bksamajam@gmail.com
Call Us:(+973) 172 518 78
Time:Mon-Sun: 10.00-20.00
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി 53 ബാച്ച് (200 കാർഡുകൾ) അപേക്ഷ നൽകിയവരുടെ നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തിച്ചേർന്നതായി ഭാരവാഹികൾ അറിയിച്ചു. നോർക്ക തിരുവനന്തപുരം ഓഫീസിൽ നിന്നും പാർവതി തേജസ് കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളക്ക് കൈമാറി. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ചാരിറ്റി- നോർക്ക ജനറൽ കൺവീനർ കെ. ടി. സലിം, നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, നോർക്ക ഹെൽപ് ഡസ്‌ക്ക് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
അപേക്ഷനൽകിയവർക്ക് റസീപ്റ്റുമായി നോർക്ക ഹെൽപ് ഡസ്ക് ഓഫീസിൽ വന്ന് കാർഡുകൾ കൈപ്പറ്റാവുന്നതാണ്.
ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020
‘ബഹ്റൈന്‍ കേരളീയ സമാജവും’ മലയാളം പ്രസാധകരുടെ കൂട്ടായ്മയായ ‘പുസ്തകവും’ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവം 2020 ഫെബ്രുവരി 19 ന് ആരംഭിക്കുകയാണ്. 19 മുതല്‍ 29 വരെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോല്‍സവവും കലാമാമാങ്കവും ഏവരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ബി കെ എസ് ഒരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ അമ്പതിൽ പരം ദേശീയ അന്തര്‍ദേശീയ പുസ്തക പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് ഉണ്ടാവുക. ആവശ്യമുള്ള പുസ്തകങ്ങള്‍ നേരത്തെ ബുക്ക് ചെയ്യാനുള്ളസൌകര്യവുമുണ്ട്.
സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗല്‍ഭരുടെ വന്‍ നിരയാണ് പുസ്തകോല്‍സവവുമായി ബന്ധപ്പെട്ടു ബഹ്റൈന്‍ കേരളീയ സമാജത്തിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി ശ്രീ സീതാറാം യെച്ചൂരി, പാര്‍ലിമെന്‍റ് അംഗവും മുന്‍ മന്ത്രിയുമായ ശ്രീ ജയറാം രമേശ്, എഴുത്തുകാരനും മുന്‍ മന്ത്രിയും കവിയുമായ ഡോ എം കെ മുനീര്‍, സി കെ പദ്മനാഭൻ , ബി ജെ പി മുൻ കേരളം സംസ്ഥാന അധ്യക്ഷൻ ,എഴുത്തുകാരനും മുന്‍ മന്ത്രിയുമായ ശ്രീ എം എ ബേബി, youth ലീഗ് പ്രസിഡന്‍റ് ശ്രീ മുനവറലി തങ്ങള്‍,പ്രശസ്ത എഴുത്തുകാരായ ശ്രീമതി കെ ആര്‍ മീര, ശ്രീ കെ ജി ശങ്കരപിള്ള, ശ്രീ വി ആര്‍ സുധീഷ്, ശ്രീ സുഭാഷ ചന്ദ്രന്‍, ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് എന്നിവര്‍ പുസ്തകോല്‍സവത്തില്‍അതിഥികളായെത്തുന്നു.
പ്രശസ്തരുമായുള്ള മുഖാമുഖം പരിപാടികള്‍ പുസ്തകോല്‍സവത്തിന്‍റെ മുഖ്യ ആകര്‍ഷകമാവും. ഫെബ്രുവരി 21,28തീയ്യതികളില്‍ നടക്കുന്ന സാഹിത്യ ശില്‍പശാല ബഹ്റൈനിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലയും സാഹിത്യ പ്രേമികളെ സമാജത്തിലെത്തിക്കും. കൂടാതെ കുട്ടികള്‍ക്കായും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരുക്കിയിട്ടുള്ള സാഹിത്യ ശില്‍പശാല പുതു തലമുറയേയും പുസ്തകങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് നടത്തുന്ന ഒന്നാവും. മാസ്സ് പെയിന്‍റിങ്, ആര്‍ട്ട് ആന്ഡ് ക്രാഫ്റ്റ് എക്സിബിഷന്‍,കാലിഡോസ്കോപ് എന്ന പേരില്‍ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികള്‍ ഇവയൊക്കെ പുസ്തകോല്‍സവത്തെ മികച്ച സാംസ്കാരികോല്‍സവമാക്കി മാറ്റും.
മുതിര്‍ന്നവര്‍ക്കും(ഫെബ്രുവരി 19) കുട്ടികള്‍ക്കുമായി(ഫെബ്രുവരി 21) ദേശീയ അന്തര്‍ദേശീയ സാഹിത്യ വിഷയങ്ങളിലൂന്നിയുള്ള പ്രശ്നോത്തരി, കുട്ടികള്‍ക്കായി ചിത്ര രചന മല്‍സരം(ഫെബ്രുവരി 21), കവിത- കഥ രചനാ മല്‍സരങ്ങള്‍ (ഫെബ്രുവരി19,22) ഇവയൊക്കെ ഒരുക്കി ബഹ്റൈന്‍ കേരളീയ സമാജം പുസ്തകോല്‍സവത്തെ വരവേല്‍ക്കുകയാണ്
ബി കെ എസ്- പുസ്തകം അന്താരാഷ്ട്ര പുസ്തകോല്‍സവം 2020 ന്‍റെ വരുമാനത്തില്‍ ഒരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റി വെക്കുന്നത് എന്ന് സമാജം ഭരണസമിതി അറിയിച്ചു . ഫെബ്രുവരി 19 മുതല്‍ 29വരെ എല്ലാ ദിവസവും കലാ പ്രദര്‍ശനങ്ങള്‍ കാണാനും, പുസ്തകങ്ങള്‍ വാങ്ങാനും, മല്‍സരങ്ങളില്‍ പങ്കാളികളാവാനും ഏവരെയും ഈ സാംസ്കാരികോല്‍സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരിവുവത്ര അറിയിച്ചു. ഹരികൃഷ്ണന്‍റെയും ഷബിനി വാസുദേവിന്‍റെയും നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ച് പൂസ്തകോല്‍സവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ബഹ്റൈൻ കേരളീയ സമാജം അതിന്റെ വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് കടക്കുന്നു. സമാജം അംഗങ്ങൾ അല്ലാത്ത വായനാതല്പരരായ മുഴുവൻ ബഹറിൻ പ്രവാസികൾക്കും സമാജം വായനശാലയുടെ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും എടുത്തു വായിക്കുന്നതിനുമുള്ള അവസരം നൽകുമെന്ന് സമാജം പ്രസിഡണ്ട് ശ്രീ . പി .വി. രാധാകൃഷ്ണപിള്ള അറിയിച്ചു. ഈ പദ്ധതിയുടെ ഔദ്യോഗിക ഉത്‌ഘാടനം ഈ മാസം 19 മുതൽ 29 വരെ നടക്കുന്ന ബി കെ എസ് ഇന്റർനാഷണൽ ബുക്ക്ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ഇടയിൽ വായനാശീലവും സാഹിത്യാഭിരുചികളും വളർത്തുവാൻ ഈ നടപടി ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ അറിയിച്ചു. സമാജം വായനശാലയിലുള്ള ഏകദേശം പതിനയ്യായിരത്തോളം വരുന്ന പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും വായിക്കുന്നതിനും ഉള്ള അവസരമാണ് ഇതുവഴി സമാജം അംഗങ്ങൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും കൈവരുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾക്ക് സമാജം ലൈബ്രറിയൻ ശ്രീ വിനൂപ് കുമാറിനെയോ (39252456) കൺവീനർ സുമേഷിനെയോ (39131926)ബന്ധപ്പെടാവുന്നതാണ്.
സാഹിത്യപ്രശ്നോത്തരി - ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 19, 21 തീയതികളിൽ
സാഹിത്യ സംബന്ധിയായ ചോദ്യങ്ങൾ കോർത്തിണക്കി ക്യുലിറ്റ് എന്ന പേരിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ദേശീയ, അന്താരാഷ്ട്ര സാഹിത്യത്തിലെ വിഷയങ്ങളെ അധികരിച്ചുള്ള പ്രശ്നോത്തരിയിൽ മുതിർന്നവർക്കും വിദ്യാർത്ഥി കൾക്കും മൂന്ന് പേർ വീതമുള്ള ടീമുകളായി പങ്കെടുക്കാം .രജിസ്റ്റർ ചെയ്യാനുള്ള അവസാനതീയതി ഫെബ്രുവരി 18.
രജിസ്‌ട്രേഷനു വേണ്ടി ബന്ധപ്പെടേണ്ട നമ്പർ വിനൂപ് കുമാർ 3925 2456, അർച്ചന ശിവപ്രസാദ് 33018310
ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി ട്രൈനെർ റാഷീദ ഷെറിഫിന്റെ നേതൃത്യത്തിൽ ആർട്ട് & ക്രാഫ്റ്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. വനിതകളും കുട്ടികളുമായി എഴുപതോളം പേർ ഈ പ്രോഗ്രാമിൽ പങ്കെടുത്തു. ജയ രവികുമാർ പ്രസിഡന്റും സെക്രട്ടറി അർച്ചന വിഭീഷ് തുടങ്ങി 13അംഗങ്ങൾ അടങ്ങിയ പുതിയ വനിതാവിഭാഗത്തിന്റെ ഈ വർഷത്തെ ആദ്യ പരിപാടിയാണ് ithu. സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ , വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ ആശംസകൾ അർപ്പി
| No events |