• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

ബഹറൈൻ കേരളീയ സമാജം  സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫിസിൻ്റെ  ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ നിർവഹിച്ചു  ഡിസംബർ 27  തിങ്കളാഴ്ച  രാത്രി  7.30 ന് സമാജം ഓഫിസ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ  സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , ബാലകലോത്സവം കൺവീനർ ദിലിഷ് കുമാർ    എന്നിവർ സന്നിഹിതരായിരുന്നു.

ബാലകലോത്സവത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള തീയതി ജനുവരി 7 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു ബാലകലോത്സവവുമായി ബന്ധപെട്ട വിവരങ്ങൾക്ക് ദിലിഷ്  കുമാർ  39720030,രാജേഷ്  ചേരാവള്ളി 35320667 എന്നിവരെ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  ബാല കലോത്സവത്തിൻ്റെ ഓഫിസ് സമാജം ഓഫിസ് ബ്ലോക്കിൽ വൈകുന്നേരം 7.00 മുതൽ 9മണിവരെ പ്രവർത്തിക്കുന്നുണ്ട് . അന്വേഷണങ്ങൾക്ക് സമാജം  ഓഫിസുമായും  ബന്ധപ്പെടാവുന്നതാണ്.  www.bksbalakalotsavam.com  എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ബഹ്‌റൈൻ കേരളീയ സമാജം അന്തരിച്ച പ്രശസ്ത നടൻ  നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ചു .

ഒക്ടോബർ 11 ന് തിങ്കളാഴ്ച സമാജത്തിൽ ചേർന്ന അനുസ്മരണത്തിൽ  കോവിഡ്  പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നിരവധി പേർ പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു വിജയ ദശമി നാളിൽ വിദ്യാരംഭം സംഘടിപ്പിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിരവധി കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. സമാജത്തിൽ സംഘടിപ്പിച്ച വിദ്യാരംഭം  ചടങ്ങിൽ ജാതിമതഭേദങ്ങളില്ലാതെ നിരവധി പേരാണ് പങ്കെടുത്തത് എന്ന് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പത്രക്കുറിപ്പിൽ അറിയിച്ചു . കോവിഡ് മാനണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ സമാജം ഭരണ സമിതി അംഗങ്ങൾ ,സമാജം  അംഗങ്ങൾ  തുടങ്ങി ഒട്ടേറെപ്പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് നടന്ന നവരാത്രി സമാപന ദിവസം സമ്മേളനനത്തിൽ ബഹ്‌റൈനിലെ പ്രമുഖ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും  സംഗീത നിശയും നവ്യാനുഭവമായി. ഈകഴിഞ്ഞ 9 ദിവസങ്ങളിലായി നടന്ന നവരാത്രി മഹോത്സവം വമ്പിച്ച വിജയമാക്കിയ എല്ലാരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം കേരളപ്പിറവി ആഘോഷം 2021
കേരളത്തിൽ ജീവിക്കുന്ന മലയാളിയേക്കാൾ ഭാഷാഭിമാനമുള്ളവരാണ് പ്രവാസി മലയാളികളെന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ കൽപ്പറ്റ നാരയണൻ അഭിപ്രായപ്പെട്ടു,
ഭാഷാടിസ്ഥാനത്തിൽ കേരളം രുപികരിക്കപ്പെട്ടെങ്കിലും അറുപത്തഞ്ച് വർഷം കൊണ്ട് മലയാള  ഭാഷയെ സമ്പന്നമാക്കുന്നതിൽ മലയാളികൾ പരാജയപ്പെട്ടെന്നും ശാസ്ത്രത്തിന്റെയും  തത്ത്വശാസ്ത്രത്തിൻ്റെയും ഉൾപിരിവുകളെ ഉൾകൊള്ളാനാവുന്ന വിധം ഭാഷയെ സജ്ജമാക്കേണ്ടതുണ്ട്.
ഭംഗിയായി ഒരു കത്തെഴുതാൻ പോലും മലയാള ബിരുദധാരികൾക്ക് പോലും സാധിക്കാനാവാത്ത വിധം അപര്യാപ്തമായ  ഭാഷാ പഠനമാണ് നമ്മുടെ സർവ്വകലാശാലകളിൽ നടക്കുന്നതെന്നും മലയാളഭാഷയിൽ വർഷാവർഷം എത്ര വാക്കുകൾ പുതിയതായി ചേർക്കപ്പെടുന്നു എന്ന് പരിശോധിച്ചാലും നിരാശയാണുത്തരമെന്ന് കവി കൽപ്പറ്റ അഭിപ്രായപ്പെട്ടു.
ഇംഗ്ലിഷിലും ഫ്രഞ്ചിലും ജർമ്മനുമടക്കം മിക്കവാറും ഭാഷകളിൽ വർഷാവസാനങ്ങളിൽ പുതിയ വാക്കുകൾ  എണ്ണി തിട്ടപ്പെടുത്തുകയും പ്രസദ്ധീകരിക്കാറുണ്ടെന്നും കൽപ്പറ്റ കൂട്ടിച്ചേർത്തു.
ബഹറൈൻ കേരളീയ സമാജത്തിൻ്റെ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ നടന്ന കേരളപ്പിറവി ദിനത്തിൽ മുഖ്യ പ്രഭാഷണം കൽപ്പറ്റ നാരയണൻ നിർവഹിച്ചു.
ബഹറൈൻ കേരളീയ സമാജത്തിൻ്റ മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾ കേരളത്തിന് വെളിയിൽ നടക്കുന്ന ഏറ്റവും വലിയ ഭാഷാ പ്രവർത്തനമാണെന്നും ഈ വർഷം കേരള സർക്കാറിൻ്റെ    മലയാളം മിഷനുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൻ്റെ പത്താം വർഷമാണെന്നും പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
മലയാളം മിഷൻ ഡയറക്ടർ ഡോ.സുജ സൂസൺ ഓൺലൈനിൽ ആശംസകൾ  അറിയിച്ചു സംസാരിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി  സ്വാഗതവും വർഗ്ഗീസ് കാരക്കൽ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര ആശംസയും പാo ശാല പ്രിൻസിപ്പൾ ബിജു എം സതിഷ് നന്ദിയും പറഞ്ഞു. നന്ദകുമാർ എടപ്പാൾ, മിഷ നന്ദകുമാർ, ലത മണികണOൻ തുടങ്ങിയവർ പരിപാടികൾ ഏകോപനം നിർവ്വഹിച്ചു.

തുടർന്നു നടന്ന പാoശാല അദ്ധ്യാപകരുടെയും കുട്ടികളുടെയും മോഹിനിയാട്ടം, തിരുവാതിര, സംഘഗാനം, കാർഷിക നൃത്തം, കുട്ടികളുടെ നാടകം, സെമി ക്ലാസിക്കൽ നൃത്തം,കുഞ്ഞുണ്ണി മാഷിൻ്റെ കവിതകളുടെ ആവിഷ്ക്കാരം  തുടങ്ങി നിരവധി പരിപാടികൾ നടന്നു.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery