- Binu Veliyil
- Main
നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്, ബഹ്റൈൻ കേരളീയസമാജം, എൻ. എൻ. പിള്ള അനുസ്മരണ നാടകോത്സവം സംഘടിപ്പിക്കുന്നു.
നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്, ബഹ്‌റൈൻ കേരളീയ സമാജം, എൻ. എൻ. പിള്ള അനുസ്മരണ നാടകോത്സവം സംഘടിപ്പിക്കുന്നു.
ബഹ്‌റൈനിൽ മറ്റൊരു നാടകക്കാലം കൂടെ വരവായി. നാടകാചാര്യൻ ശ്രീ. എൻ എൻ പിള്ളയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജം- സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഫെബ്രുവരി 7,8,9 തിയ്യതികളിലായി, എൻ. എൻ. പിള്ളയുടെ 10 നാടകങ്ങൾ അരങ്ങിലെത്തുന്നതായിരിക്കുമെന്നു സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷണ പിള്ള, ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ സിനിമാ ,നാടക പ്രവർത്തകരായ ശ്രീ. വിജയരാഘവൻ, ഹരിലാൽ എന്നിവർ അതിഥികളായി എത്തിച്ചേരുന്ന നാടകോത്സവത്തിൽ 10 നാടകങ്ങൾ അരങ്ങിലെത്തുന്നു. ആദ്യ ദിവസമായ ഫെബ്രുവരി 7)൦ തീയതി4 മണിക്ക് മോഹൻരാജ് സംവിധാനം ചെയ്യുന്ന പ്രൊഫൈൽ ഡ്രാമ " ഞാൻ " അരങ്ങേറും തുടർന്ന് എൻ എൻ പിള്ള അനുസ്മരണം ചടങ്ങും ഉണ്ടായിരിക്കും . അതിനെ തുടർന്ന് 5മണിക്ക് നാടകം " മൗലികാവകാശം",സംവിധാനം. ദീപ ജയചന്ദ്രൻ, 6മണിക്ക് നാടകം " ഡാം"സംവിധാനം. ബേബിക്കുട്ടൻ, 7.30നു നാടകം "ഫാസ്റ്റ് പാസ്സഞ്ചർ"സംവിധാനം. ശ്രീജിത്ത് പറശ്ശിനി, 8.30 നു നാടകം "ദി പ്രസിഡന്റ്" സംവിധാനം. സുരേഷ് പെണ്ണുക്കര എന്നീ നാടകങ്ങൾ അരങ്ങിലെത്തും.
രണ്ട)൦ ദിവസമായ ഫെബ്രുവരി 8)൦ തീയതി 8 മണിക്ക് നാടകം ". ഗുഡ് നൈറ്റ്", സംവിധാനം കൃഷ്ണകുമാർ പയ്യന്നൂർ. 8.45 നു നാടകം "കുടുംബയോഗം, സംവിധാനം ഹരീഷ് മേനോൻ. 9.30നു നാടകം "ഗറില്ല" സംവിധാനം. ഷാഗിത്ത് രമേഷ് എന്നീ നാടകങ്ങൾ അരങ്ങേറും.
അവസാന ദിവസമായ ഫെബ്രുവരി 10)൦ തീയതി 8 മണിക്ക് നാടകം "അണ്ടർവെയർ"സംവിധാനം. മനോജ് തേജസ്വിനി.9മണിക്ക് നാടകം "കണക്ക് ചെമ്പകരാമൻ" സംവിധാനം മനോഹരൻ പാവറട്ടി തുടർന്ന് 10 മണിക്ക് എൻ. എൻ. പിള്ള ജന്മശതാബ്ദി നാടകോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കും .
ബഹ്‌റൈനിലുള്ള എല്ലാ കലാ സ്നേഹികളെയും നാടകം ആസ്വദിക്കുന്നതിനായി ബഹ്‌റൈൻ കേരളീയ സമാജത്തിലേക്കു സ്വാഗതം ചെയ്യുന്നതായി കലാവിഭാഗം സെക്രട്ടറി ശ്രീ പ്രദീപ് പതേരി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39283875 , 39281276 ,39189154 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
