• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

മനാമ: കുട്ടികളുടെ കലാരംഗത്തും അധ്യാപന രംഗത്തും നൽകിയ സമഗ്ര സംഭവനയ്ക്കായി ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ "ഗുരുപൂജ പുരസ്കാരം " പ്രമുഖ ചിത്രകലാ അധ്യാപകനായ ചിക്കൂസ് ശിവന്.
കഴിഞ്ഞ അരനൂറ്റാണ്ടായി അധ്യാപകൻ എന്ന നിലയിലും കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളുടെ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും ഉതകുന്ന  പഠനകളരികളിലുടെയും കളിയരങ്ങുകളിലൂടെയും കേരളത്തിന് അകത്തും പുറത്തും നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെയും മാനിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
 
കുട്ടികളുടെ കലാ പ്രവർത്തനങ്ങൾക്കായി 1984 ൽ 
ആലപ്പുഴ കേന്ദ്രമാക്കി സ്ഥാപിച്ച  ചിക്കൂസ് കളിയരങ്ങ് എന്ന ചിൽഡ്രൻസ് തീയേറ്ററിന്റെ ഡയറക്ടറാണ് ചിക്കൂസ് ശിവൻ.
കളിയരങ്ങിന്റെ കീഴിൽ  ആരംഭിച്ച  കുട്ടികളുടെ അവധിക്കാല പഠന കളരി കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായാണ് അറിയപ്പെടുന്നത്.
 
ഇന്ത്യയിൽ ആദ്യമായി ദൃശ്യമാധ്യമങ്ങളിലൂടെ കുട്ടികൾക്ക് വേണ്ടി ചിത്രരചനാ പാഠം ആരംഭിച്ചത് ഏഷ്യാനെറ്റ് ചാനലിലൂടെ ഇദ്ദേഹമാണ്.
ദുരദർശൻ, ജീവൻ ടിവി, സൂര്യ ടി.വി തുടങ്ങിയ ചാനലുകളിലും ചിത്രരചന - കാർട്ടൂൺ പാഠങ്ങൾ അവതരിപ്പിച്ചു വരുന്നു.
സംസ്ഥാനക്ക് സ്കൂൾ യുവജനോത്സവത്തിനുവേണ്ടി നിരവധി നാടകങ്ങൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.
ഇതിനകം ആയിരത്തിലധികം വേദികൾ പിന്നിട്ടു കഴിഞ്ഞ " വരയും ചിരിയും ചിന്തയും" എന്ന ഇദ്ദേഹത്തിന്റെ ഏകഹാര്യ ചിത്രരചന ഏറെ പ്രശസ്തമാണ്. അതിനു പുറമെ മാജിക്, ആർട്ട്, ഡ്രാമ എന്നീ മൂന്ന് കലാരൂപങ്ങളേയും സമന്വയിപ്പു കൊണ്ട് "മാഡ് " എന്ന പേരിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ അവതരിപ്പിച്ചു വരുന്ന പരിപാടിയും ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
 
1999ൽ നാഷണൽ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷന്റെ മികച്ച കലാ അധ്യാപകനുള്ള ഗുരുശ്രേഷ്ഠ പുരസ്കാരവും
2002 ൽ കേരള സംസ്ഥാന അധ്യാത്മിക സമിതി പുരസ്കാരവും ലഭിച്ചു.
കൂടാതെ മികച്ച ഫ്ലോട്ടിന്റെ സംവിധാനത്തിന് വിനോദ സഞ്ചാര വകുപ്പിന്റെ പുരസ്കാരവും രണ്ട് തവണ ലഭിച്ചു.
 
ആർട്ട് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ  വിഭവ സമാഹരണ സമിതിയിലും സംസ്ഥാന സ്കൂൾ യുവജനോത്സവ കമ്മറ്റിയിലും മാനുവൽ പരിഷ്ക്കരണ സമിതിയിലും അംഗമായിരുന്നിട്ടുള്ള ഇദ്ദേഹം കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദേശത്തും കുട്ടികളുടെ കലാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ശില്പശാലകൾക്കും കളിയരങ്ങുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
ബഹ്റൈൻ കേരളീയ സമാജം നടത്തി വരുന്ന നാൽപ്പത്തിയഞ്ചു ദിവസം നീണ്ടു നിൽക്കുന്ന വേനൽ അവധിക്കാല അരങ്ങായ കളിക്കളത്തിന്റെ ഡയറക്ടറും ചിക്കൂസ് ശിവനാണ്.
ഇത് നാലാം തവണയാണ് ബഹ്റൈനിൽ അദ്ദേഹം ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഭാര്യ രാജേശ്വരിയും കലാപ്രവർത്തനങ്ങളിൽ സഹായിയായി അദ്ദേഹത്തെ അനുഗമിക്കുന്നു. ആശിഷ് നായർ (കോർപ്പറേറ്റ് ഹെഡ്, ആർ.പി ഗ്രൂപ്പ്)
അഖിലേഷ് നായർ ( എഞ്ചിനീയർ, അമേരിക്ക) എന്നിവർ മക്കളാണ്.
 
കഴിഞ്ഞ ഒന്നരമാസക്കാലമായി നടന്നു വരുന്ന സമാജം സമ്മർ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
ആഗസ്റ്റ് പതിനാറ് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചടങ്ങിൽ മലയാളമേനോരമയുടെ സീനിയർ അസ്സോസിയേറ്റ് എഡിറ്റർ 
ജോസ് പനച്ചിപ്പുറം മുഖ്യ അതിഥിയായിരിക്കും. കളിക്കളത്തിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
 

ഓണം വരവായി.....
ശ്രാവണം വരവായി ..,

കേരള സംസ്ഥാനത്തിന് പുറത്തു പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷം കൊണ്ട് പ്രവാസ മണ്ണിൽ ചരിത്രമെഴുതിയ ബഹ്‌റൈൻ കേരളീയ സമാജം 15 ദിവസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷത്തിനൊരുങ്ങുന്നു.
ഓണക്കളികളും ഓണപ്പാട്ടുകളും ഗൃഹാതുരത്വത്തിന്റെ ആവേശമുണർത്തുന്ന വിവിധ കലാ മത്സരങ്ങളും കലാപരിപാടികളുമായി ശ്രാവണം 2019
സെപ്റ്റംബർ 1ന് തിരിതെളിയുന്നു.....

     
Download Registration Form      
 Download Rules and Registrations      
       
     

 

 

 

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) അംഗങ്ങൾക്ക്, ബഹ്‌റൈൻ കേരളീയ  സമാജം (ബി.കെ.എസ്) നോർക്ക ഹെല്പ് ഡസ്ക്ക്‌  വഴി നോർക്ക തിരിച്ചറിയൽ കാർഡ് എടുപ്പിക്കുന്നതിനുള്ള  ക്യാമ്പയിന് കെ.പി.എഫ് പ്രസിഡന്റ് ഗോപാലൻ വി.സി. യിൽ നിന്നും ബി.കെ.എസ് ജനറൽ സെക്രട്ടറി എം. പി. രഘു അപേക്ഷ സ്വീകരിച്ചു  തുടക്കമിട്ടു.

ബി.കെ. എസ് ചാരിറ്റി - നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം, നോർക്ക ഹെല്പ് ഡസ്‌ക്ക്  കൺവീനർ രാജേഷ് ചേരാവള്ളി,  ഹെല്പ് ഡസ്ക്  അംഗങ്ങൾ, കെ.പി. എഫ് ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ട്രെഷറർ ജയേഷ്. വി.കെ, മെമ്പർഷിപ്  സെക്രട്ടറി ഷാജി പുതുക്കുടി, മറ്റ് ഭാരവാഹികൾ,  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇതുവരെ അംഗത്വമെടുത്തവർക്ക്‌ കെ. പി. എഫ്‌  മെമ്പർഷിപ് കാർഡ് വിതരണവും ഇതോടൊപ്പം നടന്നു.

മനാമ: ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം സഹിത്യ വേദിയും സമാജം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന വായന മത്സരം ജൂലൈ 19 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക്  ബാബു രാജൻ ഹാളിൽ നടക്കും. പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു വേണ്ടിയാണ് മത്സരം. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ബുധനാഴ്ച
വൈകിട്ട് 8 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. 
ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ തെരഞ്ഞെടുക്കുന്ന രണ്ടു പേജ് ആണ് വായിക്കേണ്ടത്.     
 വായിക്കേണ്ട ഭാഗം മത്സരത്തിന്റെ തലേദിവസം വൈകിട്ട് 8 മണിക്ക് നറുക്കെടുപ്പിലൂടെ നൽകുന്നതാണ്.
ഉച്ചാരണ ശുദ്ധിയുടേയും അവതരണശൈലിയുടെയും അടിസ്ഥാനത്തിലായിരിക്കും വായന വിലയിരുത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.
 
ആഘോഷത്തിന്റെ ഭാഗമായി മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള കവർ ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു. മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും 25 ന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 
ഷബിനി വാസുദേവ് 39463471
ബിനു കരുണാകരൻ 36222524

മനാമ: ബഹ്റൈറൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി കാർട്ടൂൺ ,കവർ പേജ് ഡിസൈനിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
 
മലയാളനോവൽസാഹിത്യത്തിലെ നാഴികക്കല്ലായി മാറിയ ഒ.വി.വിജയന്റെ ''ഖസാക്കിന്റെ ഇതിഹാസം "എന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സമാജം ചിത്രകലാ ക്ലബിന്റെ സഹകരണത്തോടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മത്സരം.
18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കും അതിനു മുകളിൽ പ്രായമുള്ളവർക്കും പ്രത്യേകമായിട്ടായിരിക്കും മത്സരങ്ങൾ.
ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഇഷ്ട  വിഷയത്തിൽ കാർട്ടൂൺ  വരയ്ക്കാം. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കിയാണ് കവർ ചിത്രരചനാ മത്സരം.
കൂടുതൽ വിവരങ്ങൾക്ക്  ബിജു.എം.സതീഷ് 36045 442
ഷബിനി വാസുദേവ് 39463471
 

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യൽ ക്ലസ്സിന്റെ പുതിയ ബാച്ച് ജൂലൈ ആദ്യ വാരം മുതൽ ആരംഭിക്കുന്നു... താല്പര്യം ഉള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
ശ്രീവിദ്യ വിനോദ്.. 33004589
ഉമ ഉദയൻ .. 36913024

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery