആന്റണി പെരുമാനൂർ (ദീപ വിധാനം), അമർ അശോക് (റിഹേഴ്സൽ കോർഡിനേറ്റർ),   ദിനേശ് മാവൂർ (രംഗ സജ്ജീകരണം)എന്നിവർ ഈ നാടകത്തിന്റെ അണിയറ പ്രവർത്തകർ ആയിരുന്നു.

A condolence meeting was held on today,07th August 2019 at BKS Baburajan Hall to mourn the sad demise of our Foreign Minister Sushama Swaraj, who passed away on 06th August 2019. His Excellency Dr Alok Kumar Sinha, Ambassador of India to the Kingdom of Bahrain, BKS President Mr P.V. Radhakrishna Pillai, General Secretary Mr.M.P.Raghu, Mr Soman Baby and Mr Subair Kannur were delivered their condolence message in the meeting. 

-- 

സ്മൃതിയിലെ ഓണം' - ഓണം ഓർമ്മക്കുറിപ്പ് മത്സരം

ബഹ്റൈൻ കേരളീയ സമാജം അതിന്റെ ഈവർഷത്തെ ഓണാഘോഷമായ ശ്രാവണം 2019 ആഘോഷത്തിന്റെ ഭാഗമായി വായനശാല വിഭാഗത്തിന്റെ നേതൃത്വത്തിൽ 'സ്മൃതിയിലെ ഓണം'  എന്നപേരിൽ ഓണം ഓർമ്മക്കുറിപ്പ് മത്സരം നടത്തുവാൻ  തീരുമാനിച്ചതായി സമാജം പ്രസിഡണ്ട് പി.വി  രാധാകൃഷ്ണപിള്ളയും സെക്രട്ടറി എം.പി രഘുവും അറിയിച്ചു. ഓണം എന്നത് ഓരോമലയാളിക്കും ഗൃഹാതുരത്വം നിറഞ്ഞതും രസകരവുമായ അനുഭവങ്ങൾ നിറഞ്ഞതായിരിക്കും അത്തരം രസകരമായ അനുഭവങ്ങളാണ് "സ്മൃതിയിലെ ഓണം" എന്ന ഈ മത്സരത്തിലൂടെ പങ്കുവെയ്ക്കേണ്ടെതെന്നു ലൈബ്രേറിയൻ അനുതോമസും വായനശാല കൺവീനർ ആഷ്ലികുര്യനും അറിയിച്ചു.  മത്സരത്തിൽ പങ്കെടുക്കുന്നവർ  മൂന്ന് പേജിൽ കവിയാത്ത മലയാളത്തിലുള്ള, ഗൃഹാതുരുത്വം തുളുമ്പുന്ന, രസകരമായ തങ്ങളുടെ  ഓർമ്മകുറിപ്പുകളാണ് മത്സരത്തിലേക്ക്  അയക്കേണ്ടത്. ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കുന്ന  ഓർമ്മകുറിപ്പ് ഓണത്തോടനുബന്ധിച്ചു സമാജം പുറത്തിറക്കുന്ന സുവനീറിൽ ഉൾപെടുത്തുന്നതാണ് കൂടാതെ മികച്ചവയെന്നു വിലയിരുത്തപ്പെടുന്ന എല്ലാ ഓർമ്മകുറിപ്പുകളും ഉൾപ്പെടുത്തിക്കൊണ്ട് വായനശാല 'സ്മൃതിയിലെ ഓണം' എന്ന പേരിൽ വായനശാലയുടെ 'ഇ' പേജിൽ പംക്തികളായി പ്രസിദ്ധീകരിക്കുന്നതുമാണ്. നിങ്ങളുടെ രചനകൾ ആഗസ്റ്റ് 25ന് അകം മുദ്രവച്ച കവറിൽ സമാജം വായനശാലയിൽ ഏൽപ്പിക്കുകയോ വായനശാലയുടെ This email address is being protected from spambots. You need JavaScript enabled to view it.എന്ന ഇമെയിൽ വിലാസത്തിൽ അയക്കുകയോ ചെയ്യാവുന്നതാണ്. രചനകൾ അയക്കുന്നവർ സ്വന്തം പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ പരിപാടിയുടെ കോർഡിനേറ്റർ ബിനു കരുണാകരനുമായി (36222524) ബന്ധപ്പെടാവുന്നതാണ്.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery