bksamajam@gmail.com
Call Us:(+973) 172 518 78
Time:Mon-Sun: 10.00-20.00
ശ്രാവണം 2022 വിവിധ മത്സരങ്ങളില്‍ന താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
--
ബഹറിൻ കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള സമ്മർ ക്യാമ്പ് കളിക്കളം - 2022 ജൂലൈ 05 ന് ആരംഭിച്ച് ആഗസ്റ്റ്19വെള്ളിയാഴ്ച്ച അവസാനിക്കും വിധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത് . എല്ലാവർക്ഷവും ക്യാമ്പിന് നേതൃത്തം കൊടുക്കുവാനായി നാട്ടിൽ നിന്നും കലാ ,സാഹിത്യ ,നാടക ,സിനിമ രംഗത്തെ പ്രഗൽഭരായ വ്യക്തികളാണ് എത്തിച്ചേരാറുള്ളത് എന്ന് സമാജം പ്രസിഡണ്ട് ശ്രീ .പി.വി . രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി .ശ്രീ വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു
ശ്രീ .ചിക്കൂസ് ശിവനും , ശ്രീമതി .രാജേശ്വരി ശിവനും ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്തം കൊടുക്കുവാനായി എത്തിച്ചേരുന്നത് എന്ന് വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് അറിയിച്ചു.
വിവിധ മേഖലകളിൽ പ്രഗൽഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കുന്നതാണ് .5 വയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിക്കുന്നത് ജൂലൈ 5 മുതൽ ആഗസ്റ്റ് 19 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിലേക്കുള്ള റെജിസ്ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.
ബഹ്‌റിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നതുവരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് .സമാജം വൈസ് പ്രസിഡന്റ് ശ്രീ . ദേവദാസ് കുന്നത്ത് കോ ഓർഡിനേറ്റർ അയി , ശ്രീ .മനോഹരൻ പാവറട്ടി ജനറൽ കൺവീനറുമായി വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്തം കൊടുക്കുന്നത് .ആഗസ്റ്റ് 19 ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും , കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
റെജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ജനറൽ കൺവീനർ മനോഹരൻ പാവറട്ടി ( 39848091 ) സമാജം ഓഫീസ് മായോ (17251878 ) ബന്ധപ്പെടാവുന്നതാണ്.
ബഹറിൻ കേരളീയ സമാജം കലാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയലാർ -സാംബശിവൻ സന്ധ്യ ഇന്ന് ജൂൺ 3 ന് വെള്ളിയാഴ്ച്ച വൈകീട്ട് 7.30ന്
ബഹ്‌റിൻ മലയാളികൾക്ക് സുപരിചിതനും, നാടക, സിനിമ,പ്രവർത്തകനും, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേധാവും കൂടിയായ ശ്രീ മനോഹരൻ പാവറട്ടി ആണ് സാംബശിവൻ അവതരിപ്പിച്ച "തറവാടിന്റെ മാനം "എന്ന കഥ പ്രസംഗം അവതരിപ്പിക്കുന്നത്.അന്നേ ദിവസം തന്നെ വയലാറിന്റെ തിരഞ്ഞെടുത്ത അനശ്വര ഗാനങ്ങൾ കോർത്തിണ ക്കികൊണ്ടുള്ള സംഗീത നിശയും ഒരുക്കിയിട്ടുണ്ട്.
ബഹിറിനിലെ പ്രശസ്ത ഗായകരായ റിയാസ്, ജഗൻ മോഹൻ, രമ്യപ്രമോദ്, ജെസ്‌ലി കലാം, സിനി പോൾ, ലിൻഡ അരുൺ, സിജില രഞ്ജു എന്നിവരാണ് ഗാനങ്ങൾ ആലപികുന്നത്.
വയലാർ - സാംബശിവൻ സന്ധ്യ ഒരുക്കുന്ന കഥ പ്രസംഗവും സംഗീത വിരുന്നും ആസ്വദിക്കുന്നതിനായി ബഹ്‌റിനിലുള്ള എല്ലാ കലാസ്നേഹികളെയും ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ, എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം കൺവീനർ വാമദേവൻ ( 39441016) മനോഹരൻ പാവറട്ടി (39848091)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ് ബഹറൈൻ കേരളീയ സമാജം സന്ദർശിച്ചു. സമാജം ഡയമണ്ട് ജൂബിലി ഹാൾ, നോർക്ക സെൽ, ലൈബ്രറി ഹാളുകൾ സന്ദർശിച്ച സണ്ണി ജോസഫ് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ മറ്റ് എക്സിക്യൂട്ടീവ് മെംബേഴ്സ് എന്നിവരോട് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി
| No events |